- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന് ജാമ്യം കിട്ടാനായി അമ്മയെക്കൊണ്ട് തിരുമ്മിച്ച സംഭവം; പൊലീസുകാരന് സസ്പെൻഷൻ; നടപടി തിരുമ്മൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ
പട്ന: സ്റ്റേഷനിലെത്തിയ സ്ത്രീയെ കൊണ്ട് നിർബന്ധിച്ച് ശരീരം മസാജ് ചെയ്യിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഉദ്യോഗസ്ഥന് എതിരെ നടപടി. ശശിഭൂഷൺ സിൻഹ എന്ന പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. നൗഹട്ട ബ്ലോക്കിന് കീഴിലുള്ള ദർഹാർ പൊലീസ് സ്റ്റേഷനിലാണ് സംഭവം.
ഒരു സ്ത്രീ തിരുമ്മുകയും രണ്ടാമത്തെയാൾ അടുത്തിരിക്കുകയും ചെയ്യുന്ന അര മിനിറ്റ് വിഡിയോ ആണ് വൈറൽ ആയത്. പ്രതിക്കു ജാമ്യം കിട്ടാനായി സഹായം തേടി എത്തിയതായിരുന്നു സ്ത്രീകൾ. പൊലീസ് സ്റ്റേഷനിൽ അർധനഗ്‌നനായി ഇരുന്ന ശശിഭൂഷണ് ഒരു സ്ത്രീ മസാജ് ചെയ്ത് നൽകുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
മകനെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ അമ്മയെ കൊണ്ടാണ് പൊലീസ് ശരീരം മസാജ് ചെയ്യിപ്പിക്കുന്നത്. മകനെ മോചിപ്പിക്കണമെങ്കിൽ ശരീരം മസാജ് ചെയ്ത് നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.തുടർന്നാണ് ഇവർ മസാജ് ചെയ്ത് നൽകിയത്.
ये बिहार पुलिस है, जो फरियादी महिलाओं से थाने में तेल की मालिश कराती है.
- Utkarsh Singh (@UtkarshSingh_) April 28, 2022
वीडियो में सहरसा जिले के डरहार ओपी के दारोगा शशिभूषण सिन्हा बताए जा रहे हैं, वीडियो वायरल. pic.twitter.com/BAyW68Vw8R
സ്ത്രീ മസാജ് ചെയ്യുന്നതിനിടെ പൊലീസ് അഭിഭാഷകനോട് സംസാരിക്കുന്നതും വീഡിയോയിൽ കേൾക്കാം. 'പാവങ്ങളായ 2 സ്ത്രീകളെ ഞാൻ അങ്ങോട്ട് കുറച്ചു പണവുമായി അയയ്ക്കുകയാണ്. അവരെ സഹായിക്കണം. അവർക്കായി എന്റെ പോക്കറ്റിൽ നിന്നു മാത്രം 10,000 രൂപ ചെലവായിട്ടുണ്ട്' എന്ന് അഭിഭാഷകനെന്നു കരുതുന്ന ആരോടോ പൊലീസുകാരൻ സംസാരിക്കുന്നതും വിഡിയോയിൽ കേൾക്കാം.
കൂടാതെ മറ്റൊരു സ്ത്രീ ഇയാളുടെ കാൽ ചുവട്ടിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ എസ്‌പി ലിപി സിങ് അന്വേഷണത്തിന് ഉത്തരവിട്ടു.
മറുനാടന് മലയാളി ബ്യൂറോ