തിരുവനന്തപുരം: നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ചു എന്ന പെൺകുട്ടിയുടെ പരാതിയിൽ പ്രതിയായ കാമുകൻ പിടിയിലായത് സൈബർ പൊലീസിന്റെ ഊർജ്ജിതാന്വേഷണത്തെ തുടർന്ന്. തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷൻ സിഐ എൻ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. വ്യാജ ഫെയ്സ് ബുക്ക് വഴി തന്റെ നഗ്‌ന ചിത്രങ്ങൾ പ്രചരിക്കുന്നു എന്നും പിന്നിൽ ആനന്ദ് ബാബു ആണെന്നുമായിരുന്നു പരാതി. ഇതിനെ തുടർന്ന് ആദ്യം ഈ പ്രൊഫൈലുകൾ എല്ലാം പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം ഇവ പ്രവർത്തിച്ചിരുന്നത് ഏത് ഐ.പി അഡ്രസ്സിൽ നിന്നാണ് എന്ന് അന്വേഷിച്ചപ്പോൾ ആനന്ദിന്റെ മൊബൈൽ നമ്പരിലേയും വീട്ടിലേയും ഇന്റർനെറ്റിലേതിൽ നിന്നുമാണ് എന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്.

രഹസ്യമായി തന്നെ പൊലീസ് വെള്ളനാട്ടെ ഇയാളുടെ വീട്ടിലെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് വീട്ടിലുണ്ടായിരുന്ന കംപ്യൂട്ടറിലും പെൻഡ്രൈവിലും മെമ്മറി കാർഡിലും സൂക്ഷിച്ചിരുന്ന പെൺകുട്ടിയുമൊത്തുള്ള നിരവധി ചിത്രങ്ങൾ കണ്ടെടുത്തു. തുടർന്നു എല്ലാം പൊലീസ് പിടിച്ചെടുത്തു. തുടർന്ന് ആനന്ദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.

നഗ്‌ന ചിത്രങ്ങൾ സഹപാഠികൾക്കും അദ്ധ്യാപകർക്കും സഹോദരനും ഇയാൾ വ്യാജ അക്കൗണ്ട് വഴി അയച്ച് കൊടുത്തിരുന്നു. സഹപാഠികൾ ഇയാളെ ബ്ളോക്ക് ചെയ്തപ്പോൾ പെൺകുട്ടിയുടെ പേരിൽ തന്നെ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും അത് വഴി അയയ്ക്കുകയും ചെയ്തു. പെൺകുട്ടിയുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിൽ ചിത്രങ്ങൾ പകർത്തിയതിനും അത് പരസ്യമാക്കിയതിനും കേസെടുക്കുകയായിരുന്നു.

കുറ്റിച്ചൽ ലൂർദ് മാതാ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പഠിക്കുകയാണ് ആനന്ദ് ബാബുവും പരാതിക്കാരിയായ പെൺകുട്ടിയും. ഇരുവരും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു. പ്രണയത്തിനിടയിൽ ഇരുവരും പല സ്ഥലങ്ങളിൽ വെച്ചും പലതും കൈമാറി. ഈ സമയത്തൊക്കെ ആനന്ദ് മൊബൈൽ ഫോണിൽ എല്ലാം പകർത്തിയിരുന്നു. ഒടുവിൽ പ്രണയത്തിൽ നിന്നും പെൺകുട്ടി പിന്മാറിയതോടെ പലവട്ടം ഭീഷണിയുമായി പിന്നാലെ നടന്നു. ഇതിനിടയിൽ പെൺകുട്ടി കോളേജ് പ്രിൻസിപ്പാളിന് പരാതി നൽകി. അങ്ങനെ ആനന്ദ് കോളേജിൽ നിന്നും പുറത്തായി. ഇതോടെ പക ഇരട്ടിച്ചു. എങ്ങനെയും പ്രതികാരം ചെയ്യണമെന്ന് ചിന്തയായി. ഈ സമയം മറ്റൊരാളുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടെന്ന് മനസ്സിലാക്കി. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു.

വിവിധ പേരുകളിൽ ഫെയ്സ് ബുക്കിൽ വ്യാജ അക്കൗണ്ടുകൾ തുടങ്ങി. പിന്നീട് ഈ വ്യാജ അക്കൗണ്ടുകൾ വഴി സഹപാഠികളയും അദ്ധ്യാപരെയും സുഹൃത്തുക്കളാക്കി. പിന്നീട് ഇവരുടെ അക്കൗണ്ടുകളിലേക്ക് ആനന്ദും പെൺകുട്ടിയുമായുള്ള നഗ്‌ന ദൃശ്യങ്ങളും വീഡിയോകളും അയച്ചു കൊടുക്കുകയായിരുന്നു.

ഇതോടെ വിവരം പെൺകുട്ടി വീട്ടിലറിയിക്കുകയും തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. സൈബർ സ്റ്റേഷൻ സിഐ എൻ ബിജുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആനന്ദിനെ പിടികൂടുന്നത്.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രണയത്തിൽ നിന്നും പെൺകുട്ടി പിന്മാറിയതിനെ തുടർന്നുള്ള പ്രതികാരമാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിലെന്ന് മനസ്സിലാക്കിയത്