- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലയാളികൾ ഏറെയുള്ള മണ്ഡലത്തിൽ സുരേഷ് ഗോപിയെ പ്രചരണത്തിന് എത്തിച്ച ബിജെപി തന്ത്രം ഫലം കണ്ടു; ആക്ഷൻ ഹീറോ പ്രചരണത്തിന് എത്തിയിടത്ത് ബിജെപി സ്ഥാനാർത്ഥി വിജയിച്ചു; കേരളത്തിലെ ബിജെപിയുടെ സ്റ്റാർ കാമ്പയിനർ പൂണെയിൽ വിജയം സമ്മാനിച്ചപ്പോൾ
പുണെ: ഉപതെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ ബിജെപിക്ക പൂർണമായും തൃപ്തി തരുന്ന ഫലങ്ങളല്ല പുറത്തുവന്നത്. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാറിന് കനത്ത തിരിച്ചടി നൽകി ഉപതെരഞ്ഞെടുപ്പ് നടന്ന കസബപേട്ട് മണ്ഡലത്തിൽ മഹാ വികാസ് അഘാഡി സ്ഥാനാർത്ഥിക്ക് വിജയം നേടിയിരുന്നു. കോൺഗ്രസിന് ഈ വിജയം പിടിവള്ളിയായപ്പോൾ തന്നെ മറുവശത്ത് ബിജെപി ആശ്വാസമായ വിജയം വന്നത് പുണെയിലെ ചിഞ്ച് വാഡ് നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. ഇവിടെ ബിജെ പി സ്ഥാനാർത്ഥി അശ്വിനി ജഗ്തപൻ വിജയം നേടി.
13000ത്തിൽ പരം വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി വിജയിച്ചത്. എൻസിപിയിലെ നാന ഖാട്ടെ ആയിരുന്നു ഇവിടെ എതിർ സ്ഥാനാർഥ. സ്വതന്ത്രനായി മത്സരിച്ച രാഹുൽ കാലാത്തെയും ഇവിടെ കൂടുതൽ വോട്ടുകൾ നേടി ത്രികോണ മത്സര പ്രതീതി കാഴ്‌ച്ചവെച്ചു. പുണെയിലെ ചിഞ്ച് വാഡ് നിയമസഭാ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി ചലച്ചിത്ര താരവും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപി എത്തിയിരുന്നു.
ഗൃഹസന്ദർശനം നടത്തിയും യോഗങ്ങൾ സംഘടിപ്പിച്ചുമുള്ള പ്രചാരണമാണ് നടത്തിയത്. മലയാളികൾ ഏറെയുള്ള ചിഞ്ച് വാഡ് മണ്ഡലത്തിൽ സുരേഷ് ഗോപി പ്രചാരണത്തിന് എത്തുന്നത് ബിജെപിക്ക് ഗുണകരമായി മാറുമെന്ന കണക്കുകൂട്ടലിയാരിുന്നു ബിജെപി. ഈ കണക്കുകൂട്ടൽ തെറ്റിയില്ലെന്ന് വേണം കരുതാൻ. വസായ് വിരാർ ജില്ലാ ജനറൽ സെക്രട്ടറി കെ.ബി ഉത്തംകുമാർ , ബിജെപി സൗത്ത് ഇന്ത്യൻ സെൽ അധ്യക്ഷൻ രാജേഷ് പിള്ള എന്നിവരും സുരേഷ് ഗോപിക്ക് ഒപ്പം പ്രചരണത്തിലുണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ഭവൻകുളെയുടെ നിർദ്ദേശാനുസരണമാണ് സുരേഷ് ഗോപി ഇവിടെ പ്രചാരണത്തിന് എത്തിയത്.
കേരളത്തിലെ ബിജെപിയുടെ താരപ്രചാരക റോളിലായിരുന്നു കുറച്ചുകാലമായി സുരേഷ്‌ഗോപി. ഈ താരപ്രഭ അവർത്ത് ദേശീയ തലത്തിലും ഗുണം ചെയ്യുന്നുവെന്നാണ് വ്യക്തമായ വിവരം. ഭവനങ്ങളും ക്ഷേത്രങ്ങളും പള്ളികളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ച് ചലച്ചിത്ര താരം ബിജെപി സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിച്ചു. പിമ്പ്‌ലെ ഗുരവിലെ ശ്രീകൃഷ്ണ ക്ഷേത്രം , സെന്റ് തോമസ് കാത്തലിക് ചർച്ച് എന്നിവിടങ്ങളും അദ്ദേഹം പ്രചാരത്തിന്റെ ഭാഗമായി സന്ദർശിച്ചു.
അതേസമയം ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാറിന് കനത്ത തിരിച്ചടി നൽകി ഉപതെരഞ്ഞെടുപ്പ് നടന്ന കസബപേട്ട് മണ്ഡലത്തിൽ മഹാ വികാസ് അഘാഡി സ്ഥാനാർത്ഥിക്ക് ജയം. മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോൺഗ്രസിന്റെ രവീന്ദ്ര ധാൻഗെക്കറാണ് വിജയിച്ചത്. 11,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ജയം.
രണ്ട് മണ്ഡലത്തിലും ബിജെപി എംഎൽഎമാരുടെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വന്നത്. മണ്ഡലങ്ങളിൽ വലിയ രീതിയിൽ താര പ്രചാരകരെ ഇറക്കി ബിജെപി പ്രചാരണം കൊഴുപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, നാരായൺ റാണെ, റാവുസാഹേബ് ദൻവേ പാട്ടീൽ, ഭഗവത് കരാദ് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ എന്നിവർ പ്രചാരണത്തിനെത്തിയിരുന്നു.




