- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഎസിന്റെ ഇടപെടലിൽ ബോബി ചെമ്മണ്ണൂരിനെതിരെ അന്വേഷണം തുടങ്ങിയതോടെ ഓക്‌സിജൻ സിറ്റിയിലേക്കുള്ള ഫണ്ടൊഴുക്ക് നിലച്ചു; ആറായിരം കോടിയും മാറഡോണയുടെ വീടിന്റെ പാലുകാച്ചലും നടത്താമെന്ന മോഹം മങ്ങി വിവാദ വ്യവസായി; പരസ്യ പാക്കേജിൽ മയങ്ങി മാദ്ധ്യമങ്ങളും
തിരുവനന്തപുരം: ചട്ടങ്ങളും നിയമങ്ങളും കാറ്റിൽപ്പറത്തി വിവാദ സ്വർണ്ണവ്യാപാരി ബോബി ചെമ്മണ്ണൂർ നടത്തുമെന്ന് പ്രഖ്യാപിച്ച ആറായിരം കോടിയുടെ ഓക്‌സിജൻ സിറ്റി അവതാളത്തിലാകുമെന്ന കാര്യം ഉറപ്പിലായി. ബോബി ചെമ്മണ്ണൂരിന്റേത് തട്ടിപ്പു പദ്ധതിയാണെന്ന് ബോധ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വിഷയത്തിൽ ഇടപെട്ടതോടെ പദ്ധതിയെ കുറിച്ചുള്ള അന്വേഷണം തുടങ്ങി. ഇതോടെ തൃശ്ശൂർ വട്ടക്കല്ലിൽ പ്രഖ്യാപിച്ച ഓക്‌സിജൻ സിറ്റിയിലേക്കുള്ള ഫണ്ടൊഴുക്ക് നിലച്ചു തുടങ്ങി. പത്രപ്പരസ്യങ്ങളിലൂടെ ഓക്‌സിജൻ സിറ്റിയുടെ വിവരങ്ങൾ ചൂണ്ടിക്കാട്ടി നിക്ഷേപകരിൽ നിന്നും ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമമാണ് ബോബി നടത്തിയത്. ബോബിയുടെ ഫണ്ട് പിരിവ് രാജ്യത്തെ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണെന്ന ബോധ്യമായ വി എസ് ഈ വിഷയം നേരത്തെ നിയമസഭയിൽ ഉന്നയിച്ചിരുന്നു. എന്നാൽ, ഇതേക്കുറിച്ച് വാർത്തകൾ നൽകേണ്ടെന്ന നിലപാടാണ് മുഖ്യധാരാ മാദ്ധ്യമങ്ങൾ സ്വീകരിച്ചത്. ഇപ്പോൾ വീണ്ടും വിഷയത്തിൽ വി എസ് അച്യുതാനന്ദൻ ഇടപെട്ട് അന്വേഷണം പ്രഖ്യാപിച്ചപ്പോൾ ചാനലുകളും പത്രങ്ങള
തിരുവനന്തപുരം: ചട്ടങ്ങളും നിയമങ്ങളും കാറ്റിൽപ്പറത്തി വിവാദ സ്വർണ്ണവ്യാപാരി ബോബി ചെമ്മണ്ണൂർ നടത്തുമെന്ന് പ്രഖ്യാപിച്ച ആറായിരം കോടിയുടെ ഓക്‌സിജൻ സിറ്റി അവതാളത്തിലാകുമെന്ന കാര്യം ഉറപ്പിലായി. ബോബി ചെമ്മണ്ണൂരിന്റേത് തട്ടിപ്പു പദ്ധതിയാണെന്ന് ബോധ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വിഷയത്തിൽ ഇടപെട്ടതോടെ പദ്ധതിയെ കുറിച്ചുള്ള അന്വേഷണം തുടങ്ങി. ഇതോടെ തൃശ്ശൂർ വട്ടക്കല്ലിൽ പ്രഖ്യാപിച്ച ഓക്‌സിജൻ സിറ്റിയിലേക്കുള്ള ഫണ്ടൊഴുക്ക് നിലച്ചു തുടങ്ങി. പത്രപ്പരസ്യങ്ങളിലൂടെ ഓക്‌സിജൻ സിറ്റിയുടെ വിവരങ്ങൾ ചൂണ്ടിക്കാട്ടി നിക്ഷേപകരിൽ നിന്നും ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമമാണ് ബോബി നടത്തിയത്.
ബോബിയുടെ ഫണ്ട് പിരിവ് രാജ്യത്തെ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണെന്ന ബോധ്യമായ വി എസ് ഈ വിഷയം നേരത്തെ നിയമസഭയിൽ ഉന്നയിച്ചിരുന്നു. എന്നാൽ, ഇതേക്കുറിച്ച് വാർത്തകൾ നൽകേണ്ടെന്ന നിലപാടാണ് മുഖ്യധാരാ മാദ്ധ്യമങ്ങൾ സ്വീകരിച്ചത്. ഇപ്പോൾ വീണ്ടും വിഷയത്തിൽ വി എസ് അച്യുതാനന്ദൻ ഇടപെട്ട് അന്വേഷണം പ്രഖ്യാപിച്ചപ്പോൾ ചാനലുകളും പത്രങ്ങളും മൗനം പാലിച്ചു. വി എസ് നൽകിയ പരാതിയിൽ തൃശ്ശൂർ ഐജിയാണ് അന്വേഷണം നടത്തുന്നത്. വിഎസിന്റെ ഇടപെടലും അന്വേഷണവും വന്നതോടെ ഓക്‌സിജൻ പദ്ധതിയിലൂടെ കോടികൾ സമാഹരിക്കാമെന്ന ബോബിയുടെ മോഹം മങ്ങി.
പൊതുപ്രവർത്തകനായ ജോയ് കൈതാരം വിഎസിന് നൽകിയ പരാതിന്മേലാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഈ പരാതിയിൽ പറയുന്ന വസ്തുതകൾ പരിശോധിക്കണമെന്നാണ് വി എസ് ആവശ്യപ്പെട്ടത്. സ്വകാര്യ സ്‌പെഷ്യൽ ഇക്കണോമിക് സോൺ അനുവദിക്കില്ലെന്നിരിക്കേ ഇനിയും ലഭിക്കാത്ത അനുമതി ലഭിച്ചെന്ന വിധത്തിൽ പരസ്യത്തിലൂടെ തെറ്റായ വിവരങ്ങൾ നൽകിയാണ് ബോബി ഓക്‌സിജൻ സിറ്റിക്ക് പ്രചാരണം നടത്തിയത്. പദ്ധതിക്ക് വേണ്ടി പ്രാഥമികമായ അനുമതി പോലും തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നേടുകയും ഉണ്ടായിരുന്നില്ല. എന്നാൽ, ഓക്‌സിജൻ സിറ്റിയുടെ പേരിൽ വൻതോതിൽ പിരിവ് നടത്താൻ വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു നടന്നു വന്നത്.
യാതൊരു അനുമതികളും നൽകാതെ ചാനലുകളിലെല്ലാം പരസ്യം നൽകി കൊട്ടിദ്ധോഷിക്കുന്ന പദ്ധതിക്കെതിരെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളൊന്നും ഇതുവരെ രംഗത്തെത്തിയിട്ടില്ല. പാർട്ടിക്കാരുടെയെല്ലാം പ്രിയപ്പെട്ട ഫണ്ട് ദാതാവും പത്രങ്ങൾക്ക് പരസ്യ ദാതാവുമാണ് ബോബി ചെമ്മണ്ണൂർ. ഇതിന് മുമ്പ് തന്നെ ബോബിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നപ്പോഴും അതേക്കുറിച്ച് വി എസ് ഒഴികെ ആരും പ്രതികരിച്ചിരുന്നില്ല. നേരത്തെ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് വി എസ് വിശദമായ പരാതി നൽകിയിരുന്നെങ്കിലും ഇതിന്മേലുള്ള അന്വേഷണം അട്ടിമറിക്കപ്പെട്ടു. പണത്തിന് മേൽ പരന്തും പറക്കില്ലെന്ന വിധത്തിലാണ് ഈ സംഭവം വിലയിരുത്തപ്പെട്ടത്.
എന്നാൽ, പൊതുപ്രവർത്തകനായ ജോയ് കൈതാരം ബോബി ചെമ്മണ്ണൂരിന്റെ സാമ്പത്തിക തട്ടിപ്പുകളിന്മേൽ അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തി. വിഷയം ആം ആദ്മി പാർട്ടിയും ഏറ്റെടുത്തിട്ടുണ്ട്. ഓക്‌സിജൻ സിറ്റിക്കെതിരെ കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തുകയുമുണ്ടായി. എന്നാൽ, ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മുഖ്യധാരാ മാദ്ധ്യമങ്ങളെ വിലക്കിയിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ കോർപ്പറേറ്റ് ഓഫീസിൽ നിന്നും തുടങ്ങിയ പദയാത്ര മണ്ണുത്തി ജംഗ്ഷനിൽ സമാപിച്ചു. ഇരുനൂറോളം പേർ പങ്കെടുത്ത ഈ പരിപാടി ബോബിയും തട്ടിപ്പിന് എതിരായതിനാൽ മാത്രം ആരും വാർത്ത നൽകിയില്ല. ഇതിന് വേണ്ടി മാത്രം പത്രങ്ങൾക്ക് പ്രത്യേക പരസ്യപാക്കേജുകൾ ബോബിയും കൂട്ടരും നൽകിയിട്ടുണ്ട്.
മറഡോണയ്ക്ക് പത്താം നമ്പർ വീടും , പ്രത്യേക സാമ്പത്തീക മേഖലയും ഐടി പാർക്കും ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളുമായാണ് ബോബി ചെമ്മണൂർ ഓക്‌സിജൻ സിറ്റി പ്രഖ്യാപിച്ചത്. നിലവിലെ റിയൽ എസ്റ്റേറ്റ് നിയമങ്ങളുടെ പരസ്യമായ ലംഘനമായിരുന്നു ഓക്‌സിജൻ സിറ്റിയുടെ പരസ്യം. മലിനീരകരണ നിയന്ത്രണ ബോർഡിൽ പോലും ഓക്‌സിജൻ സിറ്റിക്കുവേണ്ടി അനുമതിക്കുള്ള അപേക്ഷ നൽകിയിട്ടില്ല. യാതൊരു വിധ പ്രാരംഭ നടപടികളും ആരംഭിക്കാതെ കോടികളുടെ പരസ്യം നൽകി വൻ പണപിരിവിനാണ് ബോബി ചെമ്മണൂർ ലക്ഷ്യം വച്ചത്.
ആം ആദ്മി പദയാത്രയിൽ ബേബി ചെമ്മണൂർ നടത്തുന്ന തട്ടിപ്പുകളെ തമസ്‌ക്കരിക്കുന്ന മാദ്ധ്യമ നിലപാടിനെതിരെയും പ്രതിഷേധം ഉയർന്നു. ആംആദ്മി സമരം പ്രഖ്യപിച്ചത് മുതൽ വാർത്തകൾ തിരസ്‌ക്കരിക്കാൻ വേണ്ടി ബോബിയുടെ ആളകൾ ചില പരസ്യ ഏജൻസികളുടെ പരിശ്രമത്തിൽ വിലുപമായി ശ്രമങ്ങൾ നടന്നിരുന്നു. ഓക്‌സിജൻ സിറ്റിയുടെ മാത്രം മുപ്പത് കോടിയിലധികം രൂപയാണ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചത്.
ബോബി ചെമ്മണൂരിന്റെ ഓക്‌സിജൻ സിറ്റി തട്ടിപ്പിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആംആദ്മിയുടെ നേതൃത്വത്തിൽ നടത്തിയ സത്യാന്വേഷണ പദയാത്ര ആംആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നിലകണ്ഠൻ ഉദ്ഘാടനം ചെയ്തു. മണ്ണുത്തിയിൽ നടന്ന സമാപന സമ്മേളനം ആർടിഐ ആക്ടിവിസ്റ്റ് ജോയ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട് പോകാൻ നീക്കം നടത്തുന്ന ബോബി ചെമ്മണൂരിന്റെ പാസ്‌പോർട്ട് സർക്കാർ കണ്ടുകെട്ടണമെന്ന് ജോയ് കൈതാരത്ത് ആവശ്യപ്പെട്ടു.
ആംആദ്മി പാർട്ടി ഉയർത്തുന്ന പ്രതിഷേധത്തോടെ ബോബിയുടെ ബിസിനസിൽ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും. ഓക്‌സിജൻ സിറ്റിയെന്ന പുതിയ പദ്ധതിയുടെ പേരിൽ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് വീണ്ടും മലയാളികളെ പറ്റിക്കാൻ ഒരുങ്ങിയതോടെയാണ് ഇതിനെതിരെ വിപുലമായ ക്യാമ്പയിനൊരുക്കി ആം ആദ്മികൾ സമരവുമായി രംഗത്തെത്തുന്നത്.
പൊതുസേവകന്റേയും സത്കർമ്മങ്ങളുടേയും അംബാസിഡറായി മാന്യതയുടെ മുഖംമൂടിയണിഞ്ഞ ബോബി ചെമ്മണ്ണൂർ പക്ഷേ സ്വന്തം സ്ഥാപനത്തിലെ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വാർത്ത അടക്കം പുറത്തുവന്നിരുന്നു. റിസർവ് ബാങ്കിന്റെ നിയമം ലംഘിച്ച് കോടികൾ സമാഹരിക്കുന്നതും സംബന്ധിച്ച തെളിവുകൾ പുറത്ത് വന്നതോടെയാണ് ബോബി ചെമ്മണൂരിനെതിരെ പരസ്യമായ പ്രതിഷേധങ്ങൾ ശക്തമായത്. ഇതോടെ ബോബി ചെമ്മണൂരിന്റെ സ്ഥാപനത്തിലെ നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിക്കുകയായിരുന്നു.
നിക്ഷേപങ്ങൾ ഈ നിലയിൽ പിൻവലിക്കൽ തുടർന്നാൽ കടുത്ത സാമ്പത്തീക പ്രതിസന്ധിയിലേക്ക് ബോബി ചെമ്മണൂർ ഗ്രൂപ്പ് നീങ്ങുമെന്ന ആശങ്കയാണ് പുതിയ തട്ടിപ്പു പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് പിന്നിൽ. ഇപ്പോൾ ബോബി നടത്തികൊണ്ടിരിക്കുന്നതും മുൻപ് നടത്തിയിരുന്നതുമായ എല്ലാ തട്ടിപ്പുകളെകുറിച്ചും ഇപ്പോൾ വ്യാപകമായ അന്വേഷണമാണ് ഉപഭോക്താക്കളും നടത്തുന്നത്. ഇത്തരം തട്ടിപ്പുകളെകുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നതോടെയാണ് ബോബിയുടെ ബിസിനസിൽ ഗണ്യമായ ഇടിവ് ഉണ്ടായത്.