- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനായി കള്ളക്കളി; മർദ്ദനമേറ്റ ഹക്കിം റൂബയ്ക്ക് നീതിയില്ല; മന്ത്രി ജോസഫിന്റെ ഉറപ്പ് പാഴായി; കുറ്റപത്രം സമർപ്പിച്ചതോടെ രണ്ടു മാസത്തിലൊരിക്കൽ വിചാരണയ്ക്കായി നാട്ടിലെത്തണം: പ്രവാസികളെ പിഴിയുന്ന കസ്റ്റംസിനെ പൊലീസ് സഹായിക്കുന്നത് ഇങ്ങനെ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിനെതിരെ പരാതിപ്പെട്ടാൽ കള്ളക്കേസിൽ കുടുക്കുമെന്ന സ്ഥിതി മാറ്റുമെന്ന് പ്രവാസി മന്ത്രി കെസി ജോസഫിന്റെ വാക്ക് വിശ്വസിച്ച ഹക്കിം റൂബയ്ക്ക് തെറ്റുപറ്റി. മുസ്ലിം ലീഗ് എംഎൽഎ കെ എ ഷാജിക്ക് നിയമസഭയിൽ മന്ത്രി നൽകിയ ഉറപ്പ് വെറുവാക്കായി. ഏകദേശം ഒരുമാസം നീണ്ട നിയമ യുദ്ധത്തിനു ശേഷം രാഷ്ട്രീയ നേതാക്കളുടെ വാക്ക് വിശ്വസിച്ച് ഹക്കീം റുബ ജോലി സ്ഥലമായ ദുബായിലേക്ക് തിരിച്ചിരുന്നു. കേസിന്റെ പുലിവാലുകൾ അവസാനിച്ചു എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഹക്കീം റുബയ്‌ക്കെതിരായ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ഇതോടെ കോടതി ഹക്കീം റുബയോട് ഈ മാസം അവസാനം ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ കേസ് റൂബയ്ക്ക് പുലിവാലാവുകയാണ്. ദുബായിൽ ഐടി എഞ്ചിനീയറായ ഹക്കീം റുബ ഡിസംബറിലവാണ് കരിപ്പൂരിൽ വിമാനമിറങ്ങിയത്. ലഗേജ് പരിശോധിക്കാതിരിക്കാൻ കൈക്കൂലി തരണമെന്ന ആവശ്യം നിരസിച്ചതോടെ കസ്റ്റംസ് സൂപ്രണ്ട് ഫ്രാൻസിസ് കോടങ്കണ്ടത്ത് ഹക്കീമിനെ മർദ്ദിക്കുകയും വിമാനത്താവളത്തിൽ പിടിച്ചുവെക്കുകയും
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിനെതിരെ പരാതിപ്പെട്ടാൽ കള്ളക്കേസിൽ കുടുക്കുമെന്ന സ്ഥിതി മാറ്റുമെന്ന് പ്രവാസി മന്ത്രി കെസി ജോസഫിന്റെ വാക്ക് വിശ്വസിച്ച ഹക്കിം റൂബയ്ക്ക് തെറ്റുപറ്റി. മുസ്ലിം ലീഗ് എംഎൽഎ കെ എ ഷാജിക്ക് നിയമസഭയിൽ മന്ത്രി നൽകിയ ഉറപ്പ് വെറുവാക്കായി. ഏകദേശം ഒരുമാസം നീണ്ട നിയമ യുദ്ധത്തിനു ശേഷം രാഷ്ട്രീയ നേതാക്കളുടെ വാക്ക് വിശ്വസിച്ച് ഹക്കീം റുബ ജോലി സ്ഥലമായ ദുബായിലേക്ക് തിരിച്ചിരുന്നു. കേസിന്റെ പുലിവാലുകൾ അവസാനിച്ചു എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഹക്കീം റുബയ്‌ക്കെതിരായ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ഇതോടെ കോടതി ഹക്കീം റുബയോട് ഈ മാസം അവസാനം ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ കേസ് റൂബയ്ക്ക് പുലിവാലാവുകയാണ്.
ദുബായിൽ ഐടി എഞ്ചിനീയറായ ഹക്കീം റുബ ഡിസംബറിലവാണ് കരിപ്പൂരിൽ വിമാനമിറങ്ങിയത്. ലഗേജ് പരിശോധിക്കാതിരിക്കാൻ കൈക്കൂലി തരണമെന്ന ആവശ്യം നിരസിച്ചതോടെ കസ്റ്റംസ് സൂപ്രണ്ട് ഫ്രാൻസിസ് കോടങ്കണ്ടത്ത് ഹക്കീമിനെ മർദ്ദിക്കുകയും വിമാനത്താവളത്തിൽ പിടിച്ചുവെക്കുകയും ചെയ്തു. തുടർന്ന് രാത്രി ഏഴരയ്ക്ക് മാത്രമാണ് ഹക്കീമിന് പുറത്തു കടക്കാനായത്. ഇത് സംബന്ധിച്ച് ഹക്കീം റുബ കരിപ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നു കാണിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ ഹക്കീമിനെതിരെയും പരാതി നൽകി. എന്നാൽ റൂബയെ അറസ്റ്റ് ചെയ്ത് മടക്കയാത്ര മുടക്കാൻ പൊലീസിനുമേൽ കസ്റ്റംസ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തി. ഇത് മറുനാടൻ തുറന്ന് കാണിച്ചതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായി. പ്രവാസി സംഘടനകളും രംഗത്ത് വന്നു.
ഇതോടെയാണ് വിഷയം നിയമസഭയിൽ കെ എം ഷാജി ഉന്നയിച്ചത്. കൈക്കൂലി നൽകാത്തതിന് കസ്റ്റംസ് സൂപ്രണ്ട് മർദ്ദിച്ചുവെന്നും വിമാനത്താവളത്തിൽ തടഞ്ഞുവച്ചുവെന്നും കാസർകോട് എരിയാൽ സ്വദേശി ഹക്കിം റുബയാണ് കരിപ്പൂർ പൊലീസിൽ പരാതി നൽകിയത്. എന്നാൽ റൂബയെ കേസിൽ കുടുക്കാനായിരുന്നു ശ്രമം. ഇതായിരുന്നു ഷാജി ഉയർത്തി വിഷയം. വർഷങ്ങളായി ഒരേ എയർപോർട്ടിൽ ജോലി ചെയ്തു വരുന്ന തൃശൂർ മണലൂർ സ്വദേശിയായ ഫ്രാൻസിസ് തണ്ടിക്കൽ കൊടങ്കണ്ടത്ത്് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രധാനികളുടെയും ഇഷ്ടക്കാരനായ കസ്റ്റംസ് ഉദ്യോഗസ്ഥനാണ്. ഈ ബന്ധവും സ്വാധീനവുമാണ് ഹക്കിം റൂബയ്ക്ക് വിനയായതെന്നും ഈ ഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. ഏതായാലും കെ എം ഷാജിയുടെ സബ്മിഷനോട് വളരെ അനുഭാവ പൂർവ്വം പ്രവാസികാര്യമന്ത്രി കെസി ജോസഫ് പ്രതികരിച്ചു.
ഫ്രാൻസിസ് തണ്ടിക്കൽ കൊടങ്കത്തിനെതിരെ നടപടി വേണമെന്ന് കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചു. ഇത് അനുസരിച്ച് കേന്ദ്ര സർക്കാർ നടപടിയും വന്നു. ഈ ഉദ്യോഗസ്ഥനെ ഇവിടെ നിന്ന് മാറ്റി. എന്നാൽ ചെയ്യേണ്ടത് കേരളാ സർക്കാർ മാത്രം നൽകിയില്ല. കേരളാ പൊലീസിനെ കൊണ്ട് ചുമതിച്ച കള്ളക്കേസ് പിൻവലിച്ചില്ല. ഇതാണ് ഇപ്പോൾ കുറ്റപത്രമായി കോടതിയിൽ എത്തുന്നത്. റൂബയുടെ പരാതിയിലും കുറ്റപത്രമായെന്നാണ് സൂചന. അതായത് രണ്ട് കേസുകളും ഒത്തുതീർപ്പിലെത്തിക്കുന്ന തരത്തിൽ പൊലീസ് പെരുമാറി. ഫലത്തിൽ വിമാനത്താവളത്തിൽ യാത്രക്കാരനെ അപമാനിച്ച ഉദ്യോഗസ്ഥന് കേസിൽ നിന്ന് രക്ഷപ്പെടാൻ അവസരം ഒരുങ്ങുകയും ചെയ്യും. സത്യസന്ധമായ അന്വേഷണം നടത്തി ഹക്കിം റൂബയെ കുറ്റവിമുക്തനാക്കാൻ പൊലീസ് നടപടിയെടുത്തില്ലെന്നതാണ് വസ്തു. ഇതോടെ കേസിലെ നൂലാമാലകൾ ഹക്കിം റൂബയ്ക്ക് വിനയാകും. രണ്ട് മാസത്തിലൊരിക്കലെങ്കിലും കേസിന്റെ ആവശ്യത്തിന് കോഴിക്കോട് വന്നു പോകേണ്ട അവസ്ഥയാണ് ഇതു മൂുലം ഉണ്ടാകുന്നത്.
ദുബായിൽ ദൂബായിൽ നിന്ന് കരിപ്പൂർ എയർപ്പോർട്ടിൽ വന്നിറങ്ങിയ ഹക്കീം റൂബ കൂടെ കൊണ്ടുവന്നത് സ്വന്തം മകൾക്ക് കാതിലിടാൻ ഒരു കമ്മലിന്റെ സ്റ്റഡഡ് , ഭാര്യക്ക് കയ്യിൽ കെട്ടാൻ ഒരു കൈ ചെയിൻ എന്നിവയായിരുന്നു. രണ്ടും കൂടി 7.26 ഗ്രാം മാത്രം. ഒരു പവൻ തികയാൻ ഇനിയും വേണം ഏതാനും മില്ലി ഗ്രാം. നിയമപ്രകാരം ഒരു പുരുഷന് 50000 രൂപ വിലയുള്ള ആഭരണം കൊണ്ടുവരാം എന്നിരിക്കെ 20000 രൂപ പോലും തികയാത്ത ഈ സ്വര്ണ്ണം കൊണ്ട് വന്നതിനു അന്യായമായി നികുതിയും കസ്റ്റംസ് ഉദ്യോഗസ്ഥർ ഈടാക്കി. ഇത് ചോദ്യം ചെയ്തതാണ് വിനയായത്. ഹക്കീമിന്റെയും കസ്റ്റംസിന്റെയും പരാതിയെ തുടർന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ യാത്രക്കാരനെ സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് ഉദ്യോഗസ്ഥൻ വിളിച്ചുകൊണ്ടുപോകുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ഭക്ഷണം പോലും നൽകാതെ എട്ടു മണിക്കൂറോളം വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. കൈക്കൂലി നൽകാത്തതിന് മുഖത്ത് അടിക്കുകയും ചെയ്തു.
കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെയുള്ള കേസ് തെളിയിക്കുന്നതിനാവശ്യമായ രേഖകളും തെളിവുകളും നൽകുന്നതിൽ എയർപോർട്ട് അഥോറിറ്റിയും നിസ്സഹകരണം കാണിച്ചു. വർഷങ്ങളായി എയർപോർട്ടുകളിൽ നിലനിൽക്കുന്ന പിടിച്ചുപറിക്കും ലഗേജ് മോഷണത്തിനും എതിരെ പരാതി നൽകിയവരുടെ സ്ഥിതിയും സമാനമാണ്. ഏതെങ്കിലും യാത്രക്കാർ പരാതി നൽകിയാൽ തന്നെ സമ്മർദത്താൽ ഇവർ കേസുമായി മുന്നോട്ടു കൊണ്ടു പോകാതെ പിന്തിരിയുന്ന അവസ്ഥയാണുള്ളത്. കസ്റ്റംസ് വിഭാഗവും യാത്രക്കാരും തമ്മിലുള്ള വാക്കേറ്റം കരിപ്പൂരിൽ പതിവു രീതിയാണ്. യാത്രക്കാരുടെ പരാതികളിൽ നടപടിയുണ്ടാകുന്നില്ലെന്ന് ആരോപിച്ച് പ്രവാസി യാത്രക്കാർ കരിപ്പൂർ വിമാനത്താവളത്തെ കൈയൊഴിയുന്നതായും സൂചനയുണ്ട്. കസ്റ്റംസുകാരുടെ പിടിച്ചുപറി ഭയന്ന് പലരും തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലേക്ക് യാത്ര മാറ്റുകയാണെന്നാണ് ടിക്കറ്റിങ്ങ് രംഗത്തു നിന്നുള്ള റിപ്പോർട്ടുകൾ.
യാത്രക്കാരെ ദേഹപരിശോധനയും ലഗേജ് പരിശോധനയും നടത്തി കാശും വിലപിടിപ്പുള്ളവസ്തുക്കളും മോഷ്ടിക്കുന്നത് ഇവിടെ തുടർക്കഥയാവുകയാണ്.