ന്യൂഡൽഹി: പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിനു കേരളത്തിൽനിന്ന് ആറുപേർ അർഹരായി. പി ബിജോയ്(എസ്‌പി, പൊലീസ് ആസ്ഥാനം), എസ് ആർ ജ്യോതിഷ് കുമാർ(ഡിവൈഎസ്‌പി, സിബിസിഐഡി, തിരുവനന്തപുരം), കെ ഇ ബൈജു(അസി. കമീഷണർ, കന്റോൺമെന്റ് തിരുവനന്തപുരം), എസ് സനാതനകുമാർ(എസ്ഐ, എസ്ബിസിഐഡി, തിരുവനന്തപുരം), വി കൃഷ്ണകുമാർ(എഎസ്ഐ,എസ്ബിസിഐഡി, തൃശൂർ), സി അജൻ(എഎസ്ഐ, തിരുവനന്തപുരം) എന്നിവരാണ് മെഡൽ ജേതാക്കൾ.