- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്ന ശീലം അങ്ങേര്‍ക്ക് നിര്‍ത്തിക്കൂടേ'! ഇത് ചോദിച്ചത് വടകരയില്‍ നിന്ന് തൃശൂരിലേക്ക് മാറ്റാന്‍ പങ്കുവഹിച്ച നേതാവ്; മുന ചെന്ന് കൊള്ളുന്നത് ഹൈക്കമാണ്ട് നേതാവിലോ? തരൂര്‍ പിന്മാറുമ്പോള് 2029ല്‍ തിരുവനന്തപുരം ഉറപ്പിക്കാന്‍ മുരളീധരന്‍; കോണ്‍ഗ്രസില്‍ 'കലഹം' തുടരുമോ?
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് താന്‍ അപമാനിതനായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ തുറന്നു പറച്ചില്‍ ചര്‍ച്ചയാക്കാന്‍ സിപിഎം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നോട് ഒരുവാക്ക് പോലും ചോദിച്ചിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഞാന്‍ മത്സരിക്കണമെന്ന ആഗ്രഹമുള്ളതിനാലാണ് പാലക്കാട് ഡിസിസി കെപിസിസിക്ക് കത്ത് നല്‍കിയത്. മനസില്‍ ചെറുപ്പമുള്ളവര്‍ക്കും മത്സരിക്കാമെന്ന് ഒരു നേതാവ് അഭിപ്രായപ്പെട്ടിരുന്നു. ഇതറിഞ്ഞ പ്രമുഖ നേതാവ് അദ്ദേഹത്തെ വിളിച്ചു. കെ മുരളീധരനെയല്ലേ ഉദ്ദേശിച്ചതെന്നും അയാളെന്തിനാണ് എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നതെന്നും ചോദിച്ചതറിഞ്ഞ് ഷോക്കായി. വടകരയില്‍ നിന്ന് തൃശൂരിലേക്ക് മാറ്റാന്‍ പങ്കുവഹിച്ച നേതാവായിരുന്നു ഇദ്ദേഹമെന്നും മുരളീധരന്‍ പറയുന്നു. ഹൈക്കമാണ്ട് ബന്ധമുള്ള നേതാവിനെതിരെയാണ് മുരളീധരന്റെ കടന്നാക്രമണം എന്നാണ് സൂചന.
തിരുവനന്തപുരം വിട്ട് ഇനി മത്സരമില്ല. വട്ടിയൂര്‍ക്കാവ് കുടുംബം പോലെയാണ്. പക്ഷേ, 2026 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ല. വിശ്രമം വേണം. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാത്രമേ ഇനി മത്സരിക്കാന്‍ ആലോചിക്കുന്നുള്ളൂവെന്നും മുരളീധരന്‍ പറയുന്നു. 2029ല്‍ തിരുവനന്തപുരം ലോക്‌സഭയില്‍ നിന്നും മത്സരിക്കില്ലെന്ന് ശശി തരൂര്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ സീറ്റ് തനിക്ക് വേണമെന്ന് മുരളീധരന്‍ ഇപ്പോഴേ പറയാതെ പറയുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് താന്‍ അപമാനിതനായെന്ന് പറയുന്ന മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കില്ലെന്നും നേരത്തെ പ്രഖ്യാപിക്കുകയാണ്. എങ്ങനേയും പാലക്കാടും ചേലക്കരയിലും മുരളീധരനെ പ്രചരണത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസില്‍ ശ്രമം സജീവമാണ്. ഇതിനിടെയാണ് 'കലഹം' പരസ്യമാക്കി മുരളീധരന്‍ രംഗത്തു വന്നത്.
തനിക്കും പാര്‍ട്ടിയില്‍ അപമാനം ഉണ്ടാകുന്നുവെന്നാണ് മുരളീധരന്‍ പറഞ്ഞു വയ്ക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ് പാലക്കാട് ആലോചിക്കുന്നതെന്ന് ഒരു നേതാവ് ഫോണില്‍ പറഞ്ഞു. മറ്റാരുടെയെങ്കിലും പേരുണ്ടോയെന്ന് ചോദിച്ചപ്പോള്‍ 'മുരളിയേട്ടന്റെ പേരുമുണ്ട്, എന്നാല്‍ മത്സരിക്കേണ്ട എന്നാണ് അഭിപ്രായ'മെന്നും ആ നേതാവ് പറഞ്ഞു. എങ്കില്‍ നിങ്ങള്‍ തീരുമാനിച്ചോളൂവെന്ന് പറഞ്ഞ് ഫോണ്‍വച്ചു. മുതിര്‍ന്നൊരാള്‍ സ്ഥാനാര്‍ഥികണമെന്നായിരുന്നു ഡിസിസിയുടെ താല്‍പ്പര്യം. സിറ്റിങ് സീറ്റില്‍ തോറ്റ രമ്യ ഹരിദാസിന് ചേലക്കര നല്‍കി. തൃശൂരിലേത് ക്ഷണിച്ചുവരുത്തിയ പരാജയമായിരുന്നു. രാഷ്ട്രീയത്തില്‍ ഒറ്റുകാര്‍ പതിവാണ്. കോണ്‍ഗ്രസില്‍ പ്രത്യേകിച്ചും. തൃശൂരിലേക്ക് മാറ്റിയത് തോല്‍പ്പിക്കാനാണെന്ന് സംശയിക്കേണ്ട സാഹചര്യമാണിപ്പോള്‍. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെന്ന് വിശേഷിപ്പിച്ച് മത്സരത്തിന് നിര്‍ബന്ധിച്ചവരാണിപ്പോള്‍ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നയാളെന്ന് ആക്ഷേപിക്കുന്നത്. തീരുമാനങ്ങള്‍ പലതും പത്രത്തിലൂടെയാണ് അറിയുന്നത്.
നോമിനി രാഷ്ട്രീയം ശരിയല്ല. വട്ടിയൂര്‍ക്കാവില്‍ രാജിവച്ചപ്പോള്‍ നോമിനിയെ നിര്‍ദേശിച്ചിരുന്നില്ല. കോന്നിവിട്ട അടൂര്‍ പ്രകാശിന്റെ നോമിനിക്ക് സീറ്റ് നല്‍കിയില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ നോമിനിയെന്ന് ആദ്യം പറഞ്ഞത് കെ സുധാകരനാണ്. അത് ശരിയായിരിക്കുമെന്നാണ് താന്‍ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കാതിരിക്കാന്‍ മഹാത്മാഗാന്ധിയല്ല. എന്നാല്‍, കിട്ടാത്ത കാര്യം ആഗ്രഹിച്ച് കുപ്പായമിട്ടിട്ട് കാര്യമില്ല. യുഡിഎഫിന് അധികാരം കിട്ടിയാല്‍ ചിലപ്പോള്‍ ഒരു മന്ത്രിയാക്കിയേക്കും. രാസവളം, കീടനാശിനി മന്ത്രിയാകുന്നതിലും നല്ലത് മാറിനിന്ന് കാണുന്നതാണ്. കെ കരുണാകരന്റെ കുടുംബത്തെക്കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. ആട്ടും തുപ്പുമുണ്ടെന്ന് കരുതി പാര്‍ട്ടി വിടില്ല. അങ്ങനെ കേന്ദ്രമന്ത്രി ആയാലും ജനം പുച്ഛത്തോടെയാകും കാണുക. എന്ത് പ്രലോഭനമുണ്ടായാലും പത്മജയുടെ വഴി തേടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
മനസ്സു കൊണ്ട് ചെറുപ്പമുള്ളവര്‍ക്കും മല്‍സരിക്കാമെന്നായിരുന്നു പാലക്കാട്ടെ നേതാക്കള്‍ അഭിപ്രായപ്പെട്ടത്. അപ്പോള്‍ ആ നേതാവിനെ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന നേതാവ് ഫോണില്‍ വിളിച്ചു. നിങ്ങള്‍ കെ.മുരളീധരനെയല്ലേ ഉദേശിച്ചതെന്ന് അദ്ദേഹത്തോടു ചോദിച്ചു. 'എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്ന ശീലം അങ്ങേര്‍ക്ക് നിര്‍ത്തിക്കൂടേ' എന്നായിരുന്നു പ്രമുഖ നേതാവിന്റെ ചോദ്യം. ആ പ്രതികരണം തനിക്കു വല്ലാത്ത ഷോക്കായി. വലിയ വിഷമം തോന്നി. തന്നെ വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നു തൃശൂരിലേക്കു മാറ്റാന്‍ നിര്‍ണായക പങ്കു വഹിച്ചത് ആ നേതാവാണ്. അദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്തുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും വടകരയില്‍ തന്നെ മത്സരിച്ചിരുന്നെങ്കില്‍ താന്‍ ജയിക്കുമായിരുന്നു. തന്നെ പാര്‍ട്ടിയുടെ ആവശ്യത്തിനു വേണ്ടിയാണു വടകരയില്‍ നിന്ന് മാറ്റിയത്. തൃശൂരിലെ തന്റെ തോല്‍വി ക്ഷണിച്ചു വരുത്തിയതാണ്. തൃശൂരിലേക്കു മാറ്റിയതിനു പിന്നില്‍ അപമാനിക്കല്‍ ശ്രമം ഉണ്ടായിരുന്നിരിക്കാമെന്നും മുരളീധരന്‍ പറയുന്നു.
പാലക്കാട് ഡിസിസി, സ്ഥാനാര്‍ഥിയായി തന്നെ ആഗ്രഹിച്ചിരുന്നു. പക്ഷേ, പാലക്കാട് മത്സരിക്കുന്നോയെന്നു തന്നോട് ആരും ചോദിച്ചില്ല. ചോദിച്ചാലും മത്സരിക്കുന്നില്ലെന്നു പറയുമായിരുന്നു. അവസാനഘട്ടത്തിലാണ് ഒരു നേതാവ് വിളിച്ചു സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് സംസാരിച്ചത്. പാലക്കാട് മുരളിയുടെ പേരുമുണ്ട്. പക്ഷേ, മത്സരിക്കേണ്ടെന്നാണു തന്റെ അഭിപ്രായമെന്നും ആ നേതാവ് പറഞ്ഞു. അതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് ഉറപ്പിക്കാന്‍ താന്‍ പറയുകയാണു ചെയ്തത്. പാലക്കാടും ചേലക്കരയിലും പ്രചാരണത്തിനു പോകേണ്ടെന്ന തീരുമാനം പുനഃപരിശോധിച്ചിട്ടില്ല. തന്റെ സഹായം അവിടെ ആവശ്യമില്ല. അത്യാവശ്യം ആണെങ്കില്‍ വിളിച്ചാല്‍ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനു പോകും. നോമിനി രാഷ്ട്രീയം കോണ്‍ഗ്രസിനു നല്ലതല്ല.വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലം ഒഴിഞ്ഞപ്പോള്‍ താന്‍ ആരെയും നോമിനിയായി ഉയര്‍ത്തിക്കാട്ടിയില്ല. അടൂര്‍ പ്രകാശ് കോന്നിയില്‍ പകരക്കാരനെ നിര്‍ദേശിച്ചെങ്കിലും പാര്‍ട്ടി അംഗീകരിച്ചില്ല.
രാഹുല്‍ മാങ്കൂട്ടം ഷാഫി പറമ്പിലിന്റെ നോമിനിയാണെന്നു താന്‍ പറയുന്നില്ല. പക്ഷേ, കെപിസിസി പ്രസിഡന്റ് തന്നെ അക്കാര്യം പരസ്യമാക്കി. തിരുവനന്തപുരം വിട്ട് ഇനി മത്സരമില്ല. വട്ടിയൂര്‍ക്കാവ് കുടുംബം പോലെയാണ്. പക്ഷേ, 2026 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ല. വിശ്രമം വേണം. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാത്രമേ ഇനി മത്സരിക്കാന്‍ ആലോചിക്കുന്നുള്ളൂ. മുഖ്യമന്ത്രിയാകണമെന്നു താന്‍ ആഗ്രഹിച്ചിട്ടും കാര്യമില്ല. സ്വാഭാവികമായും പ്രതിപക്ഷ നേതാവ് തന്നെയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.