- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് ബാബുവിന്റെ പീഡന കേസിൽ നിർണായ തെളിവുകൾ ലഭിച്ചു; നാട്ടിൽ എത്തിയാൽ അറസ്റ്റെന്ന് ഉറപ്പായതോടെ ദുബായിൽ ഒളി സങ്കേതത്തിൽ തുടർന്ന് നടൻ; കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടി അന്വേഷണ സംഘം; ബ്ലൂ കോർണർ നോട്ടീസ് ഇറക്കാൻ കേന്ദ്രത്തെ സമീപിച്ച് പൊലീസ്
കൊച്ചി: നടി നൽകിയ പീഡന കേസിൽ അറസ്റ്റു ഭയന്ന് ദുബായിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെതിരെ നടപടി കടുപ്പിക്കാൻ അന്വേഷണ സംഘം. വിജയ് ബാബുവിനെ കണ്ടെത്താൻ ഇൻർപോൾ സഹായം അടക്കം തേടാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. ഇൻർപോളിനെക്കൊണ്ട് ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കി ഇയാളുടെ ഒളിസങ്കേതം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു.
ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള അന്തിമ നടപടികൾ പൂർത്തിയാക്കിയതായി കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസ് പറഞ്ഞു. ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കിയാൽ ഏത് വിദേശരാജ്യത്ത് എവിടെയാണെന്ന് കണ്ടെത്താൻ അവിടത്തെ പൊലീസിന് കഴിയും. കേസിന്റെ തീവ്രതയനുസരിച്ച് വേണമെങ്കിൽ വിദേശത്തുവെച്ച് അവിടത്തെ പൊലീസിന് അറസ്റ്റ് ചെയ്യാനും കഴിയും. വിജയ് ബാബുവിന്റെ പീഡനത്തിന് പൊലീസിന് കൂടുതൽ തെളിവുകളും ലഭിച്ചിട്ടുണ്ട്. ആരോപണങ്ങൾ ശരിവെക്കുന്ന വിധത്തിലുള്ള തെളിവുകളാണ് നേരത്തെ ലഭിച്ചത്.
അതിനിടെ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന സംഘമാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നതെന്നാണ് വിവരം. കണക്കിൽപ്പെടാത്ത പണം സിനിമാനിർമ്മാണ മേഖലയിൽ മുടക്കിയതായാണ് വിവരം. തിങ്കളാഴ്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബുവിന് പൊലീസ് ഇ-മെയിൽ അയച്ചിരുന്നു. എന്നാൽ 19-ന് ഹാജരാകാമെന്നാണ് വിജയ് ബാബു അറിയിച്ചത്. ഇത് അന്വേഷണസംഘം തള്ളി.
അതേസമയം, വിജയ് ബാബുവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് ആരോപിച്ച് ഫേസ്‌ബുക്കിൽ കുറിപ്പിട്ട യുവതിയെ കണ്ടെത്താനായില്ല. ഇവരുടെ ആരോപണം പ്രസിദ്ധീകരിച്ച ഫേസ്‌ബുക്ക് പേജിന്റെ അഡ്‌മിനുമായി പൊലീസ് ആശയവിനിമയം നടത്തിയിരുന്നു. പൊലീസിൽ പരാതി നൽകണമെന്ന് ഇവർവഴി യുവതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇവർ പിന്നീട് ബന്ധപ്പെട്ടില്ലെന്നും കുറിപ്പിട്ട യുവതിയെ കണ്ടെത്താനായില്ലെന്നുമാണ് പൊലീസ് പറയുന്നത്. അതിനിടെ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 50 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അതിൽ 30 പേരുടെ മൊഴി നിർണായകമാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയ ംബിസിനസ് ആവശ്യങ്ങൾക്കായുള്ള യാത്രയിലാണെന്ന് നടൻ വിജയ് ബാബു അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. ഇത് ബലാത്സംഗക്കേസിൽ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകാനുള്ള നിർദ്ദേശം വൈകിപ്പിക്കുന്നതിന്റെ ഭാഗമാണീ നീക്കമെന്നാണ് സംശയം. നടൻ വിജയ് ബാബുവിന്റെ ആവശ്യം അംഗീകരിക്കേണ്ടെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ തീരുമാനം. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു അന്വേഷണ സംഘം നൽകിയ നോട്ടീസിന് വിജയ് ബാബുവിന്റെ രേഖാമൂലമുള്ള മറുപടി. ഹൈക്കോടതി വേനലവധിക്ക് ശേഷമേ ബലാത്സംഗക്കേസ് പ്രതിയായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കൂ.
ഇത് കണക്കാക്കിയാണ് 19ന് ഹാജരാകാം എന്ന് മറുപടി നൽകിയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഹർജിയിൽ തീരുമാനം വരാൻ പിന്നെയും സമയമെടുക്കുമെന്നതിനാൽ 19ന് വിജയ് ബാബു എത്തുമെന്ന് അന്വേഷണ സംഘത്തിന് ഉറപ്പില്ല. അതിനാൽ മറ്റ് സമ്മർദ വഴികളിലൂടെ ദുബൈയിൽ ഒളിവിൽക്കഴിയുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനിടെ, അമ്മ' എക്‌സിക്യൂട്ടീവിൽ നിന്നും വിജയ് ബാബുവിനെ മാറ്റി നിർത്തിയിരിക്കുകയാണ്. ഇതാകട്ടെ, ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെ ഒഴിവാക്കണമെന്ന വിജയ്ബാബുവിന്റെ നിർദേശപ്രകാരമാണെന്ന് ഭഅമ്മ' ഭാരവാഹികൾ നൽകിയ വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ