- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട സ്വദേശിയുടെ മരണത്തിൽ വിശദീകരണവുമായി പൊലീസ്; വിനോദ് ചീട്ട് കളിസംഘത്തിൽ ഉണ്ടായിരുന്നില്ല; പൊലീസ് എത്തിയത് ചീട്ട് കളിയുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന്; അബോധാവസ്ഥയിൽ വിനോദിനെകണ്ടത് റബ്ബർ തോട്ടത്തിൽ
പത്തനംതിട്ട: കൈപ്പട്ടൂരിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ വിശദീകരണവുമായി പൊലീസ്.ചീട്ട് കളി സംഘത്തിൽ വിനോദ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വിനോദ് പൊലീസിനെക്കണ്ട് ഭയന്നോടിയല്ല മരിച്ചതെന്ന് പത്തനംതിട്ട എസ്എച്ച്ഒ ജി. സുനിൽ പറഞ്ഞു.സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്ത 2 പേരെ ജാമ്യത്തിൽ വിട്ടു. മറ്റു 2 പേരെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
കെപ്പട്ടൂർ വെള്ളപ്പാറ പാലനിൽക്കുന്നതിൽ പി.ഡി.വിനോദ് ആണ് മരിച്ചത്. അബോധവസ്ഥയിൽ റബ്ബർ തോട്ടത്തിൽ സമീപവാസിയാണ് വിനോദിനെ കണ്ടെത്തുന്നത്.തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചീട്ട്കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസിനെ കണ്ട് ഭയന്നോടിയാണ് വിനോദ് മരിച്ചത് എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് വിശദീകരണവുമായി പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്.
Next Story