- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിൽ ഒടുവിൽ ലക്ഷ്മി നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു; കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിക്കും; മനുഷ്യാവകാശ കമ്മീഷന്റെയും എസ് സി - എസ് ടി കമ്മീഷന്റെയും കേസിന്റെ പിന്നാലെ ക്രിമിനൽ കേസിൽ പ്രതിയായും ലോ അക്കാദമി പ്രിൻസിപ്പൽ; സർക്കാർ എന്നിട്ടും കർശന നിലപാട് എടുക്കാത്തതിൽ പരക്കെ പ്രതിഷേധം
തിരുവനന്തപുരം: വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്ന വേളയിൽ രാജിവെക്കില്ലെന്ന് വാശിപിടിച്ചിരിക്കുന്ന ലക്ഷ്മി നായർക്കെതിരെ ഒടുവിൽ പൊലീസ് ചെറുവിരൽ അനക്കി തുടങ്ങി. വിദ്യാർത്ഥികൾ നിരവധി പരാതി നൽകിയെങ്കിലും ലക്ഷ്മി നായർക്കെതിരെ കേസ് എടുക്കാൻ വിസമ്മതിച്ചിരുന്ന പൊലീസ് ഒടുവിൽ കേസെടുത്തു. വിദ്യാർത്ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന പരാതിയിലാണ് അവർക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ വിഷയത്തിൽ അന്വേഷണം നടത്തും. നേരത്തെ പ്രിൻസിപ്പലിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. രാജി സമ്മർദ്ദം ശക്തമായ വേളയിൽ സർ്ക്കാർ നിർദേശവും അനുസരിക്കാത്ത ലക്ഷ്മി നായർക്കെതിരെ കടുത്ത നിലപാടിലേക്ക് സർക്കാർ കടക്കുന്നു എന്നതിന്റെ സൂചന കൂടിയാണ് ഈ കേസ്. ദളിത് പീഡനം, ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് പരാതികൾ പരിശോധിച്ച പേരൂർക്കട പൊലീസ് ഒരു പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ്
തിരുവനന്തപുരം: വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്ന വേളയിൽ രാജിവെക്കില്ലെന്ന് വാശിപിടിച്ചിരിക്കുന്ന ലക്ഷ്മി നായർക്കെതിരെ ഒടുവിൽ പൊലീസ് ചെറുവിരൽ അനക്കി തുടങ്ങി. വിദ്യാർത്ഥികൾ നിരവധി പരാതി നൽകിയെങ്കിലും ലക്ഷ്മി നായർക്കെതിരെ കേസ് എടുക്കാൻ വിസമ്മതിച്ചിരുന്ന പൊലീസ് ഒടുവിൽ കേസെടുത്തു.
വിദ്യാർത്ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന പരാതിയിലാണ് അവർക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ വിഷയത്തിൽ അന്വേഷണം നടത്തും. നേരത്തെ പ്രിൻസിപ്പലിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. രാജി സമ്മർദ്ദം ശക്തമായ വേളയിൽ സർ്ക്കാർ നിർദേശവും അനുസരിക്കാത്ത ലക്ഷ്മി നായർക്കെതിരെ കടുത്ത നിലപാടിലേക്ക് സർക്കാർ കടക്കുന്നു എന്നതിന്റെ സൂചന കൂടിയാണ് ഈ കേസ്.
ദളിത് പീഡനം, ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് പരാതികൾ പരിശോധിച്ച പേരൂർക്കട പൊലീസ് ഒരു പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കേസെടുത്തിട്ടുള്ളത്. വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. പരാതിയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോട് നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
ദളിത് വിദ്യാർത്ഥികളെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്ന പരാതിയിലാണ് നേരത്തെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ നടപടി സ്വീകരിച്ചത്. പ്രിൻസിപ്പലിനോടും, ഉന്നത വിദ്യാഭ്യസ സെക്രട്ടറിയോടും കമ്മീഷൻ വിശദീകരണം തേടി. അതേസമയം വിദ്യാർത്ഥി സമരം തുടരുന്നതിനിടെ പ്രിൻസിപ്പൽ ലക്ഷ്മി നായരെ പിന്തുണച്ചാണ് ഡയറക്ടർ ബോർഡ് നിലപാട് സ്വീകരിച്ചിരിക്കുന്നത്. അതിനിടെ ഓരോദിവസവും സംഭവങ്ങളുടെ തീവ്രത വർധിച്ചുവരുന്ന സാഹചര്യത്തിൽ ലക്ഷ്മി നായരുടെ രാജി അനിവാര്യമായി തീർന്നിരിക്കുകയാണെന്ന് സമരം ചെയ്യുന്ന വിദ്യാർത്ഥികൾ പ്രതികരിച്ചു.
സർക്കാർ ലക്ഷ്മി നായരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം ഗവർണർക്കും പരാതി നൽകിയിരുന്നു. ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും ഒരു കേസ് പോലും ലക്ഷ്മി നായർക്കെതിരേ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായിരുന്നില്ല. സിപിഎമ്മിന്റെ സംരക്ഷണയിലാണ് ലക്ഷ്മി നായർ എന്ന വിമർശനം ഇതോടെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് എടുക്കൽ. ഇതോടെ ലക്ഷ്മി നായരെ പൊലീസിന് വേണമെങ്കിൽ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യവും ഒരുങ്ങുകയാണ്. ഇത് ലോ അക്കാദമി മാനേജ്‌മെന്റിനേയും സമ്മർദ്ദത്തിലാക്കും.
പേരൂർക്കട ലോ അക്കാദമിയിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തെ ശക്തമായി നേരിടാൻ മാനേജ്‌മെന്റ് ഒരുങ്ങുന്നുവെന്ന സൂചനകൾക്കിടെയാണ് കേസ് എടുക്കൽ. സമരത്തെ നേരിടുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ ഡയറക്ടർ ബോർഡ് ഇന്നു യോഗം ചേർന്നേക്കും. രണ്ടു ദിവസത്തിനകം ക്ലാസ് ആരംഭിക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. പ്രശ്‌നം പരിഹരിക്കാൻ മാനേജ്‌മെന്റ് പ്രതിനിധികളുമായി സിപിഐ(എം) നേതൃത്വം ചർച്ച നടത്തിയതിനു പിന്നാലെയാണു പ്രിൻസിപ്പൽ സ്ഥാനം രാജിവയ്ക്കില്ലെന്നു ലക്ഷ്മി നായർ വ്യക്തമാക്കിയത്. ഇതോടെയാണു സമരം കൂടുതൽ ശക്തമാക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്.
സമവായ ചർച്ചകൾ പൊളിഞ്ഞതോടെ പൊലീസ് സംരക്ഷണത്തോടെ ക്ലാസുകൾ തുടങ്ങാനാണു മാനേജ്‌മെന്റ് തീരുമാനം. രണ്ടു ദിവസത്തിനുള്ളിൽ കോളജ് തുറന്നേക്കും. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാനാണു ഡയറക്ടർ ബോർഡ് യോഗം ചേരുന്നത്. എന്നാൽ ക്ലാസ് തുടങ്ങിയാലും കുട്ടികൾ ക്ലാസിലുണ്ടാകില്ലെന്ന് വിദ്യാർത്ഥി സംഘടനകൾ പറയുന്നു. അതേസമയം, വിദ്യാർത്ഥി സമരത്തെ പിന്തുണച്ചു നിരാഹാര സമരം നടത്തുന്ന ബിജെപി നേതാവ് വി. മുരളീധരന്റെ ആരോഗ്യനില മോശമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സമരം ചെയ്യുന്ന ഐഎവൈഎഫിനു സിപിഐ ജില്ലാ കൗൺസിൽ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.