കോതമംഗലം: പിടിച്ചുവലിച്ച് ബലമായി ഉമ്മവയ്ക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടി രക്ഷപെട്ടു. പിന്നെ പിറകേ നടന്ന് ജനനേന്ദ്രീയം പുറത്തുകാട്ടി ലൈംഗിക ബന്ധത്തിന് ക്ഷണിക്കുക പതിവായി. സംഭവമറിഞ്ഞ് ചോദിക്കാൻ ചെന്നപ്പോൾ തന്റെ ഓരോ അവയവങ്ങളുടെ വലിപ്പവും തുടിപ്പുമെല്ലാം വിവരിച്ച് കാൻസർ രോഗിയായ മാതാവിനെ തെറിയിൽ കുളിപ്പിച്ചു. ഹൃദ്രോഗീയായ പിതാവിനെ നടുറോഡിൽ കുനിച്ച് നിർത്തി മുട്ടുകൊണ്ട് പുറത്തിടിച്ച് അവശനാക്കി. പരാതിപ്പെട്ടപ്പോൾ ഉടൻ നടപടിയെന്ന് വ്യക്തമാക്കിയ പൊലീസ് ഇപ്പോൾ സ്വീകരിക്കുന്നത് അനങ്ങാപ്പാറ നയം.

പ്രായപൂർത്തിയാവും മുമ്പുമുതൽ അയൽവാസിയിൽ നിന്നും താൻ നേരിട്ട ദുരനുഭങ്ങളെക്കുറിച്ചും ഇത് വീട്ടിലറിയിച്ചതിനേ തുടർന്നുണ്ടായ സംഭവപരമ്പരകളെക്കുറിച്ചും കോതമംഗലം പുന്നേക്കാട് സ്വദേശിയായ 18 -കാരിയുടെ കണ്ണീരോടെയുള്ള ചുരുക്ക വിവരണം ഇങ്ങിനെ.

കഴിഞ്ഞ ഫെബ്രുവരി മുതൽ താൻ അയൽവാസിയായ മദ്ധ്യവയസ്‌കനിൽ നിന്നും നിരന്തര ശല്യം അനുഭവിച്ചുവരികയായയിരുന്നെന്നും നിവൃത്തികെട്ട സാഹചര്യത്തിലാണ് ബന്ധുവിനോട് വിവരങ്ങൾ വെളിപ്പെടുത്തിയതെന്നും പെൺകുട്ടി മറുനാടനോട് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് പെൺകുട്ടി നൽകുന്ന വിവരണം ചുവടെ..
അയൽവീട്ടുകാരുമായി ഞങ്ങൾ നല്ല സൗഹൃദത്തിലായിരുന്നു.ഈ വീട്ടിലെ കഞ്ഞിവെള്ളം ആടിന് കൊടുക്കാനായി ഇവർ ഞങ്ങൾക്ക് നൽകുക പതിവാണ്.ഞാൻ പോയിയാണ് ഇതുകൊണ്ടുവന്നിരുന്നത്.കഴിഞ്ഞ ഫെബ്രുവരിയിൽ ഇത്തരത്തിൽ കഞ്ഞിവെള്ളമെടുക്കാൻ ചെന്നപ്പോൾ അവിടുത്തേ ചേച്ചിയുടെ ഭർത്താവ് ആംഗ്യം കാണിച്ചു.എനിക്ക് ആദ്യമൊന്നും മനസ്സിലായില്ല.പിന്നെ ഉമ്മ ചോദിച്ചാതാണോ എന്ന് സംശയം തോന്നി.ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ അങ്ങിനെയൊന്നും ആവില്ലന്ന് പറഞ്ഞ് അമ്മ സമാധാനപ്പെടുത്തി.

കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ഇത്.എതാനും ദിവസം കഴിഞ്ഞ് ഞാൻ കഞ്ഞിവെള്ളം എടുക്കാൻ ചെന്നപ്പോൾ ചേച്ചി മുൻവശത്ത് മുറ്റമടിക്കുകയായിരുന്നു.ഈ സമയം ഇയാൾ കഞ്ഞിവെള്ളമെടുത്തുതരനായി അടുക്കളഭാഗത്തേക്ക് വന്നു.കഞ്ഞിവെള്ളമുണ്ടായിരുന്ന ബക്കറ്റ് കൈയിലേക്ക് തരുന്നതിനിടെ മുണ്ട് മാറ്റി ജനനേന്ദ്രീയം കാണിച്ചു.അടുത്ത നിമിഷം കൈയിൽ പിടിച്ച് വലിച്ച് ചേർത്ത് നിർത്തി ഉമ്മവയ്ക്കാനും ഇയാൾശ്രമിച്ചു.ഒരുവിധത്തിൽ പിടിവിചുവിച്ച് ഓടി വീട്ടിലെത്തി.

കാൻസർ രോഗിയായ അമ്മ വീട്ടുവേലയ്ക്കു പോയും രണ്ടുവട്ടം ഹൃദാഘാതമുണ്ടായ പിതാവ് കെട്ടിടം പണിക്കും പോയും കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംമ്പം കഴിയുന്നത്. ഇരുവരും രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ വൈകിട്ട് ആറുമണിയോടെ ഏറെ അവശരായിട്ടാണ് വീട്ടിലെത്തുന്നത്. ഇതുമൂലം ഇക്കാര്യങ്ങൾ കൂടി അറിയിച്ച് അവരുടെ മനസ്സ് വേദനിപ്പിക്കേണ്ടെന്ന് കരുതി എല്ലാം ഉള്ളിലൊതുക്കി. പെരുവന്താനം ജോൺ തങ്ങളുടെ ചേട്ടനാണെന്നും ഉന്നതരുമായി ബന്ധമുണ്ടെന്നും മറ്റും പലപ്പോഴും ഇയാളുടെ ഭാര്യ പറഞ്ഞിട്ടുണ്ട് .വിവരമറിഞ്ഞ് പപ്പയും മമ്മിയും ഇവരുമായി വഴക്കിട്ടാൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചുള്ള ഭയവും സംഭവങ്ങൾ മനസ്സിലൊതുക്കാൻ പ്രേരണയായി.

പ്ലസ്ടു പരീക്ഷനടക്കുമ്പോൾ ഞാൻ വീട്ടിൽ നിന്നും ഇറങ്ങുന്ന സമയം നോക്കി ഇയാൾ പിന്നാലെ വരും.അളുകൾ ഇല്ലാത്ത സ്ഥലങ്ങളിലെത്തുമ്പോൾ മുന്നിലെത്തി ഉടുമുണ്ടഴിച്ച് ജനനേന്ദ്രിയം കാണിക്കും. അടുത്തിടെ ഞായറാഴ്ച വേദപാഠക്ലാസിൽ പങ്കെടുക്കാൻ പോകുമ്പോൾ ഇയാൾ പിന്നാലെത്തി തടഞ്ഞുനിർത്തി സ്വയംഭോഗം ചെയ്യുന്ന തരത്തിലുള്ള പ്രകടനവും നടത്തി. ഈ സമയം നിലവിച്ച് സമീപത്തെ ബസ്റ്റോപ്പിൽ നിന്നിരുന്ന സഹോദരന്റെ അടുത്തെത്തി. അവൻ കാര്യം തിരക്കിയെങ്കിലും ഒഴിഞ്ഞുമാറി. പള്ളിയിലെത്തി പരിചയക്കാരിയായ ചേച്ചിയോടാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. വീട്ടിലറിയിക്കാനായിരുന്നു ആ ചേച്ചിയുടെ നിർദ്ദേശം.

പിന്നീട് പലപ്പോഴും ഇയാൾ പാത്തും പതുങ്ങിയും എന്റെ പിന്നാലെയെത്തി ലൈംഗികവേഴ്ചയുടെ ആദ്യാവസാനം വരെയുള്ള കാര്യങ്ങൾ പച്ചക്ക് വെളിപ്പെടുത്തി ഒപ്പം നടക്കും. ഇത് പലവട്ടം ആയപ്പോൾ തലക്ക് പെരുപ്പായി. ആരോടെങ്കിലും ഇത് പറഞ്ഞില്ലങ്കിൽ ഭ്രാന്തുപിടിക്കുമെന്ന അവസ്ഥയായി.

അങ്ങിനെയാണ് കൂട്ടുകാരിയേപ്പോലെ ഇടപെട്ടിരുന്ന എന്റെ ബന്ധുവിനോട് ഞാൻ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. അവൾ അത് കഴിഞ്ഞ ദിവസം അമ്മയോട് പറഞ്ഞു. അങ്ങിനെയാണ് വിവരം വീട്ടിലറിയുന്നത്.സംഭവത്തെക്കുറിച്ച് ചോദിക്കാൻ അമ്മ അയാളുടെ വീട്ടിൽ ചെല്ലുമ്പോൾ ഭാര്യമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. നിങ്ങളുടെ മകൾ എന്റെ ഭർത്താവിനെ വശീകരിക്കാൻ നടക്കുകയാണെന്നും അതുകൊണ്ടാണ് അവൾ അവയയവങ്ങളുടെ മുഴുപ്പും രൂപവും മറ്റും കാണാൻ പാകത്തിനുള്ള വസ്ത്രങ്ങൾ ധരിച്ച് നടക്കുന്നതെന്നും മറ്റും പറഞ്ഞ് അവർ എന്നേ ചേർത്ത് അമ്മയേ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു.പിന്നീട് അമ്മ വിവരം അപ്പയോട് പറയുകയും ചെയ്തിരുന്നു.

പിറ്റേദിവസം ഇക്കാര്യം ചോദിക്കാൻ പപ്പ അയാളെ കാത്തിരുന്നെങ്കിലും കണ്ടില്ല.സന്ധ്യയാവുമ്പോഴേക്കും എല്ലാവരും വീട്ടിൽ കയറി മുൻവശത്തെ ലൈറ്റും ഓഫാക്കുകയാണ് ഇവരുടെ രീതി.രാത്രി വീട്ടിലെത്തി ഇയാളെ കണ്ടാൽ വീട്ടിൽക്കയറി ആക്രമിച്ചതായി പൊലീസിൽ പരാതിപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുമെന്നുള്ള ഭയവും ഞങ്ങൾക്കുണ്ടായിരുന്നു.

ഇങ്ങിനിനെയിരിക്കെ കഴിഞ്ഞ ദിവസം അപ്പ പണികഴിഞ്ഞ് കൂട്ടുകാരനൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ ഊഞ്ഞാപ്പാറക്ക് സമീപം വച്ച് ഇയാളെ കണ്ടു.കാര്യം തിരക്കിയപ്പോൾ 'നീ അന്നുചോദിക്കാത്തതെന്താടാ,ഇപ്പോഴാണോടാ ഇതൊക്കെ ചോദിക്കുന്നത് 'എന്നുചോദിച്ച് തല്ലി.പിന്നെ കുനിച്ച് തല കാനിടയിലാക്കിയ ശേഷം പുറത്ത് പലതവണ ഇടിച്ചു. അപ്പയുടെ നിലവിളികേട്ട് സഹിക്ക വയ്യാതെ കൂട്ടുകാരൻ ഇത് ചോദ്യം ചെയ്തു. പിന്നീട് മൂവരും തമ്മിൽ ഉന്തും തള്ളും ബഹളവുമായി.ഇതിനിടയിൽ ഇയാൾ പപ്പയെ ടാർ റോഡിലിട്ട് വലിച്ചിഴച്ചു.

ഇതോടെയാണ് വിവരം പൊലീസിൽ അറിയിക്കാമെന്ന് അപ്പയും മമ്മിയും തീരുമാനിച്ചത്.ഇത് പ്രകാരം എന്നേയും കൂട്ടി അമ്മ കോതമംഗലം പൊലീസിൽ എത്തി 27-ന് പരാതി നൽകി.എന്റെ മൊഴി രേഖപ്പെടുത്തി.കേസെടുത്തെന്നും പ്രതിയെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും മറ്റും പറഞ്ഞാണ് പൊലീസുകാർ ഞങ്ങളേ യാത്രയാക്കിയത്.എന്നാൽ പിന്നീട് പൊലീസിൽ നിന്നും ഈ കേസിന്റെ യാതൊരുവിവരങ്ങളും ഞങ്ങളെ അറിയിച്ചിട്ടില്ല.

ഈ സ്ഥതിയിൽ കല്ലിനിടിച്ച് അയാളുടെ മൂക്കിന്റെ പാലം തകർത്തെന്ന് കാണിച്ച് അപ്പയെ പ്രതിയാക്കി കോതമംഗലം പൊലീസ് കേസെടുത്തിരിക്കുകയാണെന്നും ഇത് പരാതി നൽകിയതിന്റെ പ്രതികാരം തീർക്കുന്നതിനായി തന്നേ ശല്യം ചെയ്തയാളും ബന്ധുക്കളും ചേർന്നുള്ള ആസൂത്രിത നീക്കമാണെന്നുമാണ് പെൺകുട്ടിയുടെ ആരോപണം.

നിത്യവൃത്തിക്കും ചികത്സക്കുമായി പണം കണ്ടെത്താൻ പാടുപെടുമ്പോൾ അഭിഭാഷകരെ കണ്ട് നിയമസഹായം തേടാൻ തങ്ങൾ പോകില്ലന്നുള്ള തിരിച്ചറിവ് ഉള്ളതിനാലാണ് പൊലീസ് സഹായത്തോടെ ഈ കേസിന്റെ മുനയൊടിക്കാൻ മറ്റൊരുകേസുമായി ഈ വൃത്തികെട്ടവൻ രംഗത്തെത്തിയതെന്നാണ് പെൺകുട്ടിയുടെ മാതാവിന്റെ പ്രതികരണം.

ആലൂവ റൂറൽ എസ്‌പിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയിട്ടും പൊലീസ് അനങ്ങാപ്പാറ നയമാണ് തുടരുന്നതെന്നും നീതി നിഷേധത്തിനെതിരെ വേണ്ടി വന്നാൽ പൊലീസ് സ്‌റ്റേഷനുമുന്നിൽ സത്യാഹ്രം ഇരിക്കുമെന്നും ഇവർ വ്യക്തമാക്കി.

ഈ സംഭവത്തിന്റെ പേരിൽ പെൺകുട്ടിയുടെ പരാതി പ്രകാരം അയൽവാസിക്കെതിരെ മുണ്ടഴിച്ച് കാണിച്ചതിന് കേസെടുത്തിട്ടുണ്ടെന്നും കല്ലിന് മൂക്കിനിടിച്ചതായുള്ള അയൽവാസിയുടെ പരാതിപ്രകാരം പെൺകുട്ടിയുടെ പിതാവിനെതിരെ കേസെടുത്തതായും കോതമംഗലം സി ഐ വി.റ്റി ഷാജൻ അറിയിച്ചു.