- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരവങ്ങളൊഴിഞ്ഞു; ഇനി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാൻ അണിയറ നീക്കങ്ങളുമായി രാഷ്ട്രീയപാർട്ടികൾ; പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ട് വാഗ്ദാന പെരുമഴയുമായി ബിജെപി; കർഷകരെ പ്രീണിപ്പിക്കാനുള്ള പദ്ധതികൾ അണിയറയിലൊരുക്കി മോദി; പ്രാദേശിക പാർട്ടികളെ കൂടെക്കൂട്ടി സഖ്യത്തിന് കോൺഗ്രസ് പടയൊരുക്കം; ഇനി എല്ലാ കണ്ണുകളും ഇന്ദ്രപ്രസ്ഥത്തിലേക്ക്
ന്യൂഡൽഹി: സെമിഫൈനൽ കഴിഞ്ഞു. ഇനി ഫൈനൽ മത്സരം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങൾ കൂടി മാത്രം. എല്ലാ വഴികളും ചർച്ചകളും ചെന്നെത്തുന്നത് പൊതുതെരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആരവങ്ങൾ അവസാനിച്ചിരിക്കേ വിജയം രുചിച്ച പാർട്ടികളുംപരാജയം ഏറ്റുവാങ്ങിയ പാർട്ടികളും ഒരേ ആവേശത്തോടെ തന്ത്രങ്ങൾ മെനയുന്നതിന്റെ തിരക്കിലാണിപ്പോൾ. കേന്ദ്രത്തിൽ അധികാരമുപയോഗിച്ച് ബിജെപി വാഗ്ദാന പെരുമഴ നടത്തുമ്പോൾ ബീഹാർ, ഉത്തർപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ തുടങ്ങിയ വലിയസംസ്ഥാനങ്ങളിൽ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും സീറ്റു വിഭജന ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. കർഷക വിരോധമാണ് ബിജെപിക്ക് ഏറ്റ തിരിച്ചടിക്ക് കാരണമെന്ന് മനസിലാക്കിയതോടെ കർഷകരെ പ്രീണിപ്പിക്കാനുള്ള നടപടികൾക്കാണ് പ്രധാനമന്ത്രി മോദി ഇപ്പോൾ മുൻതൂക്കം നൽകിയിരിക്കുന്നത്. അതിനു മുന്നോടിയായി കാർഷിക വിളകൾക്ക് വിപണിയിൽ വില ലഭിക്കാത്തതിന്റെ കാരണങ്ങളെ കുറിച്ച് മന്ത്രിതല ചർച്ചകൾ മോദി നടത്തിക്കഴിഞ്ഞു. കൂടാതെ
ന്യൂഡൽഹി: സെമിഫൈനൽ കഴിഞ്ഞു. ഇനി ഫൈനൽ മത്സരം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങൾ കൂടി മാത്രം. എല്ലാ വഴികളും ചർച്ചകളും ചെന്നെത്തുന്നത് പൊതുതെരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആരവങ്ങൾ അവസാനിച്ചിരിക്കേ വിജയം രുചിച്ച പാർട്ടികളും
പരാജയം ഏറ്റുവാങ്ങിയ പാർട്ടികളും ഒരേ ആവേശത്തോടെ തന്ത്രങ്ങൾ മെനയുന്നതിന്റെ തിരക്കിലാണിപ്പോൾ.
കേന്ദ്രത്തിൽ അധികാരമുപയോഗിച്ച് ബിജെപി വാഗ്ദാന പെരുമഴ നടത്തുമ്പോൾ ബീഹാർ, ഉത്തർപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ തുടങ്ങിയ വലിയസംസ്ഥാനങ്ങളിൽ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും സീറ്റു വിഭജന ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. കർഷക വിരോധമാണ് ബിജെപിക്ക് ഏറ്റ തിരിച്ചടിക്ക് കാരണമെന്ന് മനസിലാക്കിയതോടെ കർഷകരെ പ്രീണിപ്പിക്കാനുള്ള നടപടികൾക്കാണ് പ്രധാനമന്ത്രി മോദി ഇപ്പോൾ മുൻതൂക്കം നൽകിയിരിക്കുന്നത്. അതിനു മുന്നോടിയായി കാർഷിക വിളകൾക്ക് വിപണിയിൽ വില ലഭിക്കാത്തതിന്റെ കാരണങ്ങളെ കുറിച്ച് മന്ത്രിതല ചർച്ചകൾ മോദി നടത്തിക്കഴിഞ്ഞു. കൂടാതെ കർഷകരെ നിരാശത്തിൽ നിന്ന് പിടിച്ചുയർത്തുന്നതിന് ഗ്രാമീണ വേതനം വർധിപ്പിക്കാനുള്ള വഴികളും ആരാഞ്ഞിട്ടുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ ബിജെപി സർക്കാരിനെതിരേ ഉരുത്തിരിഞ്ഞ ഭരണവിരുദ്ധ വികാരം മറികടക്കാനാണ് ഇത്തരത്തിൽ കർഷകർക്ക് ആശ്വാസകരമാകുന്ന പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുന്നത്.
കൂടാതെ ചില വസ്തുക്കൾക്ക് ഈടാക്കി വരുന്ന ജിഎസ്ടി കുറയ്ക്കാനും കേന്ദ്രത്തിൽ ആലോചനയുണ്ട്. 28 ശതമാനം മുതൽ 18 ശതമാനം വരെ ജിഎസ്ടി ഈടാക്കിവരുന്ന വസ്തുക്കളുടെ നികുതിയാണ് കുറയ്ക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. ഇതും പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ട് മോദി വീശുന്ന വലയാണ്. 2014-ൽ നേടിയ അത്ര ഭൂരിപക്ഷത്തോടെ തന്നെ വീണ്ടും തെരഞ്ഞെടുപ്പിൽ വിജയം നേടാൻ എൻഡിഎ സഖ്യം അക്ഷീണം പ്രയത്‌നിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്.
മൂന്ന് ഹിന്ദി ഹൃദയഭൂമിയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിൽ പിന്നെ ബിജെപി നേതാക്കൾക്ക് വിശ്രമമില്ല. മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗാരന്റി ആക്ടിനു കീഴിൽ വരുന്ന റൂറൽ വേജ് പുനഃപരിശോധിക്കാൻ സാമ്പത്തിക മാന്ത്രാലയത്തോട് ഗ്രാമീണ വികസന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കാർഷിക വിളകൾക്ക് കുറഞ്ഞ വില ഉറപ്പാക്കാനും കർഷക കടങ്ങൾ എഴുതിത്ത്തള്ളാനും സാധിച്ചാൽ അതുവഴി കർഷകരുടെ വോട്ട് ഉറപ്പാക്കാൻ സാധിക്കുമെന്നും എൻഡിഎ കരുതുന്നു.
ഗുജറാത്തിൽ ചെയ്തതു പോലെ ഗ്രാമീണ മേഖലയിലെ വൈദ്യുതി ബില്ലിൽ ഇളവു വരുത്താൻ ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളോട് മോദി സർക്കാർ ആവശ്യപ്പെട്ടേക്കുമെന്നും പറയപ്പെടുന്നു. ദേശീയ വ്യാപകമായി ഒരുപക്ഷേ ഈ പദ്ധതി നടപ്പിലായേക്കുമെന്നും കരുതുന്നു. നിലവിലുള്ള അധികാരം ഉപയോഗിച്ച് രാജ്യത്തെ വോട്ടർമാരെ ചാക്കിട്ടു പിടിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ കോൺഗ്രസും പ്രതിപക്ഷവും അതാതു സംസ്ഥാനങ്ങളിൽ വേരുറപ്പുള്ള പ്രദേശിക പാർട്ടികളെ കൂടെക്കൂട്ടാനുള്ള ശ്രമത്തിലാണ്.
ബിഹാറിൽ രാഷ്ട്രീയ ജനതാ ദളു(ആർജെഡി)മായി സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉടൻ നടത്തിയേക്കാം. അതിനായി ആർജെഡി നേതാക്കളായ തേജസ്വി യാദവ്, രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആർഎൽഎസ്‌പി), ഉപേന്ദ്ര കുശ്വാഹ എന്നിവരോടും ഹിന്ദുസ്ഥാൻ അവ്വം മോർച്ച നേതാവ് ജിതിൻ രാം മഞ്ചിയേയും ഉടൻ ചർച്ചകൾക്കായി ക്ഷണിക്കും. ഡൽഹിയിൽ വച്ച് ഇവരുമായി കൂടിക്കാഴ്ച നടത്താനാണ് നീക്കം.
മഹാരാഷ്ട്രയിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറുമായി കോൺഗ്രസ് നേരത്തെ തന്നെ ചർച്ച നടത്തിയിരുന്നു. ആന്ധ്രയിൽ തെലുങ്കു ദേശം പാർട്ടിയുമായും ജമ്മു കാശ്മീരിൽ നാഷണൽ കോൺഫറൻസുമായും സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടും. ബിജെപിയെ നേരിടാൻ പ്രതിപക്ഷത്തുള്ള ചെറുപാർട്ടികളെ ഒന്നിച്ചു നിർത്തുകയെന്നതാണ് കോൺഗ്രസിന്റെ തന്ത്രം. വോട്ട് ഭിന്നിച്ചു പോകാതെ കോൺഗ്രസിന്റെ പെട്ടിയിൽ വീഴുന്ന തരത്തിലുള്ള തന്ത്രങ്ങൾ തന്നെയാണ് നിലവിൽ മെനഞ്ഞുപോരുന്നത്.
ബിഹാറിൽ സീറ്റു വിഭജനം സംബന്ധിച്ച് കോൺഗ്രസുമായും ആർജെഡിയുമായും സിപിഎം പ്രാഥമിക ചർച്ചകൾ നടത്തിയെന്നും സൂചനയുണ്ട്. വെസ്റ്റ് ബംഗാളിൽ കോൺഗ്രസുമായും തമിഴ് നാട്ടിൽ ഡിഎംകെയുമായും സിപിഎം പ്രാരംഭ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസുമായും സിപിഎമ്മുമായും സഹകരണത്തിന് തയാറാണെന്ന് നേരത്തെ തന്നെ ഡിഎംകെ വ്യക്തമാക്കിയിരുന്നതാണ്. ഉത്തർപ്രദേശിലും സിപിഎം ഒന്നോ രണ്ടോ സീറ്റുകളിൽ മത്സരിച്ചേക്കും. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടുമായും അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടുമായി സഹകരിക്കുന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വെളിപ്പെടുത്തി.
ഉത്തർപ്രദേശ് നിലവിൽ കോൺഗ്രസിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. കോൺഗ്രസിനെ ഉൾപ്പെടുത്താതെ ബിഎസ്‌പി, എസ്‌പി, രാഷ്ട്രീയ ലോക് ദൾ എന്നിവർ സഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പറയപ്പെടുന്നു. തെരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം അവശേഷിക്കേ, ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനാണ് പ്രതിപക്ഷ പാർട്ടികൾ തയാറാകുന്നത്. വെസ്റ്റ് ബംഗാൾ, യുപി എന്നിവിടങ്ങളിൽ സീറ്റു വിഭജനം സംബന്ധിച്ച് ബുദ്ധിമുട്ടുകൾ നേരിടുമെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ ഇതിനുള്ള സാധ്യത തുലോം കുറവാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.