മുംബൈ: വഴി യാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊല്ലാൻ പൊലീസുകാരന്റെ ശ്രമം. മുംബൈയിലെ തിരക്കേറിയ മാർക്കറ്റിലാണ് സംഭവം. കോൺസ്റ്റബിളായ രമേഷ് അവാതെയാണ് കാൽനട യാത്രക്കാരനെ കൊല്ലാൻ ശ്രമിച്ചത്. അതുൽ പെതെ എന്ന യാത്രക്കാരനെയാണ് പൊലീസുകാരൻ കൊല്ലാൻ ശ്രമിച്ചത്.

തന്റെ ഇന്നോവ കാറിടിച്ച് അതുലിനെ കൊല്ലാനായിരുന്നു ഇയാളുടെ ശ്രമം. കാറിന്റെ ബോണത്തിൽ പിടിച്ചു കൊണ്ട് കുറച്ച് ദൂരം ഓടിയ അതുൽ പിന്നീട് ബോണറ്റിലേക്ക് തെറിച്ചു വീണു. അതുൽ കടം വാങ്ങിയ മൂന്ന് ലക്ഷം രൂപ തിരികെ നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു കൊലപാതക ശ്രമം.

മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ക്യാമറകളിൽ കൊലപാതകം ശ്രമം പതിഞ്ഞിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് വിജയ് സലാക്സറിന്റെ മുൻ ഡ്രൈവർ കൂടിയാണ് കോൺസ്റ്റബിൾ രമേഷ് അവാതെ. കൊലപാതക ശ്രമത്തിന് ശേഷം ഇയാൾ ഒളിവിൽ പോയി