- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഷർട്ട് വിടെടാ പൊലീസുകാരനാ... ആരാടാ നീയെന്നെ കുത്തിന് പിടിക്കാൻ': എസ്‌ഐ കയർത്തപ്പോൾ അന്തം വിട്ട് പൊലീസുകാരൻ; സാറേ...അറിയാതെയാ..സാറേ...എന്ന് കെഎപി പൊലീസും; എസ്എഫ്ഐ സമരത്തിനിടെ ആളുമാറിയപ്പോൾ
പാലക്കാട്: സർക്കാരിനെതിരെ സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ ആൾക്കൂട്ടത്തെ നിയന്ത്രിക്കുക പൊലീസിന് പെടാപ്പാടാണ്. ചിലപ്പോൾ ബലപ്രയോഗം വേണ്ടി വരും. അതിന്റെ തോത് കൂടിയാൽ, പണി പാളുകയും വിവാദം ആകുകയും ചെയ്യും. പൊലീസ് ഞങ്ങൾക്ക് പുല്ലാണേ എന്ന് ആർത്തുവിളിക്കുന്ന ആൾക്കൂട്ടത്തെ നേരിടുക എളുപ്പമല്ല. ഇവിടെ സീൻ വേറെയാണ്. പാലക്കാട് എസ്.എഫ്.ഐ മാർച്ചാണ് സംഭവം. അഗ്‌നിപഥ് പദ്ധതിയ്‌ക്കെതിരെ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് ആയിരുന്നു എസ്.എഫ്.ഐ മാർച്ച്.
ആകെ കശപിശ. അതിനിടെ, എസ്‌ഐയെ പൊലീസുകാർ ആളുമാറി കുത്തിനുപിടിച്ചു. പിടി വിടുവിക്കാൻ ശ്രമിച്ചിട്ടും പൊലീസുകാരൻ വിട്ടില്ല. സംഗതി നടക്കാതെ വന്നതോടെ എസ്‌ഐ ചൂടായി. 'ഷർട്ട് വിടെടാ പൊലീസുകാരനാ... ആരാടാ നീയെന്നെ കുത്തിന് പിടിക്കാൻ' എന്നു ചോദിച്ച് ചാടിച്ചതോടെയാണ് പൊലീസുകാരൻ പണി കിട്ടിയത് മനസ്സിലാക്കിയത്. സ്‌പെഷൽ ബ്രാഞ്ച് എസ് ഐ സത്യനെയാണ് മുട്ടിക്കുളങ്ങര കെ.എ.പി ക്യാമ്പിലെ പൊലീസുകാരൻ സംഘർഷത്തിനിടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വാനിൽ കയറ്റാൻ ശ്രമിച്ചത്.
എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ യൂണിഫോം ധരിക്കാതെ സിവിൽ വേഷത്തിലായിരുന്നു എസ്‌ഐ സത്യൻ. ഇദ്ദേഹത്തെ സമരക്കാരനാണെന്ന് കരുതിയാണ് കെ.എ.പി മുട്ടിക്കുളങ്ങര ക്യാമ്പിൽ നിന്നെത്തിയവർ വലിച്ചിഴച്ച് വാനിൽ കയറ്റാൻ ശ്രമിച്ചത്. എന്നാൽ ആളുമാറിയതറിഞ്ഞതോടെ മുതിർന്ന വനിത ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തി ക്ഷമ പറഞ്ഞ് സത്യനെ അനുനയിപ്പിച്ച് മാറ്റി നിർത്തി.
മറുനാടന് മലയാളി ബ്യൂറോ