- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൗരി ലങ്കേഷിനെ അജ്ഞാതൻ പിന്തുടരുന്ന ദൃശ്യങ്ങൾ സി.സി ടിവിയിൽ; ഹെൽമറ്റും ബാഗും ധരിച്ചെത്തിയ യുവാവിനെ ഷാർപ്പ് ഷൂട്ടറെ അന്വേഷിച്ച് കർണാടക പൊലീസ്; കൊലയ്ക്കു പിന്നിൽ വാടകകൊലയാളിയെന്ന് കമ്മീഷണർ
ബെംഗലുരു: ചൊവ്വാഴ്ച രാത്രി വെടിയേറ്റു മരിച്ച മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിനെ അജ്ഞാതൻ പിന്തുടരുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സുരക്ഷാ മുൻകരുതലായി ഗൗരി സ്വന്തം വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറക്ക് മുമ്പിൽ വച്ചാണ് അവർക്ക് വെടിയേറ്റത്. ഏഴ് വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന് നേരെ അക്രമികൾ നിറയൊഴിച്ചത്. മൂന്ന് വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചുകയറി. നെറ്റിയിൽ തറച്ചുകയറിയ വെടിയുണ്ടയാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ബെംഗലുരു സിഐഡി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഗൗരിയുടെ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടം നടത്തിയ ശേഷം ഉടൻ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഗൗരിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗങ്ങളിലുള്ളവർ വായ്മൂടിക്കെട്ടി പ്രകടനം നടത്തി. പലയിടത്തും മാധ്യമപ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്.രണ്ട് വർഷം മുമ്പ് എം.എം കൽബുർഗിയുടെ കൊലയുമായി പ്രകടമായ സാമ്യമുണ്ട് ഗൗരിയുടെ കൊലപാ
ബെംഗലുരു: ചൊവ്വാഴ്ച രാത്രി വെടിയേറ്റു മരിച്ച മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിനെ അജ്ഞാതൻ പിന്തുടരുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സുരക്ഷാ മുൻകരുതലായി ഗൗരി സ്വന്തം വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറക്ക് മുമ്പിൽ വച്ചാണ് അവർക്ക് വെടിയേറ്റത്.
ഏഴ് വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന് നേരെ അക്രമികൾ നിറയൊഴിച്ചത്. മൂന്ന് വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചുകയറി. നെറ്റിയിൽ തറച്ചുകയറിയ വെടിയുണ്ടയാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ബെംഗലുരു സിഐഡി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഗൗരിയുടെ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടം നടത്തിയ ശേഷം ഉടൻ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഗൗരിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗങ്ങളിലുള്ളവർ വായ്മൂടിക്കെട്ടി പ്രകടനം നടത്തി. പലയിടത്തും മാധ്യമപ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്.
രണ്ട് വർഷം മുമ്പ് എം.എം കൽബുർഗിയുടെ കൊലയുമായി പ്രകടമായ സാമ്യമുണ്ട് ഗൗരിയുടെ കൊലപാതകത്തിനെന്ന് കർണാടക നിയമമന്ത്രി ടി.ബി ജയചന്ദ്ര പറഞ്ഞു.
ധാർവാഡിലെ വീട്ടുപടിക്കൽ വച്ചാണ് അദ്ദേഹവും വെടിയേറ്റു മരിച്ചത്. അക്രമികൾ വന്നത് രണ്ട് ബൈക്കുകളിലായിരുന്നു. വാതിലിൽ മുട്ടിയ ശേഷം അദ്ദേഹം വാതിൽ തുറന്നപ്പോൾ തൊട്ടടുത്തു നിന്നും രണ്ടു തവണ വെടിവെക്കുകയായിരുന്നു. കേസ് ഇതുവരെ അന്വേഷണം പൂർത്തിയായിട്ടില്ല.
ഗൗരി ലങ്കേഷിന്റെ വീടിന് മുന്നിൽ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങൾ ദൃശ്യയോഗ്യമാക്കാൻ പൊലീസ് ശ്രമിച്ചുവരികയാണ്. ഓഫീസിൽ നിന്നും വീട്ടിലേക്കുള്ള വഴിയിൽ കെട്ടിടത്തിൽ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചതെന്നാണ് കരുതുന്നത്. ഹെൽമെറ്റു ധരിച്ച അക്രമികളുടെ ദൃശ്യമാണ് ലഭിച്ചത്. പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.
രാത്രി എട്ടുമണിയോടെ വീട്ടിലെത്തിയ ഗൗരി ലങ്കേഷ് കാറിൽ നിന്നും ഇറങ്ങി ഗേറ്റ് തുറക്കുമ്പോഴാണ് അക്രമികൾ വെടിവെച്ചത്. പടക്കം പൊട്ടുന്ന ശബ്ദമാണെന്ന് കരുതി അയൽവാസികൾ ആദ്യം ശ്രദ്ധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. വെടിയൊച്ചക്കൊപ്പം ഇരുചക്രവാഹനം ഓടിച്ചുപോകുന്ന ശബ്ദം കേട്ടതായും അയൽവാസികൾ പറഞ്ഞു.
കാർ പോർച്ചിൽ വെടിയേറ്റു വീണു കിടക്കുന്ന നിലയിലായിരുന്നു ഗൗരി. അക്രമികൾ ഏഴുതവണ വെടിവെച്ചു. ശരീരത്തിലേറ്റ മൂന്ന് വെടിയുണ്ടകളിൽ ഒന്ന് നെറ്റിയിലാണ്, രണ്ടെണ്ണം നെഞ്ചിലും. തൊട്ടടുത്തു നിന്നാണ് ഇവർക്ക് വെടിയേറ്റത്. വാടകക്കൊലയാളികളാവാം കൃത്യം നിർവഹിച്ചത് എന്ന് ബെംഗലുരു പൊലീസ് കമ്മീഷണർ ടി സുനീൽ കുമാർ പറഞ്ഞു.
കൽബുർഗിയുടെ വധത്തിനെതിരെ ഉയർന്ന പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്നു. പ്രമുഖ കന്നഡ സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായിരുന്ന പി. ലങ്കേഷിന്റെ മകളാണ്. ചലച്ചിത്ര പ്രവർത്തകയായ കവിത ലങ്കേഷ് സഹോദരിയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് സഹോദരനുമാണ്.