- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവിങ് പഠനത്തിന് കടുത്ത നിർദേശങ്ങളുമായി ഒമാൻ പൊലീസ്; റോഡ് സുരക്ഷയെ ബാധിക്കാത്ത തരത്തിൽ ഡ്രൈവിങ് പഠിപ്പിക്കണമെന്ന് നിർദ്ദേശം
മസ്‌ക്കറ്റ്: ഡ്രൈവിങ് പഠനത്തിന് കടുത്ത നിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസ് രംഗത്തെത്തി. റോഡുമായി പരിചയമാകുന്നതിന് മുമ്പു തന്നെ ഡ്രൈവിങ് പഠിക്കുന്നവരെ വാഹനവുമായി പുറത്തിറക്കുന്ന നടപടി നിർത്താലാക്കുന്നതിനും ഡ്രൈവിങ് പഠിപ്പിക്കുന്നവർക്ക് കടുത്ത നിർദേശങ്ങളുമായാണ് ആർഒപി രംഗത്തെത്തിയിട്ടുള്ളത്. റോഡിലെ ഗതാഗതസംവിധാത്തെ കുറിച്ച് ഏ
മസ്‌ക്കറ്റ്: ഡ്രൈവിങ് പഠനത്തിന് കടുത്ത നിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസ് രംഗത്തെത്തി. റോഡുമായി പരിചയമാകുന്നതിന് മുമ്പു തന്നെ ഡ്രൈവിങ് പഠിക്കുന്നവരെ വാഹനവുമായി പുറത്തിറക്കുന്ന നടപടി നിർത്താലാക്കുന്നതിനും ഡ്രൈവിങ് പഠിപ്പിക്കുന്നവർക്ക് കടുത്ത നിർദേശങ്ങളുമായാണ് ആർഒപി രംഗത്തെത്തിയിട്ടുള്ളത്.
റോഡിലെ ഗതാഗതസംവിധാത്തെ കുറിച്ച് ഏറെ അവബോധമില്ലാത്ത ലേണർ ഡ്രൈവർമാരെ വാഹനവുമായി റോഡിലിറക്കുന്നതിനെതിരേയാണ് റോയൽ ഒമാൻ പൊലീസ് നിർദേശങ്ങൾ പുറപ്പെടുവിച്ചരിക്കുന്നത്. റോഡ് സുരക്ഷയെ ബാധിക്കാത്ത തരത്തിൽ വേണം ഡ്രൈവിങ് പഠനം നടത്തേണ്ടതെന്നും ഡ്രൈവിങ് പഠിക്കാൻ ചേരുന്ന ഉടൻ തന്നെ ഇവരെ വാഹനവുമായി പുറത്തിറക്കുന്ന പ്രവണത നിർത്തലാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ഡ്രൈവിങ് പഠനത്തിനും ട്രെയിനിംഗും നിശ്ചിത ഘട്ടങ്ങൾ തീരുമാനിക്കുകയും അതനുസരിച്ച് റോഡിൽ ഡ്രൈവിങ് പഠനത്തിന് ഇറക്കാനുമാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. റോഡിലെ യഥാർഥ ട്രാഫിക് സംവിധാനവുമായി യാതൊരു തരത്തിലുള്ള ഇണക്കവുമില്ലാത്തവരാണ് റോഡിൽ വാഹനവുമായി ഇറങ്ങുന്നത്. ഇത് മറ്റു യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്.
ലേണർ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് ഒരു ടെസ്റ്റ് പാസായാൽ മാത്രമേ വാഹനവുമായി ഡ്രൈവിങ് പഠനത്തിന് നിരത്തിലിറങ്ങാൻ സാധിക്കുകയുള്ളൂ. പ്രൊവിഷണൽ ലൈസൻസ് ലഭിക്കുന്നതിന് മുമ്പു തന്നെ നിശ്ചിത സയമം പ്രാക്ടീസ് നടത്തിയെന്നത് നിർബന്ധമാക്കാനും പ്ലാനുണ്ട്. ഗുരുതരമായ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ലേണേഴ്‌സിന് മാത്രം നിശ്ചയിച്ചിട്ടുള്ള റോഡുകളിൽ കൂടി മാത്രം ഡ്രൈവിങ് പഠനം നടത്തിയാൽ മതി. മഴ, വെള്ളപ്പൊക്കം, മറ്റ് അടിയന്തിര ഘട്ടങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ വാഹനമോടിക്കുന്നതിന് ട്രെയിനികൾക്ക് കൃത്രിമ സാഹചര്യമൊരുക്കി ട്രെയിനിങ് കൊടുക്കാം.
പരിചയമില്ലാത്തവർ വാഹനവുമായി നിരത്തിലിറങ്ങുന്നതിന്റെ അപകടസാധ്യത ചൂണ്ടിക്കാട്ടി ഒട്ടേറെ നിവാസികളും രംഗത്തെത്തിയതിനെ തുടർന്നാണ് അധികൃതർ ഇത്തരമൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്.