- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിൽ നീതി പ്രതീക്ഷിക്കേണ്ട; ഹക്കീം റൂബയെ അറസ്റ്റ് ചെയ്ത് യാത്രമുടക്കാൻ കള്ളക്കളി സജീവം; പ്രവാസിയെ തല്ലിചതച്ച ഉദ്യോഗസ്ഥൻ പൊലീസിന് ഇപ്പോഴും പ്രിയങ്കരൻ; സിസി ടിവി ദൃശ്യം നൽകാതെ കസ്റ്റംസുകാരനെ സഹായിക്കാൻ എയർപോർട്ട് അധികാരികളും; പ്രതിഷേധങ്ങൾക്ക് പുല്ലുവില
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദിച്ചു മണിക്കൂറുകൾ പിടിച്ചുവച്ച സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ ചെറുവിരൽ അനക്കാനാകാതെ പൊലീസ്. സംഭവം നടന്നിട്ട് രണ്ടാഴ്ചയായിട്ടും പൊലീസും എയർപോർ്ട്ട് ഉദ്യോഗസ്ഥരും തമ്മിൽ ഒത്തുകളിക്കുന്ന സാഹചര്യമാണുള്ളത്. വിവിധ പ്രവാസി സംഘടനകളും രാഷ്ട്രീയ പാർട്ടികളും
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദിച്ചു മണിക്കൂറുകൾ പിടിച്ചുവച്ച സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ ചെറുവിരൽ അനക്കാനാകാതെ പൊലീസ്. സംഭവം നടന്നിട്ട് രണ്ടാഴ്ചയായിട്ടും പൊലീസും എയർപോർ്ട്ട് ഉദ്യോഗസ്ഥരും തമ്മിൽ ഒത്തുകളിക്കുന്ന സാഹചര്യമാണുള്ളത്. വിവിധ പ്രവാസി സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ വിവിധ കാരണങ്ങൾ പറഞ്ഞ് കസ്റ്റംസ് ഓഫീസറായ ഫ്രാൻസിസ് കോടങ്കണ്ടത്തിനെ ചോദ്യം ചെയ്യലിൽ നിന്നും ഒഴിവാക്കുകയാണ്.
വർഷങ്ങളായി ഒരേ എയർപോർട്ടിൽ ജോലി ചെയ്തു വരുന്ന തൃശൂർ മണലൂർ സ്വദേശിയായ ഫ്രാൻസിസ് തണ്ടിക്കൽ കൊടങ്കണ്ടത്ത്് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രധാനികളുടെയും ഇഷ്ടക്കാരനാണ്. ഈ ബന്ധവും സ്വാധീനവുമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇയാൾക്കെതിരെയുള്ള കേസ് മുന്നോട്ടു കൊണ്ടു പോകാൻ പ്രയാസപ്പെടുന്നത്. ഈ മാസം രണ്ടിനായിരുന്നു ദുബായിൽ ഐടി എഞ്ചിനീയറായ കാസർകോട് സ്വദേശി ഹക്കീം റുബയെ കൈകൂലി ആവശ്യപ്പെട്ട്് കസ്റ്റംസ് ഉദ്യോഗസ്ഥൻ തടഞ്ഞു വച്ചു മർദിച്ചത്. ഹക്കീം പൊലീസിൽ പരാതി നലൽകിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇതിനു പിന്നാലെ ഫ്രാൻസിസും പരാതിയുമായി രംഗത്തു വരികയായിരുന്നു.
ഇതിനിടെ, കസ്റ്റംസ് ഓഫീസർക്കെതിരെ പരാതിയുമായി രംഗത്ത് വരികയും കേസുമായി മുന്നോട്ടു പോകുകയും ചെയ്ത ഹക്കീം റുബയ്‌ക്കെതിരെ കള്ളക്കേസ് ചുമത്തുകയും മടക്കയാത്ര മുടക്കാനുള്ള ശ്രമങ്ങളും ഉദ്യോഗസ്ഥ തലത്തിൽ നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ പ്രതിഷേധം പടർന്നതോടെ പൊലീസ് തലത്തിൽ അയവു വരുത്തിയ സ്ഥിതിയാണുള്ളത്. എന്നാൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിസ് നൽകിയ പരാതിയിൽ ഹക്കീമിനെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം അടുത്ത ആഴ്ച ജോലി സ്ഥലത്തേക്ക് തിരിക്കേണ്ട ഹക്കീമിനെ അറസ്റ്റു ചെയ്യാനുള്ള അണിയറ നീക്കവും നടന്നു വരുന്നുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെയുള്ള കേസ് തെളിയിക്കുന്നതിനാവശ്യമായ രേഖകളും തെളിവുകളും നൽകുന്നതിൽ എയർപോർട്ട് അഥോറിറ്റിയും നിസ്സഹകരണം തുടരുകയാണ്. വർഷങ്ങളായി എയർപോർട്ടുകളിൽ നിലനിൽക്കുന്ന പിടിച്ചുപറിക്കും ലഗേജ് മോഷണത്തിനും എതിരെ പരാതി നൽകിയവരുടെ സ്ഥിതിയും സമാനമാണ്. ഏതെങ്കിലും യാത്രക്കാർ പരാതി നൽകിയാൽ തന്നെ സമ്മർദത്താൽ ഇവർ കേസുമായി മുന്നോട്ടു കൊണ്ടു പോകാതെ പിന്തിരിയുന്ന അവസ്ഥയാണുള്ളത്.
കേസുമായി ബന്ധപ്പെട്ട് ഹക്കീം റുബയെ പലതവണ പൊലീസ് ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തിയെങ്കിലും ഒരു തവണ പോലൂം ഫ്രാൻസിസിനെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. മാത്രമല്ല, കേസ്് തെളിയിക്കുന്നതിനാവശ്യമായ സിസി ടിവി ദൃശ്യങ്ങളും മറ്റു രേഖകളും ഇതുവരെയും കൈമാറിയിട്ടില്ല. കേസന്വേഷണത്തിന് ഇത്തരം തെളിവുകൾ വിട്ടു നൽകണമെന്നാണ്. എന്നാൽ ഈ ദൃശ്യങ്ങൾ കൈമാറണമെങ്കിൽ ഇതിന് ആഴ്ചകൾ വേണ്ടിവരുമെന്നായിരുന്നു എയർപോർട്ട് അധികൃതരുടെ വിശദീകരണം. എന്നാൽ ആവശ്യമായ തെളിവുകൾ ശേഖരിക്കുന്നതിന് എയർപോർട്ട് അഥോറിറ്റിയിൽ അപക്ഷ നൽകിയിട്ടുണ്ടെന്നും കേസന്വേഷണം പുരഗമിക്കുകയാണെന്നും കരിപ്പൂർ എസ്.ഐ പറഞ്ഞു. നിരപരാധിക്കെതിരെ ഒരിക്കലും നടപടിയെടുക്കില്ലെന്നും ഇതു അന്വേഷിച്ചു വരികായണെന്നും അദ്ദേഹം വ്യക്തമാക്കി.
കസ്റ്റംസ് വിഭാഗവും യാത്രക്കാരും തമ്മിലുള്ള വാക്കേറ്റം കരിപ്പൂരിൽ പതിവു രീതിയാണ്. എന്നാൽ ഇവർക്കെതിരെ ആരെങ്കിലും ശബ്ദിച്ചാൽ ഇത്തരത്തിലുള്ള പീഡനവും മണിക്കൂറുകൾ തടഞ്ഞുനിർത്തി മർദിക്കലുമാണ് രീതി. അതുമല്ലെങ്കിൽ പരാതിയില്ലെന്ന് എഴുതിവാങ്ങിയായിരിക്കും ഇവരെ തിരിച്ചയക്കുക. ഉന്നതരാണെങ്കിൽ ജനക്കൂട്ടത്തിൽ നിന്നും അപമാനിച്ചു വിടുകയും ചെയ്യും. ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും വരെയും കരിപ്പൂർ എയർപോർട്ടിലെ കസ്റ്റംസ് വിഭാഗത്തിൽ നിന്നും അവഹേളനം ഏൽക്കേണ്ടി വന്നിരുന്നു. എന്നാൽ ഇത് അതീവ രഹസ്യമായി ഒതുക്കിത്തീർക്കുകയാണ് പിന്നീട് ചെയ്തത്.
ദിവസങ്ങൾക്ക് മുമ്പ് സംഗീത സംവിധായകൻ എം ജയചന്ദ്രനെ കരിപ്പൂർ വിമാനത്തവാളത്തിൽ വച്ച് അപമാനിച്ചിരുന്നു. വിമാനത്താവളത്തിൽ ക്യൂ തെറ്റിച്ച് ചിലരെ മുന്നോട്ടുകൊണ്ടു പോകുന്നത് ശ്രദ്ധയിൽപെട്ട ജയചന്ദ്രൻ ചോദ്യം ചെയ്തതായിരുന്നു ഇവിടെ കസ്റ്റംസിനെ ചൊടിപ്പിച്ചത്. ഇത്തരത്തിൽ കസ്റ്റംസിന്റെ താൽപര്യങ്ങൾക്ക് ഇരയാകേണ്ടി വരുന്ന നൂറുകണക്കിന് സാധാരണക്കാരായ പ്രവാസികൾ ദിവസവും കരിപ്പൂരിലൂടെ വിമാനമിറങ്ങി പോകുന്നുണ്ടെന്നാണ് വസ്തുത. ഈ ഉദ്യോഗസ്ഥർക്ക് കൂച്ചുവിലങ്ങിടാതെ യഥേഷ്ടം വിട്ടത് ഇവർക്ക് കൂടുതൽ വളമാകുകയായിരുന്നു.
രാവിലെ പത്തരയ്ക്ക് വിമാനമിറങ്ങിയ ഹക്കീം കസ്റ്റംസ് ഓഫീസറായ ഫ്രാൻസിസ് ആവശ്യപ്പെട്ട കൈകൂലി നൽകാത്തതിനെ തുടർന്നായിരുന്നു വാക്കേറ്റമുണ്ടായത്. തുടർന്ന് ഇയാളെ പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി മർദിക്കുകയും ഭക്ഷണം നൽകാതെ എട്ട് മണിക്കൂറിലധികം തടഞ്ഞു വെയ്ക്കുകയായിരുന്നു. സംഭവം കടുത്ത മനുഷ്യാവകാശ ധ്വംസനമാണെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ എർപോർട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ യാചന സമരവും നടത്തിയിരുന്നു. സമരത്തിന്റെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥൻ ഫ്രൻസിസിനു വേണ്ടിയുള്ള യാചനാ പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. കരിപ്പൂരിലെ കസ്റ്റംസിനെതിരായുള്ള വികാരം സോഷ്യൽ മീഡിയയിൽ നിന്നും മുഖ്യധാരാ പാർട്ടികളിലേക്ക് എത്തിനിൽക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥനെതിരെ യാതൊരു നടപടിക്രമങ്ങളും എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.