- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൻവർ സാദത്തിന് പിന്നാലെ മുകേഷിന്റേയും മൊഴിയെടുത്തു; ഇനി ഊഴം പിടി തോമസിന്റേത്; നിയമസഭാ അംഗങ്ങളുടെ മൊഴിയെടുക്കുന്നത് എംഎൽഎ ഹോസ്റ്റലിലെ അവരവരുടെ മുറിയിൽ; പ്രതിപക്ഷ നേതാക്കളുടെ മൊഴിയെടുക്കുന്നതുകൊല്ലം എംഎൽഎയെ രക്ഷിച്ചെടുക്കാനെന്ന് വിമർശനം
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടനും എംഎൽഎയുമായ മുകേഷ്, നടൻ ദിലീപിന്റെ സുഹൃത്തായ ആലുവ എംഎൽഎ അൻവർ സാദത്ത് എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി തിരുവനന്തപുരത്ത് എത്തിയപ്പോൾ ആണ് ഇരുവരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയത്. എം എൽ എ ഹോസ്റ്റലിൽ എത്തിയാണ് ഇരുവരുടെയും മൊഴികളെടുത്തത്. അൻവർ സാദത്തിന്റേയും പിടി തോമസ് എംഎൽഎയുടേയും മൊഴി രേഖപ്പെടുത്താനാണ് ആദ്യം പൊലീസ് തീരുമാനിച്ചിരുന്നെങ്കിലും മുകേഷിന്റെ മൊഴികൂടി എടുക്കാൻ അവസാന നിമിഷം തീരുമാനിക്കുകയായിരുന്നു. മുകേഷിന്റെ മുൻഡ്രൈവർ കൂടിയായ പൾസർ സുനിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുകേഷിൽ നിന്ന് പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചത്. നടൻ ദിലീപുമായി അൻവർ സാദത്തിനുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ പൊലീസ് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എംഎൽഎയുടെ വിദേശസന്ദർശനങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ആരാഞ്ഞു. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളിൽ ദിലീപിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ പൾസർ സ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടനും എംഎൽഎയുമായ മുകേഷ്, നടൻ ദിലീപിന്റെ സുഹൃത്തായ ആലുവ എംഎൽഎ അൻവർ സാദത്ത് എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി തിരുവനന്തപുരത്ത് എത്തിയപ്പോൾ ആണ് ഇരുവരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയത്. എം എൽ എ ഹോസ്റ്റലിൽ എത്തിയാണ് ഇരുവരുടെയും മൊഴികളെടുത്തത്.
അൻവർ സാദത്തിന്റേയും പിടി തോമസ് എംഎൽഎയുടേയും മൊഴി രേഖപ്പെടുത്താനാണ് ആദ്യം പൊലീസ് തീരുമാനിച്ചിരുന്നെങ്കിലും മുകേഷിന്റെ മൊഴികൂടി എടുക്കാൻ അവസാന നിമിഷം തീരുമാനിക്കുകയായിരുന്നു. മുകേഷിന്റെ മുൻഡ്രൈവർ കൂടിയായ പൾസർ സുനിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുകേഷിൽ നിന്ന് പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചത്.
നടൻ ദിലീപുമായി അൻവർ സാദത്തിനുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ പൊലീസ് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എംഎൽഎയുടെ വിദേശസന്ദർശനങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ആരാഞ്ഞു. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളിൽ ദിലീപിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ പൾസർ സുനിയുമായി പരിചയമുണ്ടോ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണസംഘം അൻവർ സാദത്തിൽ നിന്ന് ചോദിച്ചറിഞ്ഞിട്ടുണ്ട്.
സംഭവദിവസം ആക്രമണം കഴിഞ്ഞ ശേഷം പൾസർ സുനിയും സംഘവും നടിയെ ഉപേക്ഷിച്ചത് സംവിധായകൻ ലാലിന്റെ വീട്ടിലായിരുന്നു. ലാൽ വിവരമറിയിച്ച പ്രകാരം ഇവിടെ ആദ്യമെത്തിയവരിൽ ഒരാളായ തൃക്കാക്കര എംഎൽഎ പി ടി തോമസിൽ നിന്നും അന്വേഷണസംഘം ഇന്ന് മൊഴിയെടുക്കുന്നുണ്ട്.