- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പതിമൂന്നുകാരിയെ പീഡിപ്പിച്ചത് മാതാപിതാക്കളുടെ അറിവോടെ; പൊലീസ് ഇൻസ്പെക്ടർ ഉൾപ്പടെ എട്ട് പേർ അറസ്റ്റിൽ; കൂടുതൽ പ്രതികളിലേക്ക് അന്വേഷണം
ചെന്നൈ: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ പെൺകുട്ടിയുടെ മാതാപിതാക്കളും ഉൾപ്പെടുന്നു. ഇവരെക്കൂടാതെ അഞ്ച് പേർ കൂടി കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരെ ഉടൻ അറസ്റ്റ്ചെയ്തേക്കും.
ചെന്നൈ പൊലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ പുഗസന്തിയെ സസ്പെൻഡ് ചെയ്തു. ഇയാൾ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയതായും, കേസന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പെൺകുട്ടിയെ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടതിനാണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്
Next Story