- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം ചരമ വാർത്തയും ആദരാഞ്ജലികളും മാധ്യമങ്ങൾക്ക് നൽകിയ ശേഷം നാടുവിട്ടയാളെ കണ്ടെത്തി; 'പരേതനെ' പൊക്കിയത് കോട്ടയത്തെ ഹോട്ടലിൽ നിന്നും; മക്കൾക്ക് ബുദ്ധിമുട്ടാകാതിരിക്കാനാണ് നാടുവിട്ടതെന്ന് ജോസഫ് പൊലീസിനോട്; മികച്ച കർഷകനുള്ള നിരവധി പുരസ്ക്കാരങ്ങൾ നേടിയ ജോസഫേട്ടനെ ഇന്ന് തളിപ്പറമ്പിൽ എത്തിക്കും
കണ്ണൂർ: സ്വന്തം ചരമ വാർത്ത പ്രസിദ്ധീകരിച്ച ശേഷം കാണാതായയാളെ പൊലീസ് കണ്ടെത്തി തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശി ജോസഫിനെ(75) പൊലീസ് കണ്ടെത്തി. കോട്ടയത്തു നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. പുലർച്ചെ രണ്ടു മണിയോടെ തിരുനക്കര സ്വദേശി കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപത്തെ ഐശ്വര്യ ഹോട്ടലിൽ നിന്നാണ് ജോസഫിനെ പിടികൂടിയത്. ഇയാളെ വെസ്റ്റ് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ ഉച്ചയോടെ കോട്ടയത്തെ പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിൽ എത്തിയെങ്കിലും ജോസഫ് പിടികൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു. ബന്ധുവിന്റെ വിവാഹത്തിനെന്നു പറഞ്ഞു വീട്ടിലെത്തിയ ഇദ്ദേഹം പയ്യന്നൂർ സെൻട്രൽ ബസാറിലെ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് വ്യാഴാഴ്ച രാവിലെ അപ്രത്യക്ഷനായത്. തിങ്കളാഴ്ച നാടകീയമായി ബാങ്കിലെത്തുകയായിരുന്നു. പകൽ രണ്ടരയോടെയെത്തിയ ജോസഫ് അരമണിക്കൂറിലധികം അവിടെ ചെലവഴിച്ചു. പത്രങ്ങളിൽ പ്രസിദ്ധികരിച്ച സ്വന്തം ചരമപരസ്യവും നിര്യാണവാർത്തയും ബാങ്ക് സെക്രട്ടറി ശിവജിയെ കാണിച്ചു. തന്റെ ബന്ധുവാണെന്നും തിരുവനന്തപുരത്ത് ആർസിസിയിൽ ചികിത്സയിൽ കഴിയവേ ഹ
കണ്ണൂർ: സ്വന്തം ചരമ വാർത്ത പ്രസിദ്ധീകരിച്ച ശേഷം കാണാതായയാളെ പൊലീസ് കണ്ടെത്തി തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശി ജോസഫിനെ(75) പൊലീസ് കണ്ടെത്തി. കോട്ടയത്തു നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. പുലർച്ചെ രണ്ടു മണിയോടെ തിരുനക്കര സ്വദേശി കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപത്തെ ഐശ്വര്യ ഹോട്ടലിൽ നിന്നാണ് ജോസഫിനെ പിടികൂടിയത്. ഇയാളെ വെസ്റ്റ് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ ഉച്ചയോടെ കോട്ടയത്തെ പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിൽ എത്തിയെങ്കിലും ജോസഫ് പിടികൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു.
ബന്ധുവിന്റെ വിവാഹത്തിനെന്നു പറഞ്ഞു വീട്ടിലെത്തിയ ഇദ്ദേഹം പയ്യന്നൂർ സെൻട്രൽ ബസാറിലെ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് വ്യാഴാഴ്ച രാവിലെ അപ്രത്യക്ഷനായത്. തിങ്കളാഴ്ച നാടകീയമായി ബാങ്കിലെത്തുകയായിരുന്നു. പകൽ രണ്ടരയോടെയെത്തിയ ജോസഫ് അരമണിക്കൂറിലധികം അവിടെ ചെലവഴിച്ചു. പത്രങ്ങളിൽ പ്രസിദ്ധികരിച്ച സ്വന്തം ചരമപരസ്യവും നിര്യാണവാർത്തയും ബാങ്ക് സെക്രട്ടറി ശിവജിയെ കാണിച്ചു.
തന്റെ ബന്ധുവാണെന്നും തിരുവനന്തപുരത്ത് ആർസിസിയിൽ ചികിത്സയിൽ കഴിയവേ ഹൃദാഘാതത്താൽ മരിച്ചെന്നും പറഞ്ഞ് ജോസഫ് പൊട്ടിക്കരഞ്ഞു. തുടർന്ന് ജോസഫിന്റെ മൃതദേഹത്തിൽനിന്ന് ലഭിച്ചതെന്ന് പറഞ്ഞ് സ്വർണമാലയും വൻതുകയും എ.ടി.എം കാർഡുമടങ്ങിയ പൊതിസെക്രട്ടറിയെ ഏല്പിച്ചു. മരിച്ചയാളുടെ ഭാര്യ തളിപ്പറമ്പ് കുറ്റിക്കോലിലെ മേരിക്കുട്ടിക്ക് അയച്ചുകൊടുക്കണമെന്നു ആവശ്യപ്പെട്ടു. താങ്കൾക്കു തന്നെ നേരിട്ട് കൊടുത്തുകൂടേയെന്ന ചോദ്യത്തിന് പരസ്പരവിരുദ്ധമായി ജോസഫ് പ്രതികരിച്ചതോടെ സെക്രട്ടറിക്ക് സംശയമായി. ക്ലീൻ ഷേവ് ചെയ്തു വൃത്തിയായി തേച്ചു മിനുക്കിയ ഷർട്ടും മുണ്ടുമണിഞ്ഞാണ് ജോസഫ് എത്തിയത്.
ജോസഫിനെ കാണാതായതുസംബന്ധിച്ച് കാർഷിക വികസനബാങ്ക് സെക്രട്ടറിമാരുടെ അസോസിയേഷൻ സംസ്ഥാനസെക്രട്ടറിയും തളിപ്പറമ്പ് പ്രാഥമിക സഹകരണ കാർഷികവിസനബാങ്ക് സെക്രട്ടറിയുമായ വി.വി. പ്രിൻസ് വാട്ട്‌സ് ആപ്പിൽ പോസ്റ്റിട്ടിരുന്നു. ഇക്കാര്യം ഓർമ്മിച്ച ശിവജി മൊബൈൽ ഫോണിൽ പ്രിൻസിനെ വിളിച്ചു. ഇരുവരും തമ്മിലുള്ള സംസാരം കേട്ടയുടൻ ജോസഫ് ഇപ്പോൾ വരാമെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു. പ്രിൻസ് ഇക്കാര്യം തളിപ്പറമ്പ് ഡിവൈ.എസ്‌പി കെ.വി.വേണഗോപാലിനെ അറിയിക്കുകയായിരുന്നു. വേണുഗോപാൽ നൽകിയ വിവരത്തെ തുടർന്ന് കോട്ടയം ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് ജോസഫിനെ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വന്തം ചരമ വാർത്തയും ആദരാഞ്ലികളും പ്രമുഖ മാധ്യമങ്ങളിൽ നൽകിയ ശേഷം ജോസ്ഫ് നാടുവിട്ടത്. വാർത്തകൾ വന്ന ശേഷം ജോസഫിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കർണാടകയിലേക്കോ മറ്റോ കടന്നിട്ടുണ്ടാകുമെന്ന് കരുതി പലയിടങ്ങളിലും അന്വേഷിച്ചുവെങ്കിലും കോട്ടയത്തു നിന്ന് കണ്ടെത്തുകയായിരുന്നു. ശാരീരികമായി അസുഖങ്ങളുള്ളതിനാലും മക്കൾക്ക് ബുദ്ധിമുട്ടാകാതിരിക്കാനുമാണ് താൻ നാടുവിട്ടതെന്നാണ് ജോസഫ് പൊലീസിനോട് പറഞ്ഞത്. ഇന്നുതന്നെ ജോസഫിനെ തളിപ്പറമ്പിലെത്തിക്കും.
1960 കളിൽ കോട്ടയത്തു നിന്നും കുടിയേറി കണ്ണൂർ ജില്ലയിലെത്തിയ തളിപ്പറമ്പ് കുറ്റിക്കോലിലെ ജോസഫ് മേലുകുന്നേലാണ് മുഖ്യധാരാ പത്രങ്ങളിൽ ചരമ വാർത്തയും ചരമ പരസ്യവും നൽകി നാടുവിട്ടത്. തളിപ്പറമ്പ്കാരനായ ഇദ്ദേഹം പയ്യന്നൂരിലെത്തിയാണ് പത്രമാഫീസുകളിൽ നേരിട്ട് ചെന്ന് സ്വന്തം ചരമവാർത്തയും പരസ്യവും നൽകിയത്. പരസ്യ ഇനത്തിൽ വൻ തുകയും കയ്യോടെ ഇയാൾ നൽകുകയും ചെയ്തിരുന്നു. പൊലീസിന്റെ അന്വേഷണ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ കേസായിരുന്നു ഇത്.
ചരമ പരസ്യവും വാർത്തയും വന്നപ്പോഴാണ് നാട്ടുകാരും ബന്ധുക്കളും ഞെട്ടിയത്. ഭർത്താവിനെ കാണാനില്ലെന്നും ആരോ അപായപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും കാണിച്ച് ഭാര്യ മേരിക്കുട്ടി പൊലീസിൽ പരാതി നൽകിയിരിക്കയാണ്. പയ്യന്നൂർ സെൻട്രൽ ബസാറിലെ ലോഡ്ജിൽ കഴിഞ്ഞ 25 ന് താമസിച്ചശേഷം മറ്റൊരു ലോഡ്ജിലേക്ക് മാറി.