- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിരവട്ടത്തു നിന്നും ചാടിയ കൊലക്കേസ് പ്രതിയെ പിടികൂടി; വിനീഷിനെ പിടികൂടിയത് കർണാടകയിലെ ധർമ്മസ്ഥലയിൽ നിന്നും; ട്രെയിന്മാർഗ്ഗം മംഗലാപുരത്ത് എത്തിയ പ്രതി അവിടെ നിന്നും ബൈക്ക് മോഷ്ടിച്ചു ധർമ്മസ്ഥലയിലേക്ക് എത്തി; യാത്ര ട്രാക്ക് ചെയ്ത് പിന്നാലെയെത്തി പൊക്കി പൊലീസ്
മലപ്പുറം: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ കൊലപാതക കേസ് പ്രതി പിടിയിൽ. കർണാടകത്തിലെ ധർമ്മസ്ഥലത്തു നിന്നുമാണ് പെരിന്തൽമണ്ണ സ്വദേശിയായ വിനീഷിനെ പിടികൂടിയത്. കോഴിക്കോടു നിന്നും ട്രെയിൻ മാർഗ്ഗത്തിൽ മംഗലാപുരത്ത് എത്തിയ പ്രതി അവിടെ നിന്നും ബൈക്ക മോഷ്ടിച്ചാണ് ധർമ്മസ്ഥലിൽ എത്തിയത്. വിനീഷ് കുതിരവട്ടത്തു നിന്നും ചാടിയത് മുതൽ വ്യാപാര പരിശോധന നടത്തിയ പൊലീസ് പിന്നാലെയെത്തി പിടികൂടുകയായിരുന്നു. മാനസികാസ്വാസ്ഥ്യം നടിച്ച് ഇയാൾ കുതിരവട്ടത്ത് എത്തിയത് ജയിൽ ചാടാനുള്ള തന്ത്രമായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. മെഡിക്കൽ കോളേജ് എസിപി കെ.സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. കൊല നടത്തിയത് പെൺകുട്ടിയുടെ പിതാവിന്റെ കടക്കു തീ ഇട്ട ശേഷം വീട്ടുകാരുടെ ശ്രദ്ധതിരിച്ചുവിട്ട് കത്തികൊണ്ട് കുത്തിയായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് ദിവസം മുൻപാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്. മാനസിക പ്രശ്നങ്ങൾ കാട്ടിയതും കുതിരവട്ടത്തേക്ക് എത്തിയതും തന്ത്രങ്ങളുടെ ഭാഗമായിരുന്നു. ദൃശ്യയെ കൊലപ്പെടുത്തിയ സാഹചര്യം സൃഷ്ടിച്ചെടുത്തു. പിതാവിന്റെ കടയ്ക്ക് തീയിട്ട് ശ്രദ്ധ തിരിച്ചതു പോലെ മോതിരം ഇവിടെ എത്തി.
ഇന്നലെ രാത്രി ഇയാൾക്കൊപ്പം സെല്ലിലുണ്ടായിരുന്ന മറ്റൊരു അന്തേവാസിയുടെ വിരലിൽ മോതിരം കുരുങ്ങിയിരുന്നു. തുടർന്ന് ഇത് അഴിച്ചു മാറ്റാൻ അഗ്‌നി രക്ഷാ സേന സെല്ലിൽ എത്തിയിരുന്നു. അഗ്‌നിരക്ഷാസേനയ്ക്ക് വേണ്ടി സെൽ തുറന്ന സമയത്ത് ഇയാൾ ഇവിടെ നിന്നുമാണ് രക്ഷപെട്ടത്. റിമാൻഡിലിരിക്കെ ഈ പ്രതി നേരത്തെ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കേരളം ഏറെ ചർച്ച ചെയ്ത കൊലപാതകത്തിലെ പ്രതിക്ക് വേണ്ട സുരക്ഷയൊന്നും കുതിരവട്ടത്തുണ്ടായിരുന്നില്ല. വിനീഷ് രക്ഷപ്പെട്ടതു പോലും അധികൃതർ അറിയാൻ വൈകിയതുാണ് ഇയാൾ കർണാടകം വരെ എത്താൻ ഇടയാക്കിയത്.
കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു മഞ്ചേരി സ്വദേശിയായ വിനീഷ്. മാനസികാസ്വാഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഞായറാഴ്ച രാത്രി ഇയാൾ പുറത്തുകടന്നെന്നാണ് പൊലീസ് നിഗമനം. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ തിരികെപോയിട്ടും വാതിൽ പൂട്ടുന്നതിൽ വീഴ്ച പറ്റി എന്നും വിവരമുണ്ട്. സുരക്ഷാ വീഴ്ച ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കുതിരവട്ടത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
കഴിഞ്ഞ മെയ് മാസത്തിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചിരുന്നു. റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട ശേഷം കോട്ടക്കലിൽ വാഹനാപകടത്തിൽ മരിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥയ്ക്ക് പിന്നാലെ സർക്കാർ ചില നടപടികൾ പ്രഖ്യാപിച്ചിരുന്നു. കുതിരവട്ടത്ത് സുരക്ഷ കർശനമാക്കാൻ 4 പേരെ അധികമായി നിയമിക്കുകയും പാചക ജീവനക്കാരുടെ തസ്തികയിൽ നിയമനം നടത്താൻ ധനവകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചികിത്സ കഴിഞ്ഞിട്ടും ബന്ധുക്കൾ കൊണ്ടു പോകാത്തവരെ പുനരധിവസിപ്പിക്കാൻ മൂന്ന് ചികിത്സാ കേന്ദ്രങ്ങളിലും ക്രമീകരണം ഏർപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ച 21കാരി ദൃശ്യയെ അരുംകൊലചെയ്ത വിനീഷ് ദൃശ്യയുടെ സഹപാഠി തന്നെയായിരുന്നു. ഇരുവരും ഒരുമിച്ചാണു പഠനം നടത്തുന്നതിനിടെയാണ് പരിചയപ്പെട്ടത്. ഇതിനിടെയാണു സമപ്രായക്കാരൻകൂടിയായ വിനീഷിന് ദൃശ്യയോട് പ്രണയംതോന്നുന്നത്. ആദ്യം പെൺകുട്ടിയുടെ പിതാവിന്റെ കടക്കു തീ ഇട്ട ശേഷം വീട്ടുകാരുടേയും നാട്ടുകാരുടേയും ശ്രദ്ധതിരിച്ചുവിട്ട ശേഷമാണു കൊലപാതകം നടത്തിയത്. ഇതോടെ കടയിൽ 40ലക്ഷംരൂപയുടെ നാശനഷ്ടം സംഭവിച്ചതായും പരാതിയുണ്ടായിരുന്നു.
പെരിന്തൽമണ്ണ ഊട്ടി റോഡിൽ മൂന്നു നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദൃശ്യയുടെ അച്ഛന്റെ ഉടമസ്തതയിലുള്ള സി.കെ. ടോയ്സ് എന്ന സ്ഥാപനത്തിനാണ് പ്രതി തീയിട്ടത്. ബാഗ്, ലതർ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയാണ് കത്തിയത്. തുടർന്നാണ് കടയുടമ ഏലംകുളം എളാട് ചെമ്മാട്ട് വീട്ടിൽ സി.കെ. ബാലചന്ദ്രന്റെ മകൾ ദൃശ്യ (21)യെ പ്രതി കുണ്ടുപറമ്പ് സ്വദേശി അനീഷ്(21) കൊലപ്പെടുത്തുന്നത്. അക്രമത്തിനിടെ കുത്തേറ്റ സഹോദരി ദേവശ്രീ(13)യെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവ ശേഷം ഓട്ടോയിൽ കടന്ന് കളയാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡ്രൈവർ വിദഗ്ദമായി പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ