- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുരുകനല്ലേ.. എന്ന് ചോദിച്ച് രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി; എന്ത് കേസാണ് ഉള്ളതെന്ന് ചോദിച്ചപ്പോൾ അസഭ്യവർഷം; സ്റ്റേഷനിലെ ലോക്കപ്പിലിട്ട് വിവസ്ത്രനാക്കി മർദ്ദിച്ചു; ആള് മാറിയെന്ന് ബോധ്യമായപ്പോൾ കള്ളക്കേസിൽ കുടുക്കി അകത്തിടുമെന്ന് ഭീഷണിയോടെ പറഞ്ഞു വിട്ടു: പൊലീസ് മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ് ദളിത് യുവാവ് ചികിത്സയിൽ
പെരുമ്പാവൂർ: ദളിത് യുവാവിനെ രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഇടുക്കി, വണ്ടിപ്പെരിയാർ ഇണ്ടൻ ചോല പാറയ്ക്കൽ വീട്ടിൽ സുബ്ബയ്യയുടെ മകൻ മുരുകൻ ( 40) നാണ് വണ്ടിപ്പെരിയാർ എസ് ഐയും പൊലീസുകാരും തന്നെ അകാരണമായി തന്നെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി വസ്ത്രങ്ങൾ വലിച്ചു കീറുകയും മർദ്ധിക്കുകയും ചെയ്തതായി വെളിപ്പെടുത്തിയിട്ടുള്ളത്. ഇയാൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്. മുരുകനല്ലേ എന്ന് ചോദിച്ച് തന്റെ ബന്ധുവായ രാജേഷിന്റെ വീട്ടിൽ നിന്നും വിളിച്ചിറക്കിയാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും എനിക്കെതിരെ എന്ത് കേസാണ് ഉള്ളത് എന്ന് ചോദിച്ചതിന് അസഭ്യവർഷവും മർദ്ധനവുമായിരുന്നു മറുപടിയെന്നും മുരുകൻ വെളിപ്പെടുത്തി. വീട്ടിൽ നിന്നും തലമുടിയിൽ പിടിച്ച് വലിച്ച് താഴെ ഇട്ട് നാഭിക്ക് ചവിട്ടുകയും മുണ്ടും ഷർട്ടും കീറി എറിഞ്ഞ് കളയുകയും അടിവസ്ത്രം കീറി കളയാൻ ശ്രമക്കുകയും കൂടാതെ റോഡിലൂടെ വലിച്ച് ഇഴക്കുകയും ചെയ്തതായും മുരുകൻ പറഞ്ഞു. സ്റ്റേഷനിൽ കൊണ്ടുപോയി 8 ഓള
പെരുമ്പാവൂർ: ദളിത് യുവാവിനെ രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഇടുക്കി, വണ്ടിപ്പെരിയാർ ഇണ്ടൻ ചോല പാറയ്ക്കൽ വീട്ടിൽ സുബ്ബയ്യയുടെ മകൻ മുരുകൻ ( 40) നാണ് വണ്ടിപ്പെരിയാർ എസ് ഐയും പൊലീസുകാരും തന്നെ അകാരണമായി തന്നെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി വസ്ത്രങ്ങൾ വലിച്ചു കീറുകയും മർദ്ധിക്കുകയും ചെയ്തതായി വെളിപ്പെടുത്തിയിട്ടുള്ളത്.
ഇയാൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്. മുരുകനല്ലേ എന്ന് ചോദിച്ച് തന്റെ ബന്ധുവായ രാജേഷിന്റെ വീട്ടിൽ നിന്നും വിളിച്ചിറക്കിയാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും എനിക്കെതിരെ എന്ത് കേസാണ് ഉള്ളത് എന്ന് ചോദിച്ചതിന് അസഭ്യവർഷവും മർദ്ധനവുമായിരുന്നു മറുപടിയെന്നും മുരുകൻ വെളിപ്പെടുത്തി.
വീട്ടിൽ നിന്നും തലമുടിയിൽ പിടിച്ച് വലിച്ച് താഴെ ഇട്ട് നാഭിക്ക് ചവിട്ടുകയും മുണ്ടും ഷർട്ടും കീറി എറിഞ്ഞ് കളയുകയും അടിവസ്ത്രം കീറി കളയാൻ ശ്രമക്കുകയും കൂടാതെ റോഡിലൂടെ വലിച്ച് ഇഴക്കുകയും ചെയ്തതായും മുരുകൻ പറഞ്ഞു. സ്റ്റേഷനിൽ കൊണ്ടുപോയി 8 ഓളം വരുന്ന പൊലീസ് കാർ ക്രൂരമായി മർദ്ധിച്ചു.
ദാഹജലം കൊടുക്കാനും കട്ടാക്കിയില്ല രാവിലെ ഭാര്യയും മക്കളും ബന്ധുക്കളും ചെന്നിട്ട് കാണാൻ അനുവദിച്ചല്ല. ഒടുവിൽ ബന്ധുക്കൾ കാണുമ്പോൽ ലോക്കപ്പിൽ വിവസ്ത്രനായാണ് മുരുകനെ കണ്ടത്. അവസാനം പൊലീസ് അന്വേഷിക്കുന്ന മുരുകൻ അല്ല കസ്റ്റഡിയിള്ളത് എന്ന മനസ്സിലാക്കിയ പൊലീസ് 'ഇതെങ്ങാനും ചാനലിലോ പത്രത്തിലോ കൊടുത്താൽ കള്ളക്കേസിൽ കുടുക്കി അകത്തിടും എന്ന് പറഞ്ഞാണ് പുറത്തുവിട്ടത്.
പിന്നീട് ഷർട്ടും മുണ്ടും വാങ്ങിയാണ് മുരുകനെ വീട്ടുകാർ കൊണ്ടു പോയത്. ഇപ്പോൾ ദേഹം മുഴവൻ വേദനയുമായി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിലെ പ്രതിയാണ് മുരുകനെന്നും ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു എന്നുമാണ് വണ്ടിപ്പെരിയാർ എസ് ഐ അറിയിച്ചിരിക്കുന്നത്.