- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാരുടെ ട്രീറ്റുണ്ടെന്ന് പറഞ്ഞ് പോയ രണ്ട് കൂട്ടുകാരികളെയും കണ്ടെത്തി; മൂന്ന് ദിവസത്തെ അന്വേഷണത്തിന് ഒടുവിൽ പട്ടം ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാംക്ളാസ് വിദ്യാർത്ഥിനികളെ കണ്ടെത്തിയത് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച്; റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലുള്ള കുട്ടികൾക്കായി തിരുവനന്തപുരം പൊലീസ് തൃശ്ശൂരിലേക്ക് തിരിച്ചു; ചുറ്റിക്കറങ്ങാൻ ഇഷ്ടമായിരുന്ന പെൺകുട്ടികൾ ഉല്ലാസയാത്രക്ക് പോയതെന്ന് സൂചന
തിരുവനന്തപുരം: പട്ടം ഗേൾസ് ഹൈസ്‌കൂളിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെയും ഒടുവിൽ കണ്ടെത്തി. കുട്ടികളെ കാണാതായതിനെ തുടർന്ന് ലഭിച്ച പരാതിയിൽ പൊലീസ് അന്വേഷണം നടക്കവേ തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് രണ്ട് പെൺകുട്ടികളെയും കണ്ടെത്തിയത്. തിരുവനന്തപുരം പൊലീസ് കുട്ടികൾക്കായി നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം പൊലീസ് നിർദ്ദേശം നൽകുകയുണ്ടായി. ഇത് പ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ചുറ്റിത്തിരിഞ്ഞ കുട്ടികളെ റെയിൽവേ പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടികളെ കണ്ട വിവരം തിരുവനന്തപുരം പൊലീസിനെ അറിയിച്ചു. ഇതോടെ പൊലീസ് അധികൃതർ വിദ്യാർത്ഥിനികളെ കസ്റ്റഡിയിൽ വാങ്ങാൻ തൃശ്ശൂരിലേക്ക് തിരിച്ചു. കുട്ടികൾ ഉല്ലാസ യാത്രക്ക് പോയതാണെന്ന സൂചനയാണ് പുറത്തുവരുന്നത്. എന്നാൽ, ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൽ പുറത്തു വന്നിട്ടില്ല. നന്ദന ആർ രതീഷ്, ആർ. രഞ്ജു എന്നീ പെൺകുട്ടികളേയാണ് ഇക്ക
തിരുവനന്തപുരം: പട്ടം ഗേൾസ് ഹൈസ്‌കൂളിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെയും ഒടുവിൽ കണ്ടെത്തി. കുട്ടികളെ കാണാതായതിനെ തുടർന്ന് ലഭിച്ച പരാതിയിൽ പൊലീസ് അന്വേഷണം നടക്കവേ തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് രണ്ട് പെൺകുട്ടികളെയും കണ്ടെത്തിയത്. തിരുവനന്തപുരം പൊലീസ് കുട്ടികൾക്കായി നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം പൊലീസ് നിർദ്ദേശം നൽകുകയുണ്ടായി. ഇത് പ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ചുറ്റിത്തിരിഞ്ഞ കുട്ടികളെ റെയിൽവേ പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടികളെ കണ്ട വിവരം തിരുവനന്തപുരം പൊലീസിനെ അറിയിച്ചു. ഇതോടെ പൊലീസ് അധികൃതർ വിദ്യാർത്ഥിനികളെ കസ്റ്റഡിയിൽ വാങ്ങാൻ തൃശ്ശൂരിലേക്ക് തിരിച്ചു.
കുട്ടികൾ ഉല്ലാസ യാത്രക്ക് പോയതാണെന്ന സൂചനയാണ് പുറത്തുവരുന്നത്. എന്നാൽ, ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൽ പുറത്തു വന്നിട്ടില്ല. നന്ദന ആർ രതീഷ്, ആർ. രഞ്ജു എന്നീ പെൺകുട്ടികളേയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായത്. ഇവർ അന്നേദിവസം സ്‌കൂൾ വിട്ട് വീട്ടിലേക്ക് എത്തിയിരുന്നു. പിന്നീട് ഒരു സുഹൃത്തിന്റെ വിരുന്നുണ്ടെന്ന് പറഞ്ഞ് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങി.
ഇവർ പട്ടത്ത് കൂട്ടുകാർക്കൊപ്പം കൂടിയ ശേഷം സന്ധ്യയോടെ മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് ഓട്ടോയിൽ കയറിയെന്നാണ് കൂട്ടുകാർ നൽകുന്ന വിവരം. പിന്നീട് ഇവരെ പറ്റി വിവരം ലഭിച്ചിരുന്നില്ല. പൊലീസിൽ പരാതി എത്തിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിക്കാതെ വന്നതോടെയാണ് പൊലീസ് ഇവരെ കണ്ടെത്താൻ ജനങ്ങളുടെ സഹായം തേടിയത്. ഇരുവരേയും കൈവശം കുറച്ച് പണമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പൊലീസിന് ലഭിച്ച വിവരം. അതിനാൽ ഇരുവരും ദൂരത്തേക്ക് പോയിക്കാണില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
കൂട്ടുകാരിൽ ആരുടേയെങ്കിലും വീട്ടിൽ ഉണ്ടോ എന്നതും അന്വേഷിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല. രണ്ടുകുട്ടികളും പുറത്ത് കറങ്ങിനടക്കാൻ ഇഷ്ടമുള്ളവർ ആയിരുന്നെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം അവർ നാട്ടിൽ ചുറ്റിക്കറങ്ങിയതാണെന്നാണ് ലഭിച്ച വിവരം.
ഇതേച്ചൊല്ലിയും മൊബൈൽ ഉപയോഗത്തെ ചൊല്ലിയുമെല്ലാം വീട്ടിൽ ഇടയ്ക്കിടെ വഴക്കിട്ടിരുന്നു ഇരുവരും. പുറത്ത് കറങ്ങിനടന്ന് വൈകിയെത്തുന്നതും കലഹങ്ങൾക്ക് കാരണമായിരുന്നു. ഇരുവരെയും മെഡിക്കൽ കോളേജ് പരിസരത്താണ് അവസാനമായി കണ്ടത്. അവിടെനിന്ന് വീട്ടിലേക്കെന്ന് കൂട്ടുകാരോട് പറഞ്ഞശേഷം ഓട്ടോയിൽ പോകുകയായിരുന്നു. കുട്ടികൾ എവിടെയാണ് ഇറങ്ങിയതെന്നും മറ്റും സ്ഥിരീകരിക്കാൻ പൊലീസ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. യാത്രകൾ ഇരുവരും ഇഷ്ടപെട്ടിരുന്നുവെന്നും കൂട്ടുകാരിൽ നിന്നും മറ്റും വിവരം. ഇത് പ്രകാരം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് വിദ്യാർത്ഥിനികളെ കണ്ടെത്തിയത്.