- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി ലേമെരിഡിയൻ ഹോട്ടലിൽ ലഹരിമരുന്ന് ഡിജെയുടെ സംഘാടകൻ പിടിയിൽ; അറസ്റ്റിലായത് 'കോക്കാച്ചി' എന്നറിയപ്പെടുന്ന നടൻ മിഥുൻ; കേരളത്തിന്റെ വാണിജ്യ തലസ്ഥാനം മയക്കുമരുന്ന് ഹബ്ബായി മാറുന്നുവെന്ന് അന്വേഷണ സംഘം
കൊച്ചി: കൊച്ചി ലേമെറിഡിയൻ ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗം പിടികൂടിയ സംഭവത്തിൽ പാർട്ടി സംഘടിപ്പിച്ചയാൾ പിടിയിലായി. കോക്കാച്ചി എന്ന പേരിൽ അറിയപ്പെടുന്ന മിഥുനെയാണ് അന്വേഷണം സംഘം അറസ്റ്റു ചെയ്തത്. ഇയാൾ സിനിമാ നടൻ ആണെന്നാണ് സ്വയം അവകാശപ്പെടുന്നത്. ഇയാളുടെ വീട്ടിൽ നിന്നും കൊക്കെയ്‌നും ഹാഷിഷും അടക്കമുള്ള വസ്തുക്കള
കൊച്ചി: കൊച്ചി ലേമെറിഡിയൻ ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗം പിടികൂടിയ സംഭവത്തിൽ പാർട്ടി സംഘടിപ്പിച്ചയാൾ പിടിയിലായി. കോക്കാച്ചി എന്ന പേരിൽ അറിയപ്പെടുന്ന മിഥുനെയാണ് അന്വേഷണം സംഘം അറസ്റ്റു ചെയ്തത്. ഇയാൾ സിനിമാ നടൻ ആണെന്നാണ് സ്വയം അവകാശപ്പെടുന്നത്. ഇയാളുടെ വീട്ടിൽ നിന്നും കൊക്കെയ്‌നും ഹാഷിഷും അടക്കമുള്ള വസ്തുക്കളും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന നിലപാടിലാണ് പൊലീസ്. കൊച്ചിയിലെ പ്രമുഖർക്ക് മിഥുൻ ലഹരി മരുന്ന് എത്തിക്കുന്നതായും പൊലീസ് അറിയിച്ചു. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മരുന്ന്. ഗോവയിലെ സിനിമാസെറ്റിൽ നിന്നാണ് ലഹരിമരുന്ന് ലഭിക്കുന്നതെന്നും മിഥുൻ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
കൊച്ചിയിൽ ഹോട്ടലിലെ നിശാപാർട്ടിക്കിടെ അറസ്റ്റിലായ റഷ്യൻ സംഗീതജ്ഞൻ വാസ് ലി മാർക്കലോവിൽ നിന്ന് പിടിച്ചെടുത്തത് റഷ്യൻ സീക്രട്ട് എന്ന ലഹരിമരുന്ന്. ഹാഷിഷിന്റെയും മാരിജുവാനയുടെയും മിശ്രിതമാണ് ഇതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. വീസനിയമങ്ങൾ ലംഘിച്ചതിനും നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിനും വാസ് ലി മാർക്കലോവിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തു. സൈക്കഡലിക് ട്രാൻസ് സംഗീതത്തിനൊപ്പം സൈകോ വ് സ്‌കി എന്ന റഷ്യൻ സംഗീതജ്ഞൻ ലഹരിയുടെ പുതുവഴികളിലേക്കും കാണികളെ നയിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഹാഷിഷിന്റെയും കഞ്ചാവിന്റെയും മരിജുവാനയുടെയും മിശ്രിതമാണ് ഇതെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. അഡ്വഞ്ചർ വൺ എന്ന കമ്പനി പുറത്തിറിക്കുന്ന ഈ ലഹരിമരുന്ന് റഷ്യയുൾപ്പെടെ ചില വിദേശ രാജ്യങ്ങളിൽ നിയമവിധേയമാണെങ്കിലും ഇന്ത്യയിൽ നിരോധിക്കപ്പെട്ടതാണ്. അഡ്വഞ്ചർ വണിന്റെ കവറിൽ സൂക്ഷിച്ച 57 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം കൊച്ചിയിലെ ലഹരിമരുന്ന് ഉപയോഗത്തിൽ വൻ വർദ്ധനവ് ഉണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുവാക്കൾ ലഹരിതേടി കൂട്ടത്തോടെ നഗരത്തിലേക്ക് ചേക്കേറുന്ന അവസ്ഥയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്ന കൊച്ചി ചുരുക്കത്തിൽ ലഹരിമരുന്ന് പാർട്ടികളുടെ ഹബ്ബായി മാറുകയാണ്. ആഗോള കമ്പനികളുടെ കടന്നുവരവോടെ കൊച്ചിയിൽ രാത്രിജീവിത സംസ്‌ക്കാരം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. വൻകിട ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം പരിപാടികൾ നടക്കുന്നത്. സംഗീതത്തിനൊപ്പം ലഹരി എന്ന വിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കൊച്ചിയിൽ പൊലീസ് പിടിയിലായ റഷ്യക്കാരനായ വാസിലി മാർക്കലോവ് സൈക്രിഡിലിക് മ്യൂസികിൽ ലോകപ്രശസ്തനാണ്. ഇങ്ങനെ ത്രസിപ്പിക്കുന്ന സംഗീതത്തോടൊപ്പം സർവവും മറക്കുന്ന ലഹരി. ഇതാണ് കൊച്ചിയുടെ ഇപ്പോഴത്തെ ട്രെന്റ്.
ശബ്ദവും പ്രകാശവും ചേർന്നൊരുക്കിയെടുക്കുന്ന മാസ്മരിക ഉന്മാദ അനുഭവം, അതാണ് സൈക്രിഡിലിക് പാർട്ടികൾ. ആദ്യം പതിഞ്ഞതാളത്തിൽ തുടങ്ങി പതിയ കത്തിക്കയറുകയാണ് ചെയ്യുന്നത്. അറുപതുകളിൽ അമേരിക്കയിലെയും ബ്രിട്ടനിലെയും വൻ നഗരങ്ങളിൽ തുടങ്ങിയ സൈക്രിഡിലിക് പാർട്ടികളാണ് ഇപ്പോൾ കൊച്ചിയിലെ യുവാക്കളിലേക്കും സന്നിവേശിക്കുന്നത്. സംഗീതത്തിനും വെളിച്ചത്തിനുമൊപ്പം സിരകളിലേക്ക് ഊളിയിട്ടറങ്ങുന്ന ലഹരിയുമാണ് ഇത്തരം പാർട്ടികൾ. കോകടെയ്ൽ ആയ മയക്കുമരുന്ന് മുതൽ കഞ്ചാവും ബ്രൗൺഷുഗറുമെല്ലാം കൊച്ചിയിലെ രാത്രിപാർ്ട്ടികളിൽ സജീവമാണ്.
വിവിധ ആവശ്യങ്ങൾക്കായി വന്ന് താമസിക്കുന്ന നിരവധിപ്പേർ. ഐടി പോലുള്ള തൊഴിൽ മേഖലയിലെ വലിയ സമ്മർദ്ദം , പൊതുവായ വിനോദോപാധാകിളുടെ ആഭാവം, കൈയിൽ വന്ന് നിറയുന്ന പണം, ബാറുകൾ പൂട്ടിയതോടെ ഇത്തരം ലഹരിമരുന്ന് താവളങ്ങളിലേക്ക് ഒഴുക്ക് കൂടിയെന്ന് വാദിക്കുന്നവരുണ്ട്. കൊച്ചിയുടെ കരയിലും കടലിലുമെല്ലാം രാപ്പാർട്ടികൾ തകർത്താടുന്നെന്നാണ് പൊലീസ് അന്വേഷണങ്ങൾ തെളിയിക്കുന്നത്.
സിനിമാ രംഗത്തുള്ള പ്രമുഖരും രാത്രിപാർട്ടികൾ സംഘടിപ്പിക്കുന്നതിൽ മിടുക്കരാണ്. കൊച്ചിയിലെ ന്യൂജനറേഷൻ സിനിമാക്കാർ മയക്കുമരുന്ന് ഉപയോക്താക്കളാണെന്ന ആരോപണവും ഏറെക്കാലാമായി നിലനിൽക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോയെയും നാല് മോഡലുമാരെയും അറസ്റ്റു ചെയ്തതോടെ സിനിമാക്കാരുടെ ലഹരിപാർട്ടികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ഷൈൻ ടോം സിനിമാരംഗത്തെ മയക്കുമരുന്ന് ഉപയോഗത്തിലെ ചെറിയകണ്ണി മാത്രമാണെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. പ്രശസ്തനായ ഒരു നിർമ്മാതാവും ലഹരിപാർട്ടികൾ സംഘടിപ്പിക്കുന്നവരിൽ പ്രധാനിയാണ്.