- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതിന് കീറാമുട്ടിയായി കോതമംഗലം; ഈഴവ താത്പര്യത്തിനൊപ്പം താരപ്രമുഖന്റെ ആവശ്യവും സിപിഎമ്മിനെ ആശയക്കുഴപ്പത്തിലാക്കുന്നു; സമയം കളയാതെ രംഗത്തിറങ്ങി കുരുവിളയും
കോതമംഗലം: സാമുദായിക സമവാക്യം ഉറപ്പാക്കണമെന്ന പാർട്ടിയിലെ യാഥാസ്ഥിതിക വിഭാഗത്തിന്റെ വാദഗതികളും പാർട്ടിസഹയാത്രികനായ താരപ്രമുഖന്റെ ഇടപെടലുകളുമാണ് കോതമംഗലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി പ്രഖ്യാപനം കീറാമുട്ടിയാക്കുന്നത്. ജില്ലയിൽ പത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ ഈഴവസമുദായത്തിന് പ്രാതിനിധ്യം ഇല്ലെന്നും അതിനാൽ കോതമംഗലത്ത് ഈഴവനെ സ്ഥാനാർത്ഥിയാക്കണമെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ വിജയസാധ്യത ഏറെയുള്ള തന്റെ സുഹൃത്തിന് സീറ്റ് നൽകണമെന്നാണ് താരപ്രമുഖന്റെ ആവശ്യം. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന പാർട്ടി ജില്ലാസെക്രട്ടറിയേറ്റിൽ അന്തിമ തീരുമാനമുണ്ടാക്കുമെന്നാണ് അറിയുന്നത്. പാർട്ടി സഹയാത്രികനായ ഡോ. വിജയൻ നങ്ങേലിയുടെയുടെയും മുൻ കെ എഫ് ഡി സി ചെയർമാനും സിനിമാ നിർമ്മാതാവുമായ സാബു ചെറിയാന്റെയും പേരുകളാണ് ഇവിടെ സി പി എം പരിഗണിക്കുന്നതെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം. ഈഴവ പ്രാധാന്യം കണക്കിലെടുത്ത് തൃപ്പൂണിത്തുറയിൽ ദിനേശ് മണിക്ക് സീറ്റ് നൽകാൻ പാർട്ടി ജില്ലാകമ്മറ്റി തത്വത്തിൽ തീരുമാനിച്ചിരു
കോതമംഗലം: സാമുദായിക സമവാക്യം ഉറപ്പാക്കണമെന്ന പാർട്ടിയിലെ യാഥാസ്ഥിതിക വിഭാഗത്തിന്റെ വാദഗതികളും പാർട്ടിസഹയാത്രികനായ താരപ്രമുഖന്റെ ഇടപെടലുകളുമാണ് കോതമംഗലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി പ്രഖ്യാപനം കീറാമുട്ടിയാക്കുന്നത്.
ജില്ലയിൽ പത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ ഈഴവസമുദായത്തിന് പ്രാതിനിധ്യം ഇല്ലെന്നും അതിനാൽ കോതമംഗലത്ത് ഈഴവനെ സ്ഥാനാർത്ഥിയാക്കണമെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ വിജയസാധ്യത ഏറെയുള്ള തന്റെ സുഹൃത്തിന് സീറ്റ് നൽകണമെന്നാണ് താരപ്രമുഖന്റെ ആവശ്യം. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന പാർട്ടി ജില്ലാസെക്രട്ടറിയേറ്റിൽ അന്തിമ തീരുമാനമുണ്ടാക്കുമെന്നാണ് അറിയുന്നത്. പാർട്ടി സഹയാത്രികനായ ഡോ. വിജയൻ നങ്ങേലിയുടെയുടെയും മുൻ കെ എഫ് ഡി സി ചെയർമാനും സിനിമാ നിർമ്മാതാവുമായ സാബു ചെറിയാന്റെയും പേരുകളാണ് ഇവിടെ സി പി എം പരിഗണിക്കുന്നതെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.
ഈഴവ പ്രാധാന്യം കണക്കിലെടുത്ത് തൃപ്പൂണിത്തുറയിൽ ദിനേശ് മണിക്ക് സീറ്റ് നൽകാൻ പാർട്ടി ജില്ലാകമ്മറ്റി തത്വത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം ഇതിന് എതിരായി. ഇവിടെ ഡി വൈ എഫ് ഐ നേതാവ് എം സ്വരാജിനാണ് പാർട്ടി സീറ്റ് നൽകിയത്. സീറ്റ് സി പി എം ഏറ്റെടുത്തതായി തീരുമാനമുണ്ടായതോടെ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളിൽ ചിലർ ഡോ.വിജയൻ നങ്ങേലിയെ ഫോണിൽ ബന്ധപ്പെട്ട് സീറ്റ് നൽകിയാൽ മത്സരിക്കാമോ എന്ന് ആരാഞ്ഞിരുന്നെന്നും പാർട്ടി അവശ്യപ്പെട്ടാൽ ഇക്കാര്യം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നതായും അറിയുന്നു. ഇതിനുശേഷം പാർട്ടി നേതാക്കൾ മേഖലയിലെ പ്രമുഖരുമായി ബന്ധപ്പെട്ട് ഡോ.വിജയന്റെ വിജയസാദ്ധ്യതയും വിലയിരുത്തിയിരുന്നതായും അറിയുന്നു.
ബിജെപി സഖ്യം ബി ജെ ഡി എസിന് അനുവദിച്ചിട്ടുള്ള സീറ്റിൽ എസ് എൻ ഡി പി യുണിയൻ പ്രസിഡന്റ് അജി നാരയണൻ മത്സരിക്കുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. കേരളകോൺഗ്രസ്സ് അംഗമായ അജി, കുരുവിളക്കെതിരെ മത്സരിക്കാൻ വിമുഖത പ്രകടിപ്പിച്ചെന്നും പകരം കരുത്തനായ സ്ഥാനാർത്ഥിയെ മത്സര രംഗത്തു കൊണ്ടുവരാൻ പാർട്ടി ശ്രമിക്കുന്നുണ്ടെന്നുമാണ് സൂചന.
വിജയൻ നങ്ങേലിയെ കളത്തിലിറക്കിയാൽ നല്ലൊരുശതമാനം എസ് എൻ ഡി പി വോട്ടുകൾ നേടാമെന്നും പാർട്ടി അനകൂലികൾ വിലയിരുത്തുന്നു. ക്രൈസ്തവ വിഭാഗത്തിന് മുൻതൂക്കമുള്ള മണ്ഡലത്തിലെ സജീവ സാന്നദ്ധ്യമായ സാബു ചെറിയാന് സീറ്റ് തരപ്പെടുത്തുന്നതിന് യാക്കോബായ സഭാനേതൃത്വവും ചരടുവലികൾ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. ദശാബ്ദങ്ങളായി ആയുർവേദ ചികിത്സാ രംഗത്ത് പേരെടുത്തിട്ടുള്ള വിജയൻ നങ്ങേലി നിരവധി സാമൂഹ്യ-സാസ്‌കാരിക സംഘടനകളുടെ പ്രവർത്തകനുമാണ്.
ഇതിനിടെ യു ഡി എഫ് സ്ഥാനാർത്ഥി ടി യു കുരുവിള പ്രചാരണ രംഗത്ത് സജീവമായി. എതിരാളി ആരാണെങ്കിലും വിജയം സുനിശ്ചിതമെന്ന് ടി യു കരുവിളയുടെ പക്ഷം. ഇതുവരെ മണ്ഡലത്തിൽ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ കണക്കിലെടുത്ത് വോട്ടർമാർ ഇരുകയ്യും നീട്ടി തന്നെ സ്വീകരിക്കുമെന്നാണ് കോതമംഗലത്ത് മൂന്നാം വട്ടവും ജനവിധി തേടുന്ന കുരുവിളയുടെ ശുഭപ്രതീക്ഷ. നേരത്തേ മത്സര രംഗത്ത് നിന്ന് പിന്മാറാൻ സന്നദ്ധനായിരുന്ന കുരുവിള അനുകൂല സാഹചര്യം മുന്നിൽക്കണ്ട് തീരുമാനം മാറ്റുകയായിരുന്നു.പാർട്ടിക്കുള്ളിൽ തന്റെ സ്ഥാനാർത്ഥിത്വത്തിനു ഭീഷണിയുണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം. ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞാണ് നേരത്തേ താൽപ്പര്യക്കുറവ് പ്രകടിപ്പിച്ചത്.കഴിഞ്ഞ തവണ കേരളാ കോൺഗ്രസിലെ സ്‌കറിയാ തോമസിനെ പിന്തള്ളിയായിരുന്നു വിജയം.
എൽ.ഡി.എഫിനൊപ്പം ചേർന്ന ഫ്രാൻസിസ് ജോർജ് വിഭാഗത്തിനു സീറ്റ് നൽകുമെന്നായിരുന്നു കുരുവിളയുടെ കണക്കുകൂട്ടൽ. കടുത്തൊരു മൽസരത്തെ അതിജീവിക്കാൻ കുരുവിളയ്ക്കു കഴിയില്ലെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തിയിരുന്നു. സ്വതന്ത്രരെ കളത്തിൽ ഇറക്കിയപ്പോഴൊന്നും ജയിക്കാൻ സിപിഎമ്മിനു കഴിഞ്ഞിട്ടില്ല. 87 ലും 91 ലും മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പൽ ടി.എം. പൈലിയെ ഇറക്കി സിപിഐ(എം). ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല. ടി.എം. മീതിയനായിരുന്നു എക്കാലവും ഇവിടെ സിപിഎമ്മിന്റെ തുറുപ്പുചീട്ട്. 67, 70, 82, 96 വർഷങ്ങളിൽ മീതിയൻ മൽസരിച്ചെങ്കിലും ആദ്യ ഊഴത്തിൽ മാത്രമാണ് ജയിക്കാനായത്. പിന്നീട് ഒരിക്കലും ഇവിടെ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിക്കാൻ സിപിഎമ്മിനു കഴിഞ്ഞിട്ടില്ല.
പിളർന്നു പിളർന്നു വളർന്നതോടെ ഇരു മുന്നണിയിലെയും കേരളാ കോൺഗ്രസുകാരുടെ തട്ടകമായി കോതമംഗലം മാറി. 77ൽ എം വി മാണി, 80, 82, 87, വർഷങ്ങളിൽ ടി.എം. ജേക്കബ് എന്നിവർ ജയിച്ചു. 91, 96, 2001 വർഷങ്ങളിൽ വി.ജെ. പൗലോസ് കോൺഗ്രസിനു വേണ്ടി വെന്നിക്കൊടി പാറിച്ചു. 96 ൽ മാത്രമാണ് കോൺഗ്രസും സി.പിഎമ്മും നേരിട്ടു മൽസരമുണ്ടായത്. കോൺഗ്രസിനായിരുന്നു ജയം. കേരളാ കോൺഗ്രസ് (ജോസഫ്) സ്ഥാനാർത്ഥിയായി 2006 ൽ വി.ജെ. പൗലോസിനെ തോൽപ്പിച്ച് കുരുവിളയാണ് സീറ്റ് പിന്നീട് ഇടതുപാളയത്തിൽ എത്തിച്ചത്. എൽ.ഡി.എഫ്. വിട്ടശേഷം 2011 ലും കുരുവിളയ്ക്കു ജയിക്കാൻ കഴിഞ്ഞു.