- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത വേഗത്തിൽ വന്ന പൊലീസ് ജീപ്പ് യുവാവിനെ ഇടിച്ചു തെറിപ്പിച്ചെന്ന് നാട്ടുകാരും വീട്ടുകാരും; നിർത്തിയിട്ടിരുന്ന ജീപ്പിൽ യുവാവിന്റെ ബൈക്ക് വന്നിടിക്കുകയായിരുന്നെന്ന് പൊലീസ്; തലയോട്ടി പൊട്ടി ഗുരുതരാവസ്ഥയിലായ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു: അപകടത്തിന്റെ വീഡിയോ അടക്കം പോസ്റ്റ് ചെയ്ത് പ്രതിഷേധവുമായി നാട്ടുകാർ
മുവാറ്റുപുഴ: വേഗത്തിലെത്തിയ പൊലീസ് ജീപ്പ് ബൈക്കിൽ പോയ യുവാവിനെ ഇടിച്ച്് തെറിപ്പിച്ചെന്ന് പ്രചാരണം ശക്തം. നിർത്തിയിട്ടിരുന്ന ജീപ്പിൽ യുവാവിന്റെ ബൈക്ക് അമിതവേഗത്തിൽ വന്നിടിക്കുകയായിരുന്നെന്ന് പൊലീസ്. തലയോട്ടി പൊട്ടി ഗുരുതരാവസ്ഥയിലായ യുവാവിന് നീതി ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ മാസം 28 -ന് രാവിലെ 9 മണിയോടെ മുവാറ്റുപുഴ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപമുണ്ടായ അപകടമാണ് വിവാദത്തിന് കാരണമായിട്ടുള്ളത്. ട്രാഫിക് നിയമം ലംഘിച്ചെത്തിയ മൂവാറ്റുപുഴ സ്റ്റേഷനിലെ ജീപ്പ് ബൈക്കിൽ വരികയായിരുന്ന മുവാറ്റുപുഴ സ്വദേശിയായ അനിൽ സത്യനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. സംഭവം സംമ്പന്ധിച്ച് ഫേസ് ബുക്കിൽ വീഡിയോയും പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ പൊലീസിന്റെ വാദം പൊളിക്കുന്ന ദൃശ്യങ്ങളുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് ജീപ്പ് ഓടിച്ചിരുന്ന പ്രൊബേഷൽ എസ് ഐ മനോജ്കുമാർ നൽകിയ റിപ്പോർട്ട് ഈ വാദത്തിനെതിരാണെന്നും പരാതിക്കാർക്ക് കോടതിയെ സമീപിക്കാമെന്നുമാണ് പൊ
മുവാറ്റുപുഴ: വേഗത്തിലെത്തിയ പൊലീസ് ജീപ്പ് ബൈക്കിൽ പോയ യുവാവിനെ ഇടിച്ച്് തെറിപ്പിച്ചെന്ന് പ്രചാരണം ശക്തം. നിർത്തിയിട്ടിരുന്ന ജീപ്പിൽ യുവാവിന്റെ ബൈക്ക് അമിതവേഗത്തിൽ വന്നിടിക്കുകയായിരുന്നെന്ന് പൊലീസ്. തലയോട്ടി പൊട്ടി ഗുരുതരാവസ്ഥയിലായ യുവാവിന് നീതി ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായി.
കഴിഞ്ഞ മാസം 28 -ന് രാവിലെ 9 മണിയോടെ മുവാറ്റുപുഴ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപമുണ്ടായ അപകടമാണ് വിവാദത്തിന് കാരണമായിട്ടുള്ളത്. ട്രാഫിക് നിയമം ലംഘിച്ചെത്തിയ മൂവാറ്റുപുഴ സ്റ്റേഷനിലെ ജീപ്പ് ബൈക്കിൽ വരികയായിരുന്ന മുവാറ്റുപുഴ സ്വദേശിയായ അനിൽ സത്യനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. സംഭവം സംമ്പന്ധിച്ച് ഫേസ് ബുക്കിൽ വീഡിയോയും പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ പൊലീസിന്റെ വാദം പൊളിക്കുന്ന ദൃശ്യങ്ങളുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
എന്നാൽ ഇക്കാര്യത്തിൽ പൊലീസ് ജീപ്പ് ഓടിച്ചിരുന്ന പ്രൊബേഷൽ എസ് ഐ മനോജ്കുമാർ നൽകിയ റിപ്പോർട്ട് ഈ വാദത്തിനെതിരാണെന്നും പരാതിക്കാർക്ക് കോടതിയെ സമീപിക്കാമെന്നുമാണ് പൊലീസ് വാദം.
അനിൽ സഞ്ചരിച്ചിരുന്ന ബൈക്ക് താൻ ഓടിച്ചിരുന്ന പൊലീസ് ജീപ്പിൽ ഇടിക്കുകയായിരുന്നെന്നാണ് മനോജ് കുമാർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ് ഐ ആർ കോടതിക്ക് കൈമാറി.ഇതിന്മേൽ അന്വേഷണ ഉദ്യേഗസ്ഥൻ റിപ്പോർട്ട് തയ്യാറാക്കിവരികയാണ്. ഈ റിപ്പോർട്ട് സ്വീകരിക്കണോ തള്ളണോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്. ആക്ഷേപമുള്ളവർക്ക് കോടതിയെ വിവരങ്ങൾ ബോദ്ധ്യപ്പെടുത്താം. ഇക്കാര്യത്തിൽ പൊലീസ് സ്വീകരിച്ചിട്ടുള്ളത് നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ മാത്രമാണ്. മൂവാറ്റുപുഴ സി ഐ ജയകുമാർ മറുനാടനോട് വ്യക്തമാക്കി.
കെ എസ് ആർ ടി സി സ്റ്റാൻഡിന്റെ സമീപത്തുള്ള ഓട്ടോ റിക്ഷ സ്റ്റാൻഡിന്റെ പരിസരത്തായിരുന്നു അപകടം. ഓട്ടോ ഡ്രൈവർമാർ ചേർന്നാണ് അനിലിനെ മൂവാറ്റുപിഴ താലൂക്ക് ആശുപത്രിൽ എത്തിച്ചത്. 10 മിനിട്ടോളം രക്തം വാർന്ന് റോഡിൽ കിടന്ന അനിലിനെ വെറും 50 മീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിക്കാൻ പൊലീസിന്റെ ഭാഗത്തു നിന്നും സഹായമുണ്ടായില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
തലയ്ക്കു പരിക്കേറ്റതിനാൽ വായിലൂടെ രക്തം ശർദ്ദിച്ച അനിലിനെ താമസിയാതെ വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. അനിലിന്റെ തലയോട്ടിയിൽ പൊട്ടൽ ഉണ്ടെന്നും തലച്ചോറിലെ ഫ്‌ളൂയിഡ് പുറത്തേയ്ക്ക് ഒഴുകുന്നതായും ഇവിടുത്തെ പരിശോധനയിൽ വ്യക്തമായി.
ഉടൻ ഇയാളെ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടുത്തെ ചികത്സയിൽ അനിൽ അപകട നില തരണം ചെയ്തതായിട്ടാണ് ബന്ധുക്കൾ പുറത്തുവിട്ടിട്ടുള്ള് വിവരം. തലയ്‌ക്കേറ്റ ഗുരുതര പരിക്കിന് പുറമേ അപകടത്തിൽ അനിലിന്റെ കാലിന്റെ ചിരട്ടമുട്ടും തകർന്നിരുന്നു.
അനിലിന്റെ ചികത്സയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സഹോദരൻ അനീഷ് സത്യൻ ദിവസങ്ങൾക്ക് ശേഷം നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കേസ് സംബന്ധിച്ച വിവരങ്ങളറിയുന്നത്. ഇതോടെയാണ് അപകടം സംമ്പന്ധിച്ച് വാദപ്രതിവാദങ്ങൾ ശക്തമായത്.
മുഴുവൻ സത്യവും മറച്ചു വെച്ച് കൊണ്ടാണ് അപകടം സംമ്പന്ധിച്ച് പൊലീസ് കേസെടുത്തിട്ടുള്ളതെന്ന് കാണിച്ച് എറണാകുളം റൂറൽ എസ് പി , റേഞ്ച് ഐ ജി എന്നിവരെ സമീപിച്ച് അനീഷ് പരാതി അറിയിയിച്ചു. വാർഡ് കൗൺസിലർ ബിനീഷ് കുമാറും അനീഷിന്റെ നിലപാടുകൾക്ക് പിൻതുണ അറിയിച്ച് ശക്തമായി രംഗത്തുണ്ട്.
രാവിലെ 9 മണിക്ക് നടന്ന സംഭവത്തിൽ കേസ് എടുക്കാതിരുന്ന പൊലീസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ അനിലിനെ ചികത്സയ്ക്ക് പ്രവേശിപ്പിച്ചതായുള്ള അറിയിപ്പ് ലഭിച്ച് 10 മിനിട്ടിനുള്ളിൽ ഇയാളെ പ്രതിയാക്കി കേസെടുത്തതിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
വാഹനം ഓടിച്ച എസ് ഐ മനോജിനെ കേസിൽ പ്രതിയാക്കാതെ രക്ഷിച്ചെടുക്കുന്നതിനാണ് യഥാർത്ഥ സംഭവം മറച്ച് വച്ച് പൊലീസ് അനിലിനെ പ്രതിയാക്കിയതെന്നും നിലവിലെ സാഹചര്യത്തിൽ കേസ് മുന്നോട്ടുപോയാൽ അനിലിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാനിടയില്ലെന്നും പൊലീസിനെതിരെ രംഗത്തുള്ളവർ വ്യക്തമാക്കുന്നു.
കേസിന്റെ കാര്യവുമായി ബന്ധപ്പെട്ട് മുവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിയ തനിക്ക് മൂവാറ്റുപുഴ പൊലീസിൽ നിന്നും മോശം അനുഭവമാണ് നേരിടേണ്ടിവന്നതെന്നും അനിഷ് മാധ്യമങ്ങളെ അറിയിച്ചു.
ഓട്ടൊ ഡ്രൈവർമാരാണ് സംഭവത്തിന്റെ ദൃക്‌സാക്ഷികൾ. അപകടം എസ് ഐ മനോജിന്റെ ഭാഗത്തുനിന്നുള്ള നോട്ടക്കുറവ് മൂലമാണെന്ന് പരസ്യമായി വെളിപ്പടുത്താൻ ഇവർ തയ്യാറായിട്ടില്ല. വിവരങ്ങൾ വെളിപ്പെടുത്തിയാൽ പൊലീസ് വേട്ടയാടുമെന്ന ഭയം നിലനിൽക്കുന്നതിനാലാണ് ഇവർ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതെന്നാണ് സൂചന. ഇവരിലാരെങ്കിലും മനസ്തുറന്നാൽ സംഭവത്തിന്റെ സത്യസ്ഥിതി പുറത്തുവരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
അനിലിന് നീതി ലഭിക്കും വരെ പോരാടാനുറച്ച് സുഹൃത്തുക്കൾ സാമൂഹിക മാധ്യമങ്ങളിൽ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. കേസിൽ പൊലീസ് നിലവിൽ തയ്യാറാക്കിയിട്ടുള്ള എഫ് ഐ ആർ റദ്ദാക്കി, അനിലിന് നീതി ലഭിക്കത്തക്ക വിധത്തിൽ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് പരക്കെ ഉയരുന്ന ആവശ്യം.