- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്രമിക്കപ്പെട്ട ശേഷം നടി ഒരു ദിവസം തങ്ങിയത് ശ്രീത ശിവദാസിന്റെ വീട്ടിൽ; വിശദമായി ചോദ്യം ചെയ്ത് പൊലീസ്; പൾസർ സുനി സർവ സിനിമാക്കാരുടെയും അടുപ്പക്കാരൻ ആയിരുന്നുവെന്നു യുവനടിയുടെ വെളിപ്പെടുത്തൽ
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു നടി ശ്രീത ശിവദാസിൽനിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഏഴിന് ഉളിയന്നൂരുള്ള നടിയുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ആക്രമിക്കപ്പെട്ട നടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് പൊലീസ് നടിയിൽനിന്നു വിവരങ്ങൾ ആരാഞ്ഞു. താനും നടിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നതായി ശ്രീത അന്വേഷണസംഘത്തിനു മൊഴി നൽകി. തന്റെ വിവാഹത്തിൽ ആക്രമിക്കപ്പെട്ട നടി പങ്കെടുത്തതായും അവർ പറഞ്ഞു. ആക്രമിക്കപ്പെട്ടശേഷം ഫോണിൽ പലതവണ വിളിച്ചതായും നടിയുടെ മൊഴിയിൽ പറയുന്നുണ്ട്. എന്നാൽ നടൻ ദിലീപുമായി തനിക്ക് ഒരുതരത്തിലുള്ള സൗഹൃദവും ഇല്ലെന്നും ദിലീപുമായി വിദേശയാത്ര നടത്തുകയോ സ്റ്റേജ് ഷോകളിൽ പങ്കെടുക്കുകയോ സിനിമയിൽ അഭിനയിക്കുകയോ ചെയ്തിട്ടില്ലെന്നും നടി നൽകിയ മൊഴിയിൽ പറയുന്നു. ഒരു മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. അതേസമയം പൾസർ സുനിക്ക് സിനിമാമേഖലയിൽ ഉള്ള പലരുമായി അടുത്തബന്ധമുണ്ടെന്ന തരത്തിൽ യുവനടി നൽകിയ മൊഴി പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. ആക്രമിക്കപ്പെട്ടതിനു
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു നടി ശ്രീത ശിവദാസിൽനിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഏഴിന് ഉളിയന്നൂരുള്ള നടിയുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
ആക്രമിക്കപ്പെട്ട നടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് പൊലീസ് നടിയിൽനിന്നു വിവരങ്ങൾ ആരാഞ്ഞു. താനും നടിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നതായി ശ്രീത അന്വേഷണസംഘത്തിനു മൊഴി നൽകി.
തന്റെ വിവാഹത്തിൽ ആക്രമിക്കപ്പെട്ട നടി പങ്കെടുത്തതായും അവർ പറഞ്ഞു. ആക്രമിക്കപ്പെട്ടശേഷം ഫോണിൽ പലതവണ വിളിച്ചതായും നടിയുടെ മൊഴിയിൽ പറയുന്നുണ്ട്.
എന്നാൽ നടൻ ദിലീപുമായി തനിക്ക് ഒരുതരത്തിലുള്ള സൗഹൃദവും ഇല്ലെന്നും ദിലീപുമായി വിദേശയാത്ര നടത്തുകയോ സ്റ്റേജ് ഷോകളിൽ പങ്കെടുക്കുകയോ സിനിമയിൽ അഭിനയിക്കുകയോ ചെയ്തിട്ടില്ലെന്നും നടി നൽകിയ മൊഴിയിൽ പറയുന്നു. ഒരു മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. അതേസമയം പൾസർ സുനിക്ക് സിനിമാമേഖലയിൽ ഉള്ള പലരുമായി അടുത്തബന്ധമുണ്ടെന്ന തരത്തിൽ യുവനടി നൽകിയ മൊഴി പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ട്.
ആക്രമിക്കപ്പെട്ടതിനുശേഷം നടി ഒരു ദിവസം ശ്രീതയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മൊഴിയെടുക്കൽ. മജിസ്ട്രേറ്റിന് മുന്നിൽ മൊഴി കൊടുക്കാൻ നടി എത്തിയ സമയത്താണ് ഇവിടെ തങ്ങിയതെന്നാണു സൂചന.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുതിർന്ന നടൻ സിദ്ദിഖിനെയും പ്രത്യേക അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ആലുവ പൊലീസ് ക്ലബിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിൽ ഇദ്ദേഹത്തിൽനിന്നു നിരവധി കാര്യങ്ങൾ പൊലീസ് ആരാഞ്ഞു.
നടി ആക്രമിക്കപ്പെടുമെന്ന വിവരം നേരത്തേ അറിയാമായിരുന്നോ എന്നായിരുന്നു മുഖ്യചോദ്യം. എങ്ങനെയാണ് ആക്രമണ വിവരം അറിഞ്ഞതെന്നും ദിലീപുമായി പിന്നീട് ഇക്കാര്യം സംസാരിച്ചോയെന്നും ചോദിച്ചു.
എന്നാൽ, ദിലീപ് അടുത്ത സഹപ്രവർത്തകനും സുഹൃത്തുമാണെന്നും ആക്രമണത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നുമായിരുന്നു മറുപടി. ദിലീപുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടോയെന്നും ചോദിച്ചതായാണു വിവരം. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ ആദ്യം മുതൽ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സിദ്ദിഖിന്റേത്.
നടനെ അനുകൂലിച്ച് പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു. ദിലീപിനെതിരേ സംഭവം തിരിച്ചുവിടാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നായിരുന്നു സിദ്ദിഖ് നേരത്തേ ആക്ഷേപം ഉയർത്തിയത്. ഗൂഢാലോചനക്കേസിൽ ദിലീപ് അറസ്റ്റിലായിട്ടും നിലപാടിൽനിന്നു മാറിയില്ല. ദിലീപിനെയും നാദിർഷായെയും ചോദ്യം ചെയ്യാൻ നേരത്തേ പൊലീസ് ക്ലബിൽ അന്വേഷണസംഘം വിളിച്ചുവരുത്തിയപ്പോഴും സിദ്ദിഖിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.