- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിക്കാനായി അച്ഛനും മകനും ബോധപൂർവം ഉണ്ടാക്കിയതാണ് കലാപം; ആർഎസ്എസ്കാരായതിനാൽ കേസ് എടുക്കാൻ അധികാരമില്ലാത്തതുകൊണ്ട് രജിസ്റ്റർ ചെയ്തില്ല! മധ്യപ്രദേശിലെ ഒരു വർഗീയ ലഹളയെക്കുറിച്ചുള്ള പൊലീസ് റിപ്പോർട്ട് ഇങ്ങനെ
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ സ്വന്തമാക്കുന്നതിനായി മധ്യപ്രദേശിൽ ആർഎസ്എസ്. നേതാക്കളായ അച്ഛനും മകനും ചേർന്ന് വർഗീയ കലാപം ആസൂത്രണം ചെയ്‌തെന്ന് പൊലീസ് റിപ്പോർട്ട്. ആർ.എസ്.എസുകാരായതിനാൽ ഇവർക്കെതിരെ കേസ് എടുക്കാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് കലാപം ഒഴിവാക്കിയതെന്നും പൊലീസ് ഇൻസ്‌പെക്ടർ രാകേഷ് വ്യാസ് ഒപ്പിട്ട നാലുപേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആർഎസ്എസ്. ജില്ലാ സഹ കാര്യവാഹക് ആകാശ് ചൗഹാനും അച്ഛൻ മുകുന്ത് ചൗഹാനും ചേർന്നാണ് കലാപം ആസൂത്രണം ചെയ്തതെന്നാണ് പെറ്റ്‌ലവാഡ പൊലീസ് പറയുന്നത്. ഝാബുവ എസ്‌പി. സഞ്ജയ് തിവാരിക്കാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ഒക്ടോബർ 12 മുതൽ രണ്ടുദിവസം പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. ആകാശും മുകുന്ദും ആർഎസ്എസ്. നേതാക്കളായതിനാൽ കേസ് എടുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇരുവരുടെയും പ്രവർത്തികളിൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള പഴുതുകളുണ്ടെങ്കിലും അത് വേണ്ടെന്ന
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ സ്വന്തമാക്കുന്നതിനായി മധ്യപ്രദേശിൽ ആർഎസ്എസ്. നേതാക്കളായ അച്ഛനും മകനും ചേർന്ന് വർഗീയ കലാപം ആസൂത്രണം ചെയ്‌തെന്ന് പൊലീസ് റിപ്പോർട്ട്. ആർ.എസ്.എസുകാരായതിനാൽ ഇവർക്കെതിരെ കേസ് എടുക്കാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് കലാപം ഒഴിവാക്കിയതെന്നും പൊലീസ് ഇൻസ്‌പെക്ടർ രാകേഷ് വ്യാസ് ഒപ്പിട്ട നാലുപേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആർഎസ്എസ്. ജില്ലാ സഹ കാര്യവാഹക് ആകാശ് ചൗഹാനും അച്ഛൻ മുകുന്ത് ചൗഹാനും ചേർന്നാണ് കലാപം ആസൂത്രണം ചെയ്തതെന്നാണ് പെറ്റ്‌ലവാഡ പൊലീസ് പറയുന്നത്. ഝാബുവ എസ്‌പി. സഞ്ജയ് തിവാരിക്കാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ഒക്ടോബർ 12 മുതൽ രണ്ടുദിവസം പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു.
ആകാശും മുകുന്ദും ആർഎസ്എസ്. നേതാക്കളായതിനാൽ കേസ് എടുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇരുവരുടെയും പ്രവർത്തികളിൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള പഴുതുകളുണ്ടെങ്കിലും അത് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഗോ സംരക്ഷണത്തിന്റെ പേരിൽ 150-ഓളം പേർ വരുന്ന സംഘത്തെ ആകാശ് നയിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. മുഹറത്തോട് അനുബന്ധിച്ച് നടന്ന റാലിയെ മുകുന്ദിന്റെ നേതൃത്വത്തിലുള്ള ആർഎസ്എസ്.. സംഘം തടഞ്ഞതോടെയാണ് ഒക്ടോബർ 12-ന് സംഘർഷമുണ്ടായത്. ഇതേത്തുടർന്ന് മുകുന്ദിനെയും മറ്റു ചിലരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പിറ്റേന്ന് രാകേഷ് വ്യാസും പൊലീസ് സംഘവും വന്ന വാഹനത്തെ ആകാശിന്റെ നേതൃത്വത്തിൽ ആക്രമിച്ചു.
ഇതേത്തുടർന്ന് ആർഎസ്എസ്. പ്രദേശത്ത് ബന്ദ് നടതത്തുകയും വ്യാസിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. വ്യാസിനെയും സ്റ്റേഷൻ-ഇൻ-ചാർജ് കർനിസിങ് ശെഖാവത്തിനെയും പെറ്റ്‌ലവാഡിൽനിന്ന് ട്രാൻസ്ഫർ ചെയ്തു. ഇൻഡോറിലാണ് വ്യാസ് ഇപ്പോൾ ജോലി ചെയ്യുന്നത്.