- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽഷിഫ ഉടമയായ വ്യാജ ഡോക്ടറുടെ കാര്യത്തിൽ പൊലീസിന് മെല്ലപ്പോക്ക് നയം; പൈൽസിനും ഫിസ്റ്റുലയ്ക്കും ചികിത്സ നടത്തി ആളുകളെ നിത്യരോഗികളാക്കിയ ഷാജഹാൻ ഇപ്പോഴും ഒളിവിൽ തന്നെ; പണമിറക്കി കേസുകൾ ഒത്തു തീർപ്പാക്കാൻ അണിയറയിൽ ശ്രമം ശക്തം; ആശുപത്രി പൂട്ടിയതോടെ എല്ലാമായെന്ന് പറഞ്ഞ് യുവജന സംഘടനകളും
കൊച്ചി: വ്യാജബിരുദം ഉപയോഗിച്ച് പൈൽസിനും ഫിസ്റ്റുലയ്ക്കും ചികിത്സ നടത്തുകയും നിത്യരോഗികളാക്കി മാറ്റുകയും ചെയ്ത ഇടപ്പള്ളി അൽഷിഫ ആശുപത്രിയുടെ ഉടമയും ചീഫ് കൺസൽറ്റന്റുമായ ഷാജഹാൻ യൂസഫ് ഇപ്പോളും ഒളിവിൽ തന്നെ. ഇയാൾക്കെതിരെ ലഭിച്ച ഒരുകൂട്ടം പരാതികളിൽ കേസെടുത്ത എളമക്കര പൊലീസാകട്ടെ പ്രതിയെ കണ്ടെത്താൻ യാതൊരു ശ്രമവും നടത്തുന്നില്ല. പരാതിക്കാരുടെ മൊഴി പൂർണ്ണമായും രേഖപ്പെടുത്താൻ പോലും പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. എഫ്.ഐ.ആർ രജ്സ്റ്റർ ചെയ്ത കേസുകളിൽ ഏതാനം പേരെ മാത്രമാണ് പൊലീസ് ഇതുവരെ സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തത്. ഷാജഹാന്റെ എളമക്കരയിലുള്ള വീട് റെയ്ഡ് ചെയ്യാൻ പോലും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലയെന്നതാണ് മറ്റൊരു വസ്തുത. ആശുപത്രിയിൽ പേരിന് മാത്രം പരിശോധന നടത്തിയ പൊലീസ്, അവിടെ നിന്ന് മാസങ്ങൾക്ക് മുമ്പ് പിടിച്ചെടുത്ത രേഖകൾ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ചില ഫോൺ രേഖകൾക്കൂടി കിട്ടാനുണ്ടെന്നും പൊലീസ് പറയുന്നു. ഷാജഹാൻ റഷ്യയിൽ നിന്നും വിയന്നയിൽ
കൊച്ചി: വ്യാജബിരുദം ഉപയോഗിച്ച് പൈൽസിനും ഫിസ്റ്റുലയ്ക്കും ചികിത്സ നടത്തുകയും നിത്യരോഗികളാക്കി മാറ്റുകയും ചെയ്ത ഇടപ്പള്ളി അൽഷിഫ ആശുപത്രിയുടെ ഉടമയും ചീഫ് കൺസൽറ്റന്റുമായ ഷാജഹാൻ യൂസഫ് ഇപ്പോളും ഒളിവിൽ തന്നെ. ഇയാൾക്കെതിരെ ലഭിച്ച ഒരുകൂട്ടം പരാതികളിൽ കേസെടുത്ത എളമക്കര പൊലീസാകട്ടെ പ്രതിയെ കണ്ടെത്താൻ യാതൊരു ശ്രമവും നടത്തുന്നില്ല. പരാതിക്കാരുടെ മൊഴി പൂർണ്ണമായും രേഖപ്പെടുത്താൻ പോലും പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. എഫ്.ഐ.ആർ രജ്സ്റ്റർ ചെയ്ത കേസുകളിൽ ഏതാനം പേരെ മാത്രമാണ് പൊലീസ് ഇതുവരെ സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തത്. ഷാജഹാന്റെ എളമക്കരയിലുള്ള വീട് റെയ്ഡ് ചെയ്യാൻ പോലും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലയെന്നതാണ് മറ്റൊരു വസ്തുത.
ആശുപത്രിയിൽ പേരിന് മാത്രം പരിശോധന നടത്തിയ പൊലീസ്, അവിടെ നിന്ന് മാസങ്ങൾക്ക് മുമ്പ് പിടിച്ചെടുത്ത രേഖകൾ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ചില ഫോൺ രേഖകൾക്കൂടി കിട്ടാനുണ്ടെന്നും പൊലീസ് പറയുന്നു. ഷാജഹാൻ റഷ്യയിൽ നിന്നും വിയന്നയിൽ നിന്നും ഉന്നത മെഡിക്കൽ ബിരുദങ്ങൾ നേടിയിട്ടുണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇത് സംബന്ധിച്ച സ്ഥിരീകരണത്തിന് ഈ യൂണിവേഴ്സിറ്റികളിലേക്ക് അപേക്ഷ നൽകിയിട്ടുണ്ട്. മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. മറുപടി ലഭിച്ചതിന് ശേഷം മാത്രമേ തുടർനപടികളുമായി മുന്നോട്ട് പോകുകയുള്ളുവെന്ന വിചിത്ര വാദമാണ് പൊലീസ് ഉന്നയിക്കുന്നത്. പൊലീസ് റെയ്ഡ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് അൽഷിഫയിൽ നിന്ന് രേഖകളും മറ്റും വാഹനത്തിൽ കയറ്റുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഒക്ടോബർ മൂന്നാമത്തെ ആഴ്ച മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു.
എന്നാൽ ഷാജഹാൻ യൂസഫ് റഷ്യയിൽ പഠിച്ചിട്ടില്ലെന്ന് ഐഎംഎ എളമക്കര പൊലീസിന് കൊടുത്ത സത്യവാങ്മൂലത്തിൽ വ്യക്തമാണ്. വിവാദം അടങ്ങിയാൽ കേസ് ഒത്തുതീർക്കാനുള്ള ഉന്നത പൊലീസ് അധികരികളുടെ സഹായത്തോടെ ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് സൂചന. വ്യജരേഖ ചമച്ചതിനും വിശ്വാസ വഞ്ചന നടത്തിയതിനും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ ഡിജിപിക്ക് നൽകിയ പരാതിയിലും ഇതുവരെ ഒരു നടപടിയും പൊലീസ് സ്വീകരിച്ചിട്ടില്ല. ഫലത്തിൽ വ്യാജ ഡോക്ടറെ സഹായിക്കുന്ന സമീപനമാണ് ഡിജിപി ഓഫീസിൽ നിന്ന പോലും ഉണ്ടാകുന്നതെന്ന് പോലും ആരോപണമുണ്ട്. ആശുപത്രിക്കെതിരെ സമരം ചെയ്ത സംഘടനകൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. ആശുപത്രി താൽക്കാലികമായി പൂട്ടിയതോടെ എല്ലാം അവസാനിച്ചുവെന്നാണ് യുവമോർച്ചയുടെ നിലപാട്.
കേസുകളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും ശക്തമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. വ്യാജ ബിരുദം ഉപയോഗിച്ച് ചികിത്സ നടത്തിയതിന് ഐഎംഎയുടേയും, മതിയായ യോഗ്യത ഇല്ലാതെ ചികിത്സ നടത്തി തങ്ങളുടെ ആരോഗ്യം നശിപ്പിച്ചുവെന്ന 15 ഓളം രോഗികളുടെ പരാതികളിലുമാണ് നിലവിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർജ്ജറിക്ക് ശേഷം മരുന്ന് പരിശോധന നടത്താതെ പെയിൻ കില്ലെർ കുത്തിവെച്ചതിനെത്തുടർന്നാണ് കാക്കനാട് സ്വദേശിനിയായ യുവതി ക്രോമ സ്റ്റേജിലാകുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവർ ആദ്യം കേസ് നൽകാൻ തയ്യാറായില്ലെങ്കിലും പിന്നീട് നിയമനടപടിയുമായി മുന്നോട്ട് നീങ്ങുകയായിരുന്നു. യുവതി മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സുഹൃത്തുക്കളാണ് ഈ കുടുംബം പ്രധാനമായും ഇപ്പോൾ നോക്കുന്നത്.
ആലപ്പുഴ സ്വദേശിയായ എലിസബത്ത് ടീച്ചറിനെ 2007 ലാണ് അൽഷിഫയിൽ നിന്ന് ഡോക്ടർ ഷാജഹാൻ സർജ്ജറി ചെയ്യുന്നത്. സർജ്ജറിയെത്തുടർന്ന് മല വിസർജ്ജനം നടത്തുന്നതിൽ നിയന്ത്രണം നഷ്ടപ്പെട്ടുപോയ ഇവർ പിന്നീട് ജോലി രാജിവെയ്ക്കുകയായിരുന്നു. ഇപ്പോൾ പ്രത്യേക തരം പാട് വച്ചാണ് ഇവർ വീടിന് പുറത്തേക്ക് ഇറങ്ങുന്നത്. ആലപ്പുഴയുള്ള മറ്റൊരു രോഗിക്ക് സർജ്ജറി കഴിഞ്ഞ് വീട്ടിലെത്തിയെങ്കിലും ബ്ലീഡിംങ് കൂടുതലായതിനെത്തുടർന്ന് ജീവൻ നഷ്ടപ്പെടുന്ന ഘട്ടത്തിന് അടുത്ത് വരെ എത്തിയിരുന്നു. ലേസർ ട്രീറ്റ്മെന്റ് എന്ന് വാഗദാനം ചെയ്ത് കോട്രി ട്രീറ്റ്മെൻരാണ് അൽഷിഫയിൽ നടത്തുന്നതെന്ന് മുൻ നവ്സിംങ് സൂപ്രണ്ട് തന്നെ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയിരുന്നു.