- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേലക്കാരിയെ കുടുക്കാനിറങ്ങിയ വീട്ടമ്മ ഒടുവിൽ പൊലീസ് കേസിലകപ്പെട്ടു; പണി ചെയ്തതിന് കൂലി ചോദിച്ചാൽ മുടിമുറിക്കലും മർദ്ദനവും; മർദ്ദനം ഭയന്ന് വീടുവിട്ടോടിയ വേലക്കാരിയെ പൊക്കി ചോദ്യംചെയ്ത പൊലീസുകാർ കേട്ടത് ഞെട്ടിക്കുന്ന കഥകൾ; മോഷണം പോയ ആഭരണങ്ങൾ വീട്ടമ്മയുടെ ബെഡ്ഡിനടിയിൽനിന്ന് കണ്ടെത്തി പൊലീസ്
കൊച്ചി: വേലക്കാരിയെ കുടുക്കാനിറങ്ങിയ വീട്ടുടമസ്ഥ പൊലീസ് വലയിലായി. അന്യസംസ്ഥാനക്കാരിയായ യുവതി വീട്ടിൽനിന്നും സ്വർണാഭരണങ്ങളും പണവും അടിച്ചുമാറ്റിയെന്ന് ആരോപിച്ചാണ് വീട്ടുടമസ്ഥ പൊലീസിൽ പരാതിയുമായെത്തിയത്. എറണാകുളം ചങ്ങമ്പുഴ നഗറിൽ ഐശ്വര്യയിൽ രോഷ്ണി നായരാണ് പരാതിക്കാരി. വീട്ടമ്മയുടെ പരാതിയെ തുടർന്ന് കളമശേരി പൊലീസ് ബംഗാളി യുവതിക്കെതിരെ കേസെടുക്കുകയും ചെയ്തു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, വള, കമ്മൽ തുടങ്ങിയവ രണ്ടു ദിവസം മുമ്പ് നഷ്ടപ്പെട്ടതായി റോഷ്നി കഴിഞ്ഞദിവസം പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. വേലക്കാരി ഇടക്കിടക്ക് മോഷണം നടത്താറുണ്ടെന്നും ചോദ്യം ചെയ്യുമ്പോൾ മോഷണ മുതൽ തിരിച്ചുനൽകാറുണ്ടെന്നുമാണ് പരാതിയിലെ സൂചന. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ രോഷ്ണി നായർ ഉറങ്ങുന്ന സമയത്ത് തന്നെ മുറിക്കുള്ളിൽ പൂട്ടിയിട്ട് വേലക്കാരി വീട് പൂട്ടി കടന്നുകളഞ്ഞെന്നും വീട്ടുടമസ്ഥ പൊലീസിനോട് പറഞ്ഞു. ഇവരുടെ പരാതിയെ തുടർന്ന് പ്രതിയെന്ന് ആരോപിക്കപ്പെട്ട ബംഗാൾ സ്വദേശിയായ യുവതിയെതേടി പൊലീസ് സിറ്റി മുഴുവൻഅരിച്ചുപെറുക്കി.
കൊച്ചി: വേലക്കാരിയെ കുടുക്കാനിറങ്ങിയ വീട്ടുടമസ്ഥ പൊലീസ് വലയിലായി. അന്യസംസ്ഥാനക്കാരിയായ യുവതി വീട്ടിൽനിന്നും സ്വർണാഭരണങ്ങളും പണവും
അടിച്ചുമാറ്റിയെന്ന് ആരോപിച്ചാണ് വീട്ടുടമസ്ഥ പൊലീസിൽ പരാതിയുമായെത്തിയത്. എറണാകുളം ചങ്ങമ്പുഴ നഗറിൽ ഐശ്വര്യയിൽ രോഷ്ണി നായരാണ് പരാതിക്കാരി.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് കളമശേരി പൊലീസ് ബംഗാളി യുവതിക്കെതിരെ കേസെടുക്കുകയും ചെയ്തു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, വള, കമ്മൽ തുടങ്ങിയവ രണ്ടു ദിവസം മുമ്പ് നഷ്ടപ്പെട്ടതായി റോഷ്നി കഴിഞ്ഞദിവസം പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. വേലക്കാരി ഇടക്കിടക്ക് മോഷണം നടത്താറുണ്ടെന്നും ചോദ്യം ചെയ്യുമ്പോൾ മോഷണ മുതൽ തിരിച്ചുനൽകാറുണ്ടെന്നുമാണ് പരാതിയിലെ സൂചന.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ രോഷ്ണി നായർ ഉറങ്ങുന്ന സമയത്ത് തന്നെ മുറിക്കുള്ളിൽ പൂട്ടിയിട്ട് വേലക്കാരി വീട് പൂട്ടി കടന്നുകളഞ്ഞെന്നും വീട്ടുടമസ്ഥ പൊലീസിനോട് പറഞ്ഞു. ഇവരുടെ പരാതിയെ തുടർന്ന് പ്രതിയെന്ന് ആരോപിക്കപ്പെട്ട ബംഗാൾ സ്വദേശിയായ യുവതിയെതേടി പൊലീസ് സിറ്റി മുഴുവൻ
അരിച്ചുപെറുക്കി. ഒടുവിൽ ഞാറയ്ക്കലിൽവെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനിടിയിലാണ് കാര്യങ്ങൾ വ്യക്തമായത്.കഴിഞ്ഞ നാലുവർഷമായി യുവതി ഇവരുടെ വീട്ടിൽ ജോലിചെയ്ത് വരികയായിരുന്നു. വർഷങ്ങളായി പണിയെടുക്കുന്ന തനിക്ക് കൂലി തരാറില്ലെന്നും കൂലി ചോദിക്കുമ്പോൾ തന്റെ മുടി മുറിക്കുകയും മർദ്ദിക്കുകയും ചെയ്യാറുണ്ടെന്നും യുവതി പൊലീസിനെ അറിയിച്ചു.
അടുത്തദിവസങ്ങളിൽ കൂലി ആവശ്യപ്പെട്ടതോടെയാണ് വീട്ടുടമ മോഷണം ആരോപിച്ചത്. വീട്ടുടമ തനിക്കെതിരെ കള്ളക്കേസാണ് നൽകിയിരിക്കുന്നതെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ ബെഡിനടിയിൽ വീട്ടമ്മ ഒളിപ്പിച്ചുവച്ച സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു.
ഇതിനിടെ വീട്ടുടമയുടെ പീഡനം സഹിക്കാനാകതെ യുവതി വീട് വിട്ടിറങ്ങിയതാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു. വീട് വിട്ടറങ്ങിയ യുവതി സ്ഥലമറിയാതെ ഞാറയക്കൽഭാഗത്ത് എത്തിചേരുകയായിരുന്നു. സംശയം തോന്നിയ നാട്ടുക്കാർ വിവരങ്ങൾ ചോദിച്ചപ്പോഴാണ് യുവതി കാര്യങ്ങൾ വ്യക്തമാക്കിയത്. തുടർന്ന് പൊലീസ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വീട്ടുടമയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെ വ്യാജപരാതി നൽകിയ വീട്ടുടമയ്‌ക്കെതിരെ കളമശേരി പൊലീസ് കേസെടുത്തു.