- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗിയുടെ കൂട്ടിരിപ്പുകാരനൊപ്പം പരിയാരത്തെ നഴ്സ് മകളെയും കൂട്ടി നാടുവിട്ടു; സ്ഥിരം തട്ടിപ്പുകാരനാണെന്ന് അറിഞ്ഞതോടെ രക്ഷിക്കണെന്ന് അഭ്യർത്ഥിച്ച് പൊലീസിനെ സമീപിച്ച് ഭർത്താവ്; മൊബൈൽ ഓഫ് ചെയ്തതിനാൽ എവിടെയെന്ന് അറിയാതെ കുഴങ്ങിയ പൊലീസ് ഒടുവിൽ 'എടിഎം തന്ത്രം' പയറ്റി ഒളിച്ചോട്ടക്കാരെ പിടിച്ചത് ഇങ്ങനെ
തളിപ്പറമ്പ്: രോഗിയുടെ കൂട്ടിരിപ്പുകാരന്റെ പ്രലോഭനങ്ങളിൽ വീണ് അയാളോടൊപ്പം നാടുവിട്ട പരിയാരം മെഡിക്കൽ കോളജിലെ നഴ്‌സിനേയും രണ്ടര വയസുകാരിയായ മകളേയും കർണാടകത്തിലെ ചിക്മംഗളൂരുവിൽ നിന്ന് പൊലീസ് തന്ത്രപരമായി പിടികൂടി. തളിപ്പറമ്പ് സിഐ കെ. ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എടിഎം തന്ത്രം പയറ്റി ഇവരെ പിടികൂടിയത്. യുവതിയെ പ്രലോഭിപ്പിച്ച് വലയിൽ വീഴ്‌ത്തിയ സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സ്വദേശിയേയും ഇയാളുടെ കാൻസർ രോഗിയായ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്മയെ താത്കാലികമായി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളജിലെ നഴ്‌സായ കുമ്പളപ്പാറ സ്വദേശിനിയാണ് കരുനാഗപ്പള്ളി സ്വദേശിയുടെ കൂടെ കുഞ്ഞിനേയും കൊണ്ട് നാടുവിട്ടത്. മകളെ ദന്തഡോക്ടറെ കാണിക്കാനെന്നു പറഞ്ഞാണ് യുവതി കഴിഞ്ഞ മാസം എട്ടിന് വീടുവിട്ടിറങ്ങുകയായിരുന്നു. ഭർ്ത്താഴവിന്റെ പരാതിയെ തുടർന്ന് പരിയാരം പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്ന്ന് സിഐ പ്രേമ
തളിപ്പറമ്പ്: രോഗിയുടെ കൂട്ടിരിപ്പുകാരന്റെ പ്രലോഭനങ്ങളിൽ വീണ് അയാളോടൊപ്പം നാടുവിട്ട പരിയാരം മെഡിക്കൽ കോളജിലെ നഴ്‌സിനേയും രണ്ടര വയസുകാരിയായ മകളേയും കർണാടകത്തിലെ ചിക്മംഗളൂരുവിൽ നിന്ന് പൊലീസ് തന്ത്രപരമായി പിടികൂടി.
തളിപ്പറമ്പ് സിഐ കെ. ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എടിഎം തന്ത്രം പയറ്റി ഇവരെ പിടികൂടിയത്. യുവതിയെ പ്രലോഭിപ്പിച്ച് വലയിൽ വീഴ്‌ത്തിയ സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സ്വദേശിയേയും ഇയാളുടെ കാൻസർ രോഗിയായ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്മയെ താത്കാലികമായി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പരിയാരം മെഡിക്കൽ കോളജിലെ നഴ്‌സായ കുമ്പളപ്പാറ സ്വദേശിനിയാണ് കരുനാഗപ്പള്ളി സ്വദേശിയുടെ കൂടെ കുഞ്ഞിനേയും കൊണ്ട് നാടുവിട്ടത്. മകളെ ദന്തഡോക്ടറെ കാണിക്കാനെന്നു പറഞ്ഞാണ് യുവതി കഴിഞ്ഞ മാസം എട്ടിന് വീടുവിട്ടിറങ്ങുകയായിരുന്നു. ഭർ്ത്താഴവിന്റെ പരാതിയെ തുടർന്ന് പരിയാരം പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്ന്ന് സിഐ പ്രേമചന്ദ്രൻ അന്വേഷണം ഏറ്റെടുത്തു. എന്നാൽ ഇവരാരും മൊബൈൽ ഫോൺ ഓൺ ചെയ്യാതിരുന്നത് കാരണം സ്ഥലം കണ്ടെത്താൻ പൊലീസിനായില്ല. ഇതോടെ ഇരുവരെയും കണ്ടെത്താൻ പുതിയ തന്ത്രം പയറ്റാനാണ് പൊലീസ് തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം യുവതിയുടെ അക്കൗണ്ടിൽ നിന്നും എടിഎം വഴി ആകെയുണ്ടായിരുന്ന 500 രൂപ യുവാവ് പിൻവലിച്ചതോടെ പൊലീസിന് ഇവർ കർണാടകത്തിലെ ചിത്രദുർഗയിലുണ്ടെന്ന് വ്യക്തമായി. സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചിത്രദുര്ഗതയിലെത്തുകയും മെഡിക്കൽ കോളജ് അധികൃതരെക്കൊണ്ട് യുവതിയുടെ ശമ്പള അക്കൗണ്ടിൽ പണം നിക്ഷേപിപ്പിക്കുകയും ചെയ്തു. ഈ പണം പിൻവലിക്കാനെത്തിയ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു.
തുടർന്ന് ചിക്മംഗളൂരിവിലെ ലോഡ്ജിൽ കഴിയുകയായിരുന്ന യുവതിയേയും കുഞ്ഞിനേയും യുവാവിന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പിലെത്തിച്ചു. യുവതിയുടെ എട്ട് പവനോളം സ്വര്ണാലഭരണങ്ങൾ കൈക്കലാക്കി ഇയാൾ വില്പന ചെയ്തിരുന്നു. അമ്മയ്ക്ക് കാൻസർ ബാധിച്ചതോടെ ചികിത്സക്കായി കേരളത്തിലും പുറത്തുമുള്ള വിവിധ ആശുപത്രികളിൽ ചികിത്സക്കെത്തിയ യുവാവ് ഇവിടങ്ങളിലെല്ലാം പരിചയപ്പെട്ടവരിൽ നിന്ന് പണം കടം വാങ്ങിയും മോഷണം നടത്തിയും മുങ്ങാറാണ് പതിവെന്ന് പൊലീസ് പറഞ്ഞു. നിരവധി പേരെ ഇയാൾ വഞ്ചിച്ചതായി പരാതിയുണ്ട്.
ഇയാളുടെ തനിനിറം തിരിച്ചറിഞ്ഞ യുവതി രക്ഷപ്പെടാനുള്ള വഴി തേടിക്കൊണ്ടിരിക്കെയാണ് പൊലീസ് എത്തിയത്. യുവതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കും. യുവാവിനെ കൂടുതലായി ചോദ്യം ചെയ്തു വരികയാണ്. വിവിധ സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെയുള്ള കേസുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. യുവതിയുടെ ഒളിച്ചോട്ടം സംബന്ധിച്ച് നാട്ടിൽ നിറംപിടിപ്പിച്ച നിരവധി കഥകൾ പ്രചരിച്ചു കൊണ്ടിരിക്കെ ഇവരെ കണ്ടെത്തിയത് നാട്ടുകാർക്കും പൊലീസിനും ആശ്വാസമായി.