- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സ്റ്റേഷനുള്ളിൽ മകളെ എഎസ്ഐ ബലാത്സംഗം ചെയ്തു; മകൾ പ്രകോപിപ്പിച്ചതിനാലെന്ന് പിതാവ്; മകളെ ബലാത്സംഗം ചെയ്തതത് സർവീസിൽനിന്ന് വിരമിക്കാൻ മൂന്നു ദിവസം ശേഷിക്കെ
ആഗ്ര: പൊലീസ് ഔട്ട്‌പേസ്റ്റിൽ വച്ച് എഎസ്ഐ ആയ പിതാവ് ബലാത്സംഗം ചെയ്‌തെന്ന് പരാതി നൽകി മകൾ. വിരമിക്കുന്നതിന് മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് 35കാരിയായ മകളെ പിതാവ് ബലാത്സംഗം ചെയ്തത്. ആഗ്ര മാതുറ ഔട്ട്‌പോസ്റ്റിൽ ചൊവ്വാഴ്‌ച്ചയായിരുന്നു സംഭവം. മകളുടെ പരാതിയെ തുടർന്ന് കേസെടുത്തെന്നും പിതാവിനെ സർവീസിൽനിന്നും സസ്‌പെൻഡ് ചെയ്‌തെന്നും സർക്കിൾ ഇൻസ്‌പെക്ടർ സഞ്ജയ് കുമാർ സാഗർ പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചുവെന്നും പൊലീസ് അറിയിച്ചു. മകൾ പ്രകോപിപ്പിച്ചതാണ് തന്നെ ബലാത്സംഗത്തിന് പ്രേരിപ്പിച്ചതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. 14ാം വയസ്സിൽ തന്നെ അച്ഛൻ ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചിട്ടുണ്ടെന്നാണ് മകൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ വിവാഹിതയായ ശേഷം ഇത്തരം സംഭവങ്ങളുണ്ടായില്ല. വൈദ്യ പരിശോധനകൾക്ക് വേണ്ടിയാണ് ആഗ്രയിലേക്ക് വന്നതെന്നും നേരം വൈകിയതിനാൽ അച്ഛനോടൊപ്പം പൊലീസ് ഔട്ടപോസ്റ്റിൽ തങ്ങുന്നതിനിടെയായിരുന്നു പീഡനമെന്നും മകൾ പരാതിയിൽ പറയുന്നു. വർഷങ്ങൾ കൊണ്ട് അച്ഛന്റെ സ്വഭാവം മാറിയെന്ന് കരുതിയാണ് ഒപ്
ആഗ്ര: പൊലീസ് ഔട്ട്‌പേസ്റ്റിൽ വച്ച് എഎസ്ഐ ആയ പിതാവ് ബലാത്സംഗം ചെയ്‌തെന്ന് പരാതി നൽകി മകൾ. വിരമിക്കുന്നതിന് മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് 35കാരിയായ മകളെ പിതാവ് ബലാത്സംഗം ചെയ്തത്. ആഗ്ര മാതുറ ഔട്ട്‌പോസ്റ്റിൽ ചൊവ്വാഴ്‌ച്ചയായിരുന്നു സംഭവം.
മകളുടെ പരാതിയെ തുടർന്ന് കേസെടുത്തെന്നും പിതാവിനെ സർവീസിൽനിന്നും സസ്‌പെൻഡ് ചെയ്‌തെന്നും സർക്കിൾ ഇൻസ്‌പെക്ടർ സഞ്ജയ് കുമാർ സാഗർ പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചുവെന്നും പൊലീസ് അറിയിച്ചു. മകൾ പ്രകോപിപ്പിച്ചതാണ് തന്നെ ബലാത്സംഗത്തിന് പ്രേരിപ്പിച്ചതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.
14ാം വയസ്സിൽ തന്നെ അച്ഛൻ ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചിട്ടുണ്ടെന്നാണ് മകൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ വിവാഹിതയായ ശേഷം ഇത്തരം സംഭവങ്ങളുണ്ടായില്ല. വൈദ്യ പരിശോധനകൾക്ക് വേണ്ടിയാണ് ആഗ്രയിലേക്ക് വന്നതെന്നും നേരം വൈകിയതിനാൽ അച്ഛനോടൊപ്പം പൊലീസ് ഔട്ടപോസ്റ്റിൽ തങ്ങുന്നതിനിടെയായിരുന്നു പീഡനമെന്നും മകൾ പരാതിയിൽ പറയുന്നു. വർഷങ്ങൾ കൊണ്ട് അച്ഛന്റെ സ്വഭാവം മാറിയെന്ന് കരുതിയാണ് ഒപ്പം താമസിച്ചതെന്നും യുവതി പറയുന്നു.
സംഭവം നടന്നയുടൻ യുവതി വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഭർത്താവെത്തിയാണ് പൊലീസിനെ സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തി കേസെടുപ്പിച്ചത്.