- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനതാദള്ളിനേയും ആർഎസ്‌പിയേയും ജോസഫിനേയും നോട്ടമിട്ട് സിപിഐ(എം); തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷം ജയിച്ചാൽ രാഷ്ട്രീയ ചുവടുമാറ്റം ഉറപ്പ്; എല്ലാം തുറന്ന് പറഞ്ഞ് കോടിയേരി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷം നേട്ടമുണ്ടാക്കിയാൽ മുന്നണി മാറ്റം ഉറപ്പോ? ഭരണമുന്നണിയിൽ ബാർ കോഴയുടെ വിവാദങ്ങൾ സജീവമാണ്. ചില കക്ഷികൾ ഇതിൽ അതൃപ്തരുമാണ്. അതുകൊണ്ട് ത്‌നെ പുതിയ കരുനീക്കങ്ങൾ സിപിഐ(എം) തുടങ്ങുകയാണ്. തദ്ദേശത്തിന് ശേഷം രാഷ്ട്രീയ പുനർവിചിന്തനം നടത്തണമെന്ന് എംപി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷം നേട്ടമുണ്ടാക്കിയാൽ മുന്നണി മാറ്റം ഉറപ്പോ? ഭരണമുന്നണിയിൽ ബാർ കോഴയുടെ വിവാദങ്ങൾ സജീവമാണ്. ചില കക്ഷികൾ ഇതിൽ അതൃപ്തരുമാണ്. അതുകൊണ്ട് ത്‌നെ പുതിയ കരുനീക്കങ്ങൾ സിപിഐ(എം) തുടങ്ങുകയാണ്. തദ്ദേശത്തിന് ശേഷം രാഷ്ട്രീയ പുനർവിചിന്തനം നടത്തണമെന്ന് എംപി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദളി(യു)നോട് നേരത്തേ തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന് തയ്യാറായാൽ എൽ.ഡി.എഫിൽ ഉൾപ്പെടുത്തുന്ന കാര്യം ചർച്ചചെയ്യുമെന്നും സിപിഐ(എം). സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരസ്യമായി തന്നെ പറയുന്നു.
ആർഎസ്‌പിയേയും പിജെ ജോസഫിനേയും ഇടതുപക്ഷം നോട്ടമിടുന്നു. ഇതും കോടിയേരിയുടെ വാക്കുകളിൽ ഉണ്ട്. എല്ലാ അർത്ഥത്തിലും മുന്നണി വിപുലീകരിച്ച് നിയമസഭാ ഭരണം നേടുകയാണ് ലക്ഷ്യം. ഇതിന് കോടിയേരി തന്നെയാണ് കരുക്കൾ നീക്കുന്നത്. 'ഒട്ടേറെക്കാലം ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന പാർട്ടിയാണ് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ. സീറ്റുതർക്കത്തിന്റെ പേരിലാണ് അവർ എൽ.ഡി.എഫ്. വിട്ടത്. അല്ലാതെ രാഷ്ട്രീയ കാരണങ്ങളൊന്നുമില്ല' കോടിയേരി പത്രസമ്മേളനത്തിൽ പറഞ്ഞു.
എൽ.ഡി.എഫിലേക്ക് മടങ്ങുന്നതുസംബന്ധിച്ച് വീരേന്ദ്രകുമാറുമായി താങ്കൾ സംസാരിച്ചോയെന്ന ചോദ്യത്തിന്, വർഗ്ഗീയതയ്‌ക്കെതിരെ സഹകരിക്കുന്നതുസംബന്ധിച്ചായിരുന്നു ചർച്ചയെന്ന് കോടിയേരി മറുപടി നൽകി. ഇതനുസരിച്ച് വീരേന്ദ്രകുമാർ ഒരു വർഗ്ഗീയവിരുദ്ധ കൺവെൻഷനിൽ പങ്കെടുക്കുകയും ചെയ്തു. ദേശീയതലത്തിലും വർഗ്ഗീയവിരുദ്ധ പ്രചാരണപരിപാടികളിൽ ജനതാദൾ(യു) പങ്കെടുക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
എൽ.ഡി.എഫ് വിട്ടതിൽ പി.ജെ.ജോസഫ് ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകുമെന്നും കോടിയേരി ചോദ്യങ്ങൾക്ക് മറുപടിയായി അഭിപ്രായപ്പെട്ടു.മാണി ഒഴിച്ചുള്ള കേരള കോൺഗ്രസ് എൽ.ഡി.എഫിന് സ്വീകാര്യമാകുമോ എന്നുചോദിച്ചാൽ അത്തരം കാര്യങ്ങൾ കേരള കോൺഗ്രസാണ് ആദ്യം ആലോചിക്കേണ്ടത്. ഇപ്പോൾ അങ്ങനെയൊരു ചിന്ത ഇടതുമുന്നണിയിലില്ല. കേരള കോൺഗ്രസിന്റെ വ്യക്തിത്വം ഉയർത്തിപ്പിടിക്കണമോ എന്നത് അവരാണ് തീരുമാനിക്കേണ്ടത്. ഇപ്പോൾ അവർ ഒന്നിച്ചുനിൽക്കുകയാണ്. മറ്റു കാര്യങ്ങൾ പ്രവചിക്കാൻ കഴിയില്ലെന്നും കോടിയേരി പറയുന്നു. എന്നാൽ മാണിയെ വേണ്ടെന്ന നിലപാടുമുണ്ട്. ബാർ കോഴയിലെ ആരോപണങ്ങളാണ് മാണിയോട് അകലം പാലിക്കാൻ കാരണം.
മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള ഒരു ചർച്ചയും സിപിഐ(എം). സെക്രട്ടേറിയറ്റിലോ സംസ്ഥാന കമ്മിറ്റിയിലോ എൽ.ഡി.എഫ്. യോഗങ്ങളിലോ ഉണ്ടായില്ല. മാണിയെ മുഖ്യമന്ത്രിയാക്കാൻ കേരള കോൺഗ്രസ് ആഗ്രഹിച്ചു എന്നാണ് പി.സി.ജോർജ്ജിന്റെ പ്രതികരണത്തിൽനിന്ന് മനസ്സിലായത്. യു.ഡി.എഫ്. അതിന് തയ്യാറാകാഞ്ഞപ്പോൾ ഇപ്പുറത്ത് ചിലരെ ബന്ധപ്പെട്ടു എന്നാണ് ജോർജ്ജ് പറഞ്ഞത്. എന്നാൽ, ആരുമായാണ് ആ ചർച്ച നടന്നത് എന്നു വ്യക്തമാക്കിയിട്ടില്ല കോടിയേരി പറഞ്ഞു. ഈ വാക്കുകൾ പിസി ജോർജിനുള്ള സൂചനയാണുള്ളത്. വിവാദങ്ങൾ തുടർന്നാൽ ജോർജിനെ മുന്നണിയിൽ എടുക്കില്ല.
ആർഎസ്‌പിയും ജനതാദള്ളും പിജെ ജോസഫും മടങ്ങിയെത്തിയാൽ ഇടതുപക്ഷം കരുത്തരാകും. ആർ ബാലകൃഷ്ണപിള്ളയേയും കൈവിടില്ല. ഈ രാഷ്ട്രീയ സാഹചര്യം തദ്ദേശ തെരഞ്ഞെടുപ്പ് സൃഷ്ടിക്കുമെന്നാണ് സിപിഐ(എം) പ്രതീക്ഷ.



