- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണ്ണാടകത്തിലെ 'ഡികെ' മോഡൽ പൈലറ്റിനും അംഗീകരിക്കേണ്ടി വന്നു; ബംഗ്ലൂരിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് രാഹുൽ തുറന്നത് 'രാജസ്ഥാൻ ഫയൽ'; ഖാർഗെയെ മുന്നിൽ നിർത്തിയുള്ള നയതന്ത്ര ചർച്ച ഫലിച്ചു; സച്ചിൻ പൈലറ്റും ഇനി പാർട്ടിക്ക് വഴങ്ങും; അധികാരം നിലനിർത്തിയാൽ അർഹമായ സ്ഥാനം; ഗഹ് ലോത്തിനും ഫോർമുല തൃപ്തികരം; താരമായി വീണ്ടും കെസി; രാജസ്ഥാനിലും 'രാഹുൽ' ഇഫക്ട്
ന്യൂഡൽഹി: കർണ്ണാടകയിലെ മന്ത്രസഭാ പുസംഘടനയ്ക്ക് ശേഷം രാജസ്ഥാനിൽ നിന്നും കോൺഗ്രസിന് ആശ്വാസ വാർത്ത. മുഖ്യമന്ത്രി അശോക് ഗഹ്ലോതും സച്ചിൻ പൈലറ്റും തമ്മിൽ ഇനി പ്രശ്‌നമുണ്ടാകില്ല. രണ്ടു പേരും വെടിനിർത്തലിന് തയ്യാർ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ജയം മാത്രമാകും ഇരവരുടേയും ലക്ഷ്യം. അധികാരം നിലനിർത്താനുള്ള കോൺഗ്രസ് ശ്രമത്തിന് ഇ്ത് കരുത്താകും. മധ്യപ്രദേശിനൊപ്പം രാജസ്ഥാനിലും ജയിച്ച് ലോക്‌സഭയിലേക്ക് പ്രതീക്ഷയോടെ എത്താനാണ് കോൺഗ്രസ് നീക്കം.
രാജസ്ഥാനിൽ പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട മുതിർന്നനേതാവ് സച്ചിനും പൈലറ്റും തർക്കങ്ങൾ മാറ്റിവെച്ച് മുന്നോട്ടുപോവും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാവ് രാഹുൽഗാന്ധി എന്നിവരുമായി നാലുമണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊക്കൊടുവിലാണ് സമവായമായത്. രാഹുൽ ഗാന്ധിയുടെ ഇടപെടലാണ് നിർണ്ണായകമായത്. ഇതിനൊപ്പം ഖാർഗെയും തന്ത്രപരമായി ഇടപെട്ടു. കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലും മുഖ്യമന്ത്രി ഗഹ് ലോത്തിനെ അനുനയ പാതയിലേക്ക് കൊണ്ടു വന്നു. കർണ്ണാടകയിലും കെസിയുടെ ഇടപെടലുകളാണ് നേതാക്കളെ എല്ലാം ഒരുമിപ്പിച്ചത്. രാജസ്ഥാനിലും ഇത് സംഭവിച്ചു.
കർണ്ണടകയിലെ ജയത്തിന്റെ കരുത്ത് രാജസ്ഥാനിലും ഗുണകരമാകുമെന്ന് നേതാക്കളെല്ലാം വിലയിരുത്തി. എന്നാൽ തുടർഭരണമുറപ്പാക്കാൻ തമ്മിലടി മാറ്റണമെന്ന നിർദ്ദേശം അംഗീകരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഭരണത്തുടർച്ചയ്ക്ക് ഐക്യം അനിവാര്യമാണെന്നും ഇല്ലെങ്കിൽ ഇരുവർക്കും പാർട്ടിക്കും രാജ്യത്തിനും വലിയ നഷ്ടം സംഭവിക്കുമെന്നുള്ള രാഹുലിന്റെ നിർദേശമാണ് ഒടുവിൽ അംഗീകരിക്കപ്പെട്ടത്. ഐക്യപ്പെടാനും കർണാടക മാതൃകയിൽ തുടർഭരണത്തിന് തയ്യാറെടുക്കാനും തയ്യാറാണെന്ന് ഇരുവരും ഖാർഗെയെ അറിയിച്ചു.
ഇരുനേതാക്കളും ഒരുമയോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ദേശീയ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചു. പൈലറ്റിന് പി.സി.സി. അധ്യക്ഷപദവിയടക്കം മടക്കിനൽകുന്ന ഫോർമുല ചർച്ചയായി. വീണ്ടും അധികാരത്തിലെത്തിയാൽ കർണാടക മാതൃകയിൽ മുന്നോട്ടുപോകാനും ധാരണയായി. പൈലറ്റിനെ പിസിസി അധ്യക്ഷനായി ഉടൻ പ്രഖ്യാപിക്കില്ല. എന്നാൽ അതിനുള്ള വഴി തുറക്കുന്നതാണ് ചർച്ചകൾ. ഡികെ ശിവകുമാറിനെ പോലെ പാർട്ടിക്ക് വഴങ്ങണമെന്ന ആവശ്യമാണ് പെലറ്റ് അംഗീകരിക്കുന്നത്.
മുതിർന്ന നേതാവാണ് ഗഹ് ലോ്ത്. അത് അംഗീകരിക്കണം. അർഹമായ സ്ഥാനം അടുത്ത മന്ത്രിസഭയിൽ പൈലറ്റിനുണ്ടാകും. രാജസ്ഥാനിലെ കോൺഗ്രസിന്റെ ഭാവി നേതാവ് പൈലറ്റായിരിക്കുമെന്ന ഉറപ്പും രാഹുൽ നൽകി. ഇതോടെയാണ് വിട്ടു വീഴ്ചയും സമവായവും ഉണ്ടായത്. കർണ്ണാടകയിൽ മുഖ്യമന്ത്രിയായ സിദ്ധരാമ്മയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തെരഞ്ഞെടുപ്പ് കാലത്ത് ഐക്യത്തിലായിരുന്നു. ഇതാണ് ഭരണത്തിലേക്ക് മടങ്ങിയെത്താൻ വഴിയൊരുക്കിയത്. പൈലറ്റിനേട് ഡികെയെ മാതൃകയാക്കാനായിരുന്നു രാഹുൽ നിർദ്ദേശിച്ചത്. അതാണ് അംഗീകരിക്കപ്പെടുന്നത്.
തിങ്കളാഴ്ച വൈകീട്ട് ഖാർഗെയുടെ വസതിയിൽ നടന്ന ചർച്ചയിൽ രാജസ്ഥാനിൽനിന്നുള്ള പാർട്ടിനേതാവ് ജിതേന്ദ്ര സിങ്ങും സംസ്ഥാനത്തിന്റെ ചുമതലയുള്ള സുഖ്ജീന്ദർ സിങ് രൺധാവയും പങ്കെടുത്തു. ഗഹ്ലോതിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കാൻ 2020 ജൂലായിൽ അന്ന് ഉപമുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനുമായ പൈലറ്റിന്റെ നേതൃത്വത്തിൽ റിസോർട്ട് രാഷ്ട്രീയം നടന്നതോടെയാണ് രാജസ്ഥാനിൽ തർക്കം രൂക്ഷമാവുന്നത്.
പിന്നാലെ പൈലറ്റിനെ ഇരുപദവികളിൽനിന്നും മാറ്റി. മുൻസർക്കാരിന്റെ അഴിമതി അന്വേഷിക്കാൻ ജയ്പുരിൽ പൈലറ്റ് ഏപ്രിലിൽ ഏകദിന ഉപവാസം നടത്തിയതോടെ പ്രശ്‌നം വീണ്ടും വഷളായി. ഇതാണ് രാഹുൽ രമ്യമായി പരിഹരിക്കുന്നത്.




