- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ സെക്സ്റാക്കറ്റുമായി മലയാളത്തിലെ പ്രമുഖ നടിക്ക് അടുത്ത ബന്ധമെന്ന് സൂചന; മലയാളി പെൺകുട്ടികളെ എത്തിച്ചിരുന്നത് നടിയെന്ന വിവരം നൽകിയത് കുവൈറ്റ് പൊലീസ്; പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് കേരളത്തിലും വൻ റാക്കറ്റ് ഉണ്ടെന്ന വിവരത്തെ തുടർന്ന് നടിക്കായി വലവിരിച്ച് കേരളാ പൊലീസ്
കൊച്ചി: കുവൈറ്റിൽ മലയാളിയുവതികൾ ഉൾപ്പെടെയുള്ള പെൺവാണിഭ സംഘം പിടിയിലായതോടെ ഇതുമായി ബന്ധപ്പെട്ട പ്രമുഖ മലയാളി നടിയുടെ പങ്കും പുറത്തുവരുന്നു. മുൻനിര ചിത്രങ്ങളിൽ അഭിനയിച്ച നടിയാണെന്ന വിവരം നൽകുമ്പോഴും നടിയുടെ പേര് ഇതുവരെ കേരള പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സീരിയൽ രംഗത്തുനിന്ന് സിനിമയിൽ എത്തിയ നടിയാണെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ നിന്ന് നിരവധി പെൺകുട്ടികളെ നടിയുടെ നേതൃത്വത്തിലുള്ള സംഘം പെൺവാണിഭത്തിനായി കുവൈറ്റിൽ എത്തിച്ചിട്ടുണ്ടെന്ന വിവരം കേരള പൊലീസിന് കൈമാറുന്നത് കുവൈറ്റ് പൊലീസാണ്. നടി മാത്രമല്ല, സിനിമാ രംഗത്തെ മറ്റു പലർക്കും ഈ റാക്കറ്റുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. നടിയെ തേടി പൊലീസ് താമസ സ്ഥലത്തെത്തിയെങ്കിലും അതിനു മുമ്പേ ഇവർ വിദഗ്ധമായി മുങ്ങുകയായിരുന്നുവെന്നാണ് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുള്ളത്. സംഘത്തിൽ സിനിമാ രംഗത്തുനിന്നുള്ള കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയമുണർന്നതോടെ ഈ വഴിയും അന്വേഷണം നടക്കുന്നു. കഴിഞ്ഞ ദിവസമാണ് കുവൈറ്റ് പൊലീസ് നടത്തിയ പരിശോധനയിൽ
കൊച്ചി: കുവൈറ്റിൽ മലയാളിയുവതികൾ ഉൾപ്പെടെയുള്ള പെൺവാണിഭ സംഘം പിടിയിലായതോടെ ഇതുമായി ബന്ധപ്പെട്ട പ്രമുഖ മലയാളി നടിയുടെ പങ്കും പുറത്തുവരുന്നു. മുൻനിര ചിത്രങ്ങളിൽ അഭിനയിച്ച നടിയാണെന്ന വിവരം നൽകുമ്പോഴും നടിയുടെ പേര് ഇതുവരെ കേരള പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സീരിയൽ രംഗത്തുനിന്ന് സിനിമയിൽ എത്തിയ നടിയാണെന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തിൽ നിന്ന് നിരവധി പെൺകുട്ടികളെ നടിയുടെ നേതൃത്വത്തിലുള്ള സംഘം പെൺവാണിഭത്തിനായി കുവൈറ്റിൽ എത്തിച്ചിട്ടുണ്ടെന്ന വിവരം കേരള പൊലീസിന് കൈമാറുന്നത് കുവൈറ്റ് പൊലീസാണ്. നടി മാത്രമല്ല, സിനിമാ രംഗത്തെ മറ്റു പലർക്കും ഈ റാക്കറ്റുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. നടിയെ തേടി പൊലീസ് താമസ സ്ഥലത്തെത്തിയെങ്കിലും അതിനു മുമ്പേ ഇവർ വിദഗ്ധമായി മുങ്ങുകയായിരുന്നുവെന്നാണ് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുള്ളത്.
സംഘത്തിൽ സിനിമാ രംഗത്തുനിന്നുള്ള കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയമുണർന്നതോടെ ഈ വഴിയും അന്വേഷണം നടക്കുന്നു. കഴിഞ്ഞ ദിവസമാണ് കുവൈറ്റ് പൊലീസ് നടത്തിയ പരിശോധനയിൽ മലയാളികൾ ഉൾപ്പെട്ട എട്ടംഗ പെൺവാണിഭ സംഘത്തെ പിടികൂടുന്നത്. സീരിയൽ രംഗത്തു നിന്നും സിനിമയിൽ എത്തിയ നടിയെന്ന വിവരം മാത്രമാണ് ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്.
പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തുന്ന വൻ സംഘത്തിന്റെ കണ്ണികളാണ് കുവൈറ്റിൽ അറസ്റ്റിലായവർ. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മലയാളത്തിലെ യുവനടി സംഘത്തിലെ പ്രമുഖയാണെന്നും ഇവർ ഗൾഫ് രാജ്യങ്ങളിൽ വാണിഭം നടത്തിയിരുന്നതായും വിവരം ലഭിക്കുന്നത്. തുടർന്ന് കുവൈറ്റ് പൊലീസ് കേരളാ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനായി നടിയെ അന്വേഷിച്ചെങ്കിലും നടി സ്ഥലത്തില്ലെന്നാണ് വിവരം ലഭിച്ചത്. നടിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യംചെയ്താലേ നിജസ്ഥിതി പുറത്തുവരൂ എന്നതിനാൽ പൊലീസ് നടിയുടെ പേര് പുറത്തുവിട്ടിട്ടില്ല. നടിക്ക് സഹായികളായി ഈ രംഗത്ത് പ്രവർത്തിക്കുന്നവരും നിരീക്ഷണത്തിലാണ്. വിവാദങ്ങൾ ഒഴിവാക്കാൻ കൃത്യമായ തെളിവുകൾ ഫോൺ രേഖകൾ ഉൾപ്പെടെ ശേഖരിച്ച് നടപടിയിലേക്ക് നീങ്ങുമെന്നാണ് സൂചന.
പൊലീസ് നടിക്കായി വല വിരിച്ചിരിക്കുകയാണ്. മറ്റ് ഗൾഫ് നാടുകളിലും ഇവർക്കായി അന്വേഷണം നടത്തുമെന്നും കുവൈറ്റ് പൊലീസ് അറിയിച്ചിട്ടുണ്ട്്. വൻകിട സെക്സ് റാക്കറ്റിലെ കണ്ണിയായ നടി വർഷങ്ങളായി പെൺവാണിഭം നടത്തിവരുന്നു. ഗൾഫ് രാജ്യങ്ങളാണ് പ്രധാന ഇടം. ശതകോടീശ്വരന്മാരും സിനിമാതാരങ്ങളും ഉന്നത രാഷ്ട്രീയക്കാരുമൊക്കെ ഇവരുടെ ഇടപാടുകാരായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ കരുതുന്നുണ്ട്.
കുവൈറ്റിലെ ജലിബ് അൽ ശുവൈക്കിൽ നിന്നുമാണ് എട്ടംഗ സംഘം അറസ്റ്റിലായത്. റെയ്ഡിന് ചെന്നപ്പോൾ പൂർണ്ണ നഗ്നരായ മൂന്നു പ്രവാസി യുവതികളെ പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസിനെ കണ്ട് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെയും കൂടെ ഉണ്ടായിരുന്ന അഞ്ചു യുവാക്കളെയും അപ്പോൾ തന്നെ പൊലീസ് പിടികൂടിയിരുന്നു.
വേശ്യാലയങ്ങൾ നിയമവിരുദ്ധമാണ് കുവൈറ്റിൽ. അതിനാൽ തന്നെ ഇപ്പോൾ അറസ്റ്റിലായവർക്കെതിരെ ശക്തമായ നടപടിയുണ്ടാവും. വലിയ രീതിയിൽ അനാശാസ്യം നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്.