- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെളിവെടുപ്പെന്ന വ്യാജേന നിസാമുമായി പൊലീസ് കർണ്ണാടകയിലും തമിഴ്‌നാട്ടിലും പോയത് സ്വത്തുക്കൾ ബിനാമികളുടെ പേരിലേക്ക് മാറ്റാനോ? ശതകോടീശ്വരന്റെ പണത്തിൽ വീണുപോയ പൊലീസ് പാവപ്പെട്ടവന്റെ ജീവന് വിലയിടുന്നത് ഇങ്ങനെ
തൃശൂർ: തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വണ്ടികയറ്റി കൊലപ്പെടുത്തി മുഹമ്മദ് നിസാമിനെ രക്ഷിക്കാനായി പൊലീസ് തുടക്കത്തിൽ തന്നെ ശ്രമിച്ചിരുന്നുവെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. കൊലപാതക കേസുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവത്തിൽ നിസാമിനെയും കൊണ്ട് അന്വേഷണ സംഘം കർണ്ണാടകത്തിലും തമിഴ്നാട്ടി
തൃശൂർ: തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വണ്ടികയറ്റി കൊലപ്പെടുത്തി മുഹമ്മദ് നിസാമിനെ രക്ഷിക്കാനായി പൊലീസ് തുടക്കത്തിൽ തന്നെ ശ്രമിച്ചിരുന്നുവെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. കൊലപാതക കേസുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവത്തിൽ നിസാമിനെയും കൊണ്ട് അന്വേഷണ സംഘം കർണ്ണാടകത്തിലും തമിഴ്‌നാട്ടിലും പോയത് എന്തിനാണെന്നതാണ് പൊലീസിനെ സംശയത്തിലാക്കുന്നത്. ഇത് നിസാമിന്റെ സ്വത്തുക്കൾ ബിനാമികളുടെ പേരിലേക്ക് മാറ്റാനുള്ള യാത്രയാണെന്ന സംശയവും ചില കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.
ഫെബ്രുവരി അഞ്ചിന് വൈകിട്ട് ഏഴരയോടെയാണ് തൃശ്ശൂരിൽ നിന്നും അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക് തിരിച്ചത്. എന്നാൽ ബാംഗ്ലൂർ എത്തിയതാകട്ടെ പിന്നേറ്റ് വൈകീട്ട് 4. 30നും. ടെമ്പോ ട്രാവലറിലായിരുന്നു നിസാമിനെയും കൂട്ടിയുള്ള ഉല്ലാസയാത്ര. സിഐ പി.സി. ബിജുകുമാർ, ്രെഡെവർ മാജ്, പൊലീസ് ഉദ്യോഗസ്ഥരായ രാജൻ, ബിനിൽ എന്നിവരടക്കം ആറ് പേരാണ് നിഷാമിനെയും കൂട്ടി പുറപ്പെട്ടത്. എട്ട് മണിക്കൂറുകൾ കൊണ്ട് സാധാരണ ഗതിയിൽ തൃശ്ശൂരിൽ നിന്നും ബാംഗ്ലൂരിൽ എത്താവുന്നതാണ്. സേലം വഴിയായിരുന്നു സംഘം യത്ര ചെയ്തത്.
ആറിന് പുലർച്ചെ രണ്ടരയോടെ ബാംഗ്ലൂരിൽ എത്തിയിട്ടും രേഖപ്പെടുത്തിയത് വൈകിട്ട് 4.30ന് എത്തിയെന്നാണ്. ഇതുസംബന്ധിച്ച സംശയത്തിന് അന്നത്തെ കമ്മിഷണർ ജേക്കബ് ജോബ് നൽകിയ വിശദീകരണം പൊലീസിന്റെ വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടെന്നാണ്. നിസാമുമായി പോയ പൊലീസ് സംഘം നാലുമണിക്കൂർ നേരം ഗതാഗതക്കുരുക്കിൽപ്പെട്ടെന്ന കമ്മിഷണറുടെ വാദം സംശയാസ്പദമാണ്. കർണാടകയിലും മറ്റുമാണ് നിസാമിന്റെ സ്വത്തുക്കൾ ഏറെയും. അതുകൊണ്ട് ഈ സ്വത്തുക്കളും പണവും ബിനാമികളുടെ പേരിലേക്ക് മാറ്റാൻ പൊലീസ് നിസാമിന് ഒത്താശ ചെയ്‌തെന്നാണ് സംശയം.
കാര്യങ്ങൾ പിടിവിട്ടുപോയാൽ നിസാമിന്റെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവുണ്ടാകുമെന്ന സൂചനയെ തുടർന്നാണ് നിസാം ഉടനടി കാര്യങ്ങൾ തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോർട്ട്. പ്രോസിക്യൂഷൻ നൽകിയ രേഖകളിൽ കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ നിഷാമിന്റെ കേന്ദ്രങ്ങളിൽ തെളിവെടുപ്പ് നടത്തിയെന്നും യാതൊന്നും കണ്ടെത്തിയില്ലെന്നുമാണ് പറയുന്നത്. വിനോദയാത്രയാണെന്നതിന് തെളിവാകുമായിരുന്ന അന്വേഷണോദ്യോഗസ്ഥനും നിഷാമും ബർമുഡയിട്ട് കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ പൊലീസ് െ്രെഡവർ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇത് പുലിവാലാകുമെന്നതിനാൽ നിമിഷങ്ങൾക്കകം ഡിലീറ്റ് ചെയ്യുകയായിരുന്നു.
ഇങ്ങനെ എല്ലാവിധത്തിലും നിസാമിനെ രക്ഷപെടുത്താൻ നടത്തിയ ശ്രമങ്ങളുടെ ഭാഗം തന്നെയാണ് ഇതെന്ന് വ്യക്തമാക്കുന്നതാണ് ഈ ഉല്ലാസയാത്രയും. ചന്ദ്രബോസ് അത്യാസന്ന നിലയിൽ കിടക്കുമ്പോൾ തന്നെയായിരുന്നു ഉദ്യോഗസ്ഥരുടെ ഈ അടിപൊളി യാത്ര. ഇതിനിടയിൽ ഒരിക്കൽപ്പോലും ചന്ദ്രബോസിന്റെ കേസിനെക്കുറിച്ച് ഉദ്യോഗസ്ഥർ എന്തെങ്കിലും പറഞ്ഞില്ല. ബാംഗ്ലൂരിലും തിരുനെൽവേലിയിലും ഒന്നും കണ്ടെത്താനായില്ല എന്നു മാത്രമാണു പറഞ്ഞത്. മാത്രമല്ല, തെളിവെടുപ്പിനായി പോയി തിരിച്ചെത്തിയ പൊലീസുകാർക്ക് നിസാമിനെ കുറിച്ച് പുകഴ്‌ത്തിപ്പാടാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിസാമിനെ സെല്ലിൽ പാർപ്പിക്കാതിരിക്കാനുള്ള തന്ത്രമായും ഈ യാത്രയെ കരുതുന്നുണ്ട്.
അതിനിടെ കേന്ദ്ര ഇന്റലിജന്റ്‌സും എൻഫോഴ്‌സ്‌മെന്റും നിസാമിന്റെ സ്വത്തുവഹകളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ തെളിവെടുപ്പ് സംഘത്തിൽപ്പെട്ട ഒരു സിവിൽ പൊലീസ് ഓഫീസർ നിഷാമിൽനിന്ന് പണം ചോദിച്ചുവെന്ന മുൻ സിറ്റി പൊലീസ്‌കമ്മിഷണർ ജേക്കബ് ജോബിന്റെ വെളിപ്പെടുത്തലും വിവാദമാവുകയാണ്.