- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഫർലോങ്ങ് മാത്രം അകലെയുള്ള സ്കൂളിലേക്ക് പോയ മൂന്നാംക്ളാസുകാരൻ കിഡ്നാപ്പിംഗിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗൂഡ്സ് വാഹനത്തിൽ പിടിച്ചുകയറ്റാൻ നോക്കിയപ്പോൾ അക്രമിയുടെ കയ്യിൽകടിച്ച് കുതറിമാറി; അറിയിച്ചിട്ടും ദിവസംമുഴുവൻ തിരിഞ്ഞുനോക്കാതെ ചന്തേര പൊലീസിന്റെ 'ജാഗ്രത'
കാസർഗോഡ്: മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ ചന്തേര പൊലീസിന്റെ അലംഭാവം നാട്ടുകാരിൽ പ്രതിഷേധമുണ്ടാക്കി. തൃക്കരിപ്പൂരിലെ ആയിറ്റി ഇസ്ലാമിക് എ.യു.പി സ്‌കൂളിലെ മൂന്നാം തരം വിദ്യാർത്ഥിയാണ് മുഹമ്മദ് ഫായിസ് എന്ന ഒമ്പത് വയസ്സുകാരൻ. പതിവു പോലെ പുസ്തക സഞ്ചിയുമായി വീട്ടിൽ നിന്നും ഒരു ഫർലോങ് മാത്രം ദൂരമുള്ള സ്‌ക്കൂളിലേക്ക് പുറപ്പെട്ടതായിരുന്നു ഫായിസ്. സ്‌ക്കൂളെത്താൻ ഏതാനും നിമിഷങ്ങൾ കൂടി ബാക്കിയിരിക്കേ റോഡിലൂടെ വന്ന ഒരു ഗുഡ്സ് വാഹനം ഫായിസിനടുത്തെത്തിയപ്പോൾ പെട്ടെന്ന് നിർത്തി. പൊടി പടലങ്ങൾ പറന്നു. കുട്ടിയെ ബലമായി പിടിച്ച് വണ്ടിയിൽ കയറ്റാനായിരുന്നു ഡ്രൈവറും കൂടെയുള്ള ആളും ശ്രമിച്ചത്. അവരിൽ നിന്നും രക്ഷപ്പെടാനായി കുതറിമാറാനുള്ള ശ്രമം പരാജയപ്പെട്ടതോടെ രണ്ടും കൽപ്പിച്ച് ഫായിസ് തന്നെ കടന്നു പിടിച്ചയാളുടെ കൈക്ക് കടിച്ചു. അതോടെ അവർ പിടിവിടുകയും ചെയ്തു. തനിക്ക് നേരിട്ട അനുഭവം ഫായിസ് അടുത്തുള്ള മദ്രസയിലേക്ക് ഓടിച്ചെന്ന് അവിടുത്തെ ഉസ്താദിനോട് ധരിപ്പിച്ചു. ഉസ്താദ് ഉടൻ തന്നെ ചാടിയ
കാസർഗോഡ്: മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ ചന്തേര പൊലീസിന്റെ അലംഭാവം നാട്ടുകാരിൽ പ്രതിഷേധമുണ്ടാക്കി. തൃക്കരിപ്പൂരിലെ ആയിറ്റി ഇസ്ലാമിക് എ.യു.പി സ്‌കൂളിലെ മൂന്നാം തരം വിദ്യാർത്ഥിയാണ് മുഹമ്മദ് ഫായിസ് എന്ന ഒമ്പത് വയസ്സുകാരൻ.
പതിവു പോലെ പുസ്തക സഞ്ചിയുമായി വീട്ടിൽ നിന്നും ഒരു ഫർലോങ് മാത്രം ദൂരമുള്ള സ്‌ക്കൂളിലേക്ക് പുറപ്പെട്ടതായിരുന്നു ഫായിസ്. സ്‌ക്കൂളെത്താൻ ഏതാനും നിമിഷങ്ങൾ കൂടി ബാക്കിയിരിക്കേ റോഡിലൂടെ വന്ന ഒരു ഗുഡ്സ് വാഹനം ഫായിസിനടുത്തെത്തിയപ്പോൾ പെട്ടെന്ന് നിർത്തി. പൊടി പടലങ്ങൾ പറന്നു. കുട്ടിയെ ബലമായി പിടിച്ച് വണ്ടിയിൽ കയറ്റാനായിരുന്നു ഡ്രൈവറും കൂടെയുള്ള ആളും ശ്രമിച്ചത്.
അവരിൽ നിന്നും രക്ഷപ്പെടാനായി കുതറിമാറാനുള്ള ശ്രമം പരാജയപ്പെട്ടതോടെ രണ്ടും കൽപ്പിച്ച് ഫായിസ് തന്നെ കടന്നു പിടിച്ചയാളുടെ കൈക്ക് കടിച്ചു. അതോടെ അവർ പിടിവിടുകയും ചെയ്തു. തനിക്ക് നേരിട്ട അനുഭവം ഫായിസ് അടുത്തുള്ള മദ്രസയിലേക്ക് ഓടിച്ചെന്ന് അവിടുത്തെ ഉസ്താദിനോട് ധരിപ്പിച്ചു. ഉസ്താദ് ഉടൻ തന്നെ ചാടിയിറങ്ങി അദ്ദേഹത്തിന്റെ ബൈക്കിൽ ഗുഡ്സ് വാഹനത്തെ തേടാൻ പുറപ്പെട്ടു. എന്നാൽ അത്രയും സമയം കൊണ്ട് വാഹനവുമെടുത്ത് അവർ രക്ഷപ്പെട്ടിരുന്നു.
ഫായാസിനേയും കൂട്ടി സ്‌ക്കൂളിലെത്തിയ ഉസ്താദ് കുട്ടിക്ക് നേരിട്ട കാര്യങ്ങൾ അദ്ധ്യാപകരോട് വിശദീകരിച്ചു. സ്‌ക്കൂൾ പ്രഥമാധ്യാപിക കെ.വി. വിമലകുമാരി കുട്ടിയോട് കാര്യങ്ങൾ മുഴുവൻ അന്വേഷിച്ച് ഉറപ്പ് വരുത്തിയ ശേഷം ചന്തേര പൊലീസ് സ്റ്റേഷനിൽ ടെലിഫോൺ മുഖേന വിവരമറിയിച്ചു.
എന്നാൽ അന്നേ ദിവസം മുഴുവൻ കാത്തു നിന്നിട്ടും ഒരു പൊലീസുകാരൻ പോലും സ്‌ക്കൂളിലെത്തിയില്ല. രണ്ടാം ദിവസവും പൊലീസ് അവഗണിച്ചപ്പോൾ പ്രഥമാധ്യാപക പരാതി എഴുതി നൽകുകയായിരുന്നു. പൊലീസിന്റെ നിലപാടിൽ നാട്ടുകാർക്കും സ്‌കൂൾ അധികൃതർക്കും തികഞ്ഞ പ്രതിഷേധമുണ്ട്. ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ ഞങ്ങൾ അന്വേഷണം നടത്തി വരികയാണെന്ന ഒഴുക്കൻ മറുപടിയാണ് ലഭിച്ചത്.