- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേണ്ടപ്പെട്ടവരെ പ്രതികൾക്കായി ഏർപ്പാടാക്കുന്ന പതിവ് നിർത്താം; പൊലീസുകാർ വക്കീലന്മാരുടെ 'ഗുമസ്തൻ'മാരാകേണ്ട, മുന്നറിയിപ്പുമായി പൊലീസ് മേധാവിയുടെ സർക്കുലർ
തിരുവനന്തപുരം : റൂറൽ പൊലീസ് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ അഭിഭാഷകരുടെ ഇടനിലക്കാരാകേണ്ടെന്ന് റൂറൽ പൊലീസ് മേധാവിയുടെ ഉത്തരവ്. പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ വക്കാലത്ത് വേണ്ടപ്പെട്ട അഭിഭാഷകർക്ക് നൽകാൻ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെയും ബന്ധുക്കളെയും നിർബന്ധിക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു.
കാലാകാലങ്ങളായി പല സ്റ്റേഷനുകളിലും അഭിഭാഷകരുടെ ഗുമസ്തന്മാരായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ തന്നെയുണ്ട്. ഇത് സംബന്ധിച്ച് പരാതികൾ വ്യാപകമായിരുന്നു. മൂന്നുമാസം മുമ്പേ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ തനിക്ക് വേണ്ടപ്പെട്ട അഭിഭാഷകനെ ഒരു പ്രതിക്ക് ഏർപ്പാടാക്കി നൽകിയത് വിവാദമായിരുന്നു.
തിരുവനന്തപുരം റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ പലതിലും പൊലീസുകാർ ഇടപെട്ട് അവർക്ക് താൽപര്യമുള്ള വക്കീലന്മാരെ കേസുകൾ ഏൽപിച്ചുവരുന്നുവെന്നും വാറണ്ടും കോടതി ഉത്തരവുകളും സഹിതം വേണ്ടപ്പെട്ട വക്കീലന്മാരുടെ പേരും ഫോൺനമ്പറും എഴുതിയാണ് നൽകുന്നതെന്നുമുള്ള പരാതിയാണ് ഉയർന്നിരിക്കുന്നത്. ഇനി ഇത് ആവർത്തിച്ചാൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.