- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ പ്ലീഡർ നാരായണനെ ഭീഷണിപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കും; കെ സി നസീറിന് പുറമേ രണ്ട് പേർക്കെതിരെയും കേസ്; ഹാദിയ കേസിലെ വിധി വന്നതിന് പിന്നാലെ ഫ.. ഓഫ് കേരള എന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതും ഗൗരവത്തോടെ കണ്ട് പൊലീസ്; വിവരങ്ങൾ ശേഖരിച്ച് സൈബർ വിഭാഗം
കൊച്ചി: അഖില ഹാദിയ കേസിൽ ഹൈക്കോടതിയിൽ ഹാജരായ മുതിർന്ന സർക്കാർ പ്ലീഡർ പി നാരായണനെ ഭീഷണിപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെ കസ്റ്റഡിയിലെടുക്കാൻ തയ്യാറായി സെൻട്രൽ പൊലീസ്. അഭിഭാഷകനും പോപ്പുലർ ഫ്രണ്ട് നേതാവുായ കെസി നസീർ കേരളത്തിൽ എത്തിയാലുടൻ കസ്റ്റഡിയിലെടുക്കുമെന്ന് എറണാകുളം സെൻട്രൻ പൊലീസിൽ നിന്ന് ലഭിക്കുന്ന സൂചന. ഇയാൾക്കെതിരെ ഡിജിപിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം പൊലീസ് കേസ്സെടുത്തിരുന്നു. അഖില ഹാദിയ കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല വിധി വന്നതിന് തൊട്ട് പിന്നാലെ ഫക്ക് ഓഫ് കേരള സർക്കാർ എന്നും ഇയാൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് വിവാദമായതോടെ കെസി നസീർ പോസ്റ്റ് പിൻവലിച്ചെങ്കിലും, ഫേസ്‌ബുക്കിനോട് പോസ്റ്റ് വിവരങ്ങൾ നൽകുന്നതിന് ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സോഴ്സിൽ നിന്ന് ലഭിക്കുന്ന വിവരം. സർക്കാർ അഭിഭാഷകനെ ഫേസ്‌ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ കെസി നസീറിന് പുറമേ മറ്റ് രണ്ട് പേർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.അഷ്റഫ് കരുമ്പള്ളി, സമീർ ഹസ്സൻ എന്നിവർക്
കൊച്ചി: അഖില ഹാദിയ കേസിൽ ഹൈക്കോടതിയിൽ ഹാജരായ മുതിർന്ന സർക്കാർ പ്ലീഡർ പി നാരായണനെ ഭീഷണിപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെ കസ്റ്റഡിയിലെടുക്കാൻ തയ്യാറായി സെൻട്രൽ പൊലീസ്. അഭിഭാഷകനും പോപ്പുലർ ഫ്രണ്ട് നേതാവുായ കെസി നസീർ കേരളത്തിൽ എത്തിയാലുടൻ കസ്റ്റഡിയിലെടുക്കുമെന്ന് എറണാകുളം സെൻട്രൻ പൊലീസിൽ നിന്ന് ലഭിക്കുന്ന സൂചന. ഇയാൾക്കെതിരെ ഡിജിപിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം പൊലീസ് കേസ്സെടുത്തിരുന്നു.
അഖില ഹാദിയ കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല വിധി വന്നതിന് തൊട്ട് പിന്നാലെ ഫക്ക് ഓഫ് കേരള സർക്കാർ എന്നും ഇയാൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് വിവാദമായതോടെ കെസി നസീർ പോസ്റ്റ് പിൻവലിച്ചെങ്കിലും, ഫേസ്‌ബുക്കിനോട് പോസ്റ്റ് വിവരങ്ങൾ നൽകുന്നതിന് ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സോഴ്സിൽ നിന്ന് ലഭിക്കുന്ന വിവരം.
സർക്കാർ അഭിഭാഷകനെ ഫേസ്‌ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ കെസി നസീറിന് പുറമേ മറ്റ് രണ്ട് പേർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.അഷ്റഫ് കരുമ്പള്ളി, സമീർ ഹസ്സൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞമാസം 31 ന് സംസ്ഥാന പൊലീസ് മേധാവിക്ക കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം സെൻട്രൽ പൊലീസ് കേസ് എടുത്തത്. തിങ്കളാഴ്ച സുപ്രീം കോടതിയിൽ കേസ് നടക്കുമ്പോൾ ഇയാൾ കോടതിയിലുണ്ടായിരുന്നു. പിന്നാലെ ഷെഫീൻ ജഹാനുമായി സുപ്രീം കോടതിയിൽ നിന്ന് പുറത്തേക്ക് വരുന്ന സെൽഫിയും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. വേങ്ങര ഉപതെരെഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായരുന്നു ഇയാൾ.
26.10.2017 ലെ കെസി നസീറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഹാദിയയെ അച്ഛന്റെ കൂടെ വിടാൻ കേരള ഹൈക്കോടതിയുടെ ദുർവിധി ഉണ്ടായ ദിവസം നാലാം നമ്പർ കോടതിയിൽ നിന്നിറങ്ങി വരാന്തയിലൂടെ ഓടി വന്ന് ആർഎസ്എസ് വക്കീലിന് പെരുവിരൽ മുദ്രകാണിച്ച്് അയാളുടെ കൈപിടിച്ച് കുലുക്കി, വെളുക്കെ ചിരിച്ച്, ഹാദിയ എന്ന സ്ത്രീയെ കൊല്ലാക്കൊലയ്ക്ക് കൊടുത്തതിൽ ആഹ്ലാദം പങ്കിട്ട ഗവൺമെന്റ് പ്ലീഡർ നാരായണൻ... അതെ അയാൾ കേരള ഹൈക്കോടതിയിലെ ബിജെപി ആർഎസ്എസ് നോമിനിയല്ല,.. സാക്ഷാൽ സി.പി.എം നോമിനിയായ കണ്ണൂരുകാരൻ സഖാവ് നാരായണൻ... അയാൾ വീണ്ടും തന്റെ സങ്കി വിധേയത്വം തെളിയിച്ചിരിക്കുന്നു.. മനുഷ്യാവകാശ കമ്മീഷൻ ഹാദിയയുടെ മൊഴിയെടുക്കാൻ പാടില്ലെന്ന ടിയാന്റെ നിയമോപദേശം.
മാത്രമല്ല, കമ്മീഷൻ ഇനിയെന്തെങ്കിലും പ്രവർത്തിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന നിയമോപദേശത്തിലുണ്ടത്രെ.. സുപ്രീം കോടതി കോപിക്കുമെന്ന് സംഘായണൻ. ഹാദിയ അനുഭവിക്കുന്ന പീഡനങ്ങൾ പുറം ലോകം അറിയാൻ പാടില്ലെന്ന്.. പുറത്ത് ഹാദിയയ്ക്ക് വേണ്ടി നടക്കുന്ന നിയമപോരാട്ടങ്ങളൊന്നും ഹാദിയ അറിയാനും പാടില്ല... അങ്ങനെ തികഞ്ഞ നിരാശയിൽ മനം മടുത്ത് ഹാദിയ തിരിച്ച് അഖിലയാകാൻ സമ്മതിക്കണം... അതുവരെ ആർ.എസ്.എസിന് സമയം കിട്ടണം. നാരായണ ശനുകപുത്രാ.. തൃപ്പൂണിത്തുറ പോലെ ഏതെങ്കിലും മനോജന്മാരുടെ കേന്ദ്രത്തിൽ സ്വന്തം സഹോദരിയമാരെ, കൂട്ടിക്കൊടുത്ത് ബലാൽസംഗസ്സനം നടത്തി മോക്ഷം നേടാൻ നോക്ക്... സഖാവണത്രെ മലരൻ....
ഇതായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്.. ഈ പോസ്റ്റിന് കമന്റ് ചെയ്യുകയായിരുന്നു സമീർ ഹസ്സനും അഷ്റഫ് കരുമ്പള്ളിയും. ഏതെങ്കിലും സൈബർ സഖാക്കൾക്ക് ഹാദിയ എന്നെഴുതാൻ ചങ്കൂറ്റമുണ്ടോ... പിന്നീടൊരുനാൾ എന്റെ ഹൊണറബിൾ പട്ടിത്തീട്ടം തിന്നാൻ തുടങ്ങിയപ്പോൾ ഹൃദയം നുറുങ്ങിപ്പൊടിഞ്ഞ രക്തവും ദൈന്യത ചുമച്ച് തുപ്പിയ കഫവും അവനെ ഇന്മത്തനാക്കിയപ്പോൾ ഞാനവന്, എന്റെ പട്ടിക്ക് നരേന്ദ്രമോഹൻ എന്ന് പേരിട്ടു. ഇതായിരുന്നു സമീർ ഹസ്സന്റെ ആദ്യ കമന്റ്. പിന്നാലെ, അഷ്റഫ് കരുമ്പുള്ളിയുടെ കമന്റ്... വൈരുദ്ധ്യാന്മക വരട്ട തത്വം മൂലധനാധിപത്യം ഇതെല്ലാം കൂടിചേർത്ത് ആ ശുനകപുത്രത്തന്റെ അണ്ണാക്കിലേക്ക് തിരുകി ഇനിയൊരിക്കലും ഒരു കോടതിയിലും ഇത്തരം തെമ്മാടിത്യം പുലമ്പാൻ ഇവന് കഴിയാത്തവിധം ആക്കണം. അതേത് മല മലരന്മാർക്ക് അസ്വരസ്യം ഉണ്ടാക്കിയാലും ശരി.
പിന്നാലെ കെസി നസീർ നൽകിയ കമന്റാണ് പരാതിയിൽ സർക്കാർ പ്ലീഡർ പ്രധാനമായും പരാമർശിക്കുന്നത്. അത് ഇങ്ങനെയാണ്. ഉറക്കം വരണില്ല. സംയമനം.. അവനെന്താണെന്ന മനസ്സിലാക്കണമെങ്കിൽ ഹൈക്കോടതിയിൽ പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകളും ആ ശുനകപുത്രന്റെ കോടതിയിലെ വാദങ്ങളും കൂട്ടി വായിക്കണം. ജഡ്ജ്മെന്റ് വായിക്കൂ.. പൊലീസ് റിപ്പോർട്ടുകൾ ഞാൻ മറ്റന്നാൾ പോസ്റ്റ് ചെയ്യാം. രണ്ടും വായിച്ചാൽ ഇവന്റെ വായിൽ മണ്ണ് നിറയ്ക്കാതെ നിങ്ങൾക്ക് ഉറങ്ങാൻ കഴിയില്ല.