തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളില്‍ നഗരവികസനത്തിനും പദ്ധതി. അടിസ്ഥാന സൗകര്യ വികസനവുമാണ് പ്രധാന മുന്‍ഗണനാ മേഖല. തിരുവനന്തപുരത്ത് മെട്രോ റെയില്‍ പദ്ധതി 2025-26ല്‍ അവതരിപ്പിക്കുമെന്നും അതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടങ്ങുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിനിടയില്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചെന്നും വരും വര്‍ഷങ്ങളിര്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ

വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കും.

പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരുമിച്ച് കൊണ്ടുപോകും.

പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോകകേരള കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു.

തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്രസഹായം തേടും.

കേരളത്തിലെ 150 പാലങ്ങളുടെ നിര്‍മാണ് ഉടന്‍ പൂര്‍ത്തിയാക്കും.

വിദേശവിദ്യാര്‍ത്ഥികളെ കേരളത്തില്‍ എത്തിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും.

ലൈഫ് പദ്ധതിക്ക് 1160 കോടി

നിക്ഷേപകര്‍ക്ക് ഭൂമി ഉറപ്പാക്കും.

റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3061 കോടി.

കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും.

ഹെല്‍ത്ത് ടൂറിസത്തിന് 50 കോടി.

ഇവി ചാര്‍ജിങ് സ്റ്റേഷന്‍, സൈക്ലിങ് പാത എന്നിവ വര്‍ധിപ്പിക്കും.

ബയോ എഥനോള്‍ ഗവേഷണം പ്രോത്സാഹിപ്പിക്കും.

ഗതാഗത ഇടനാഴി ശക്തിപ്പെടുത്തും. തീരദേശ ഹൈവേ വികസിപ്പിക്കും

കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി പുതിയവ വാങ്ങാന്‍ 100 കോടി

ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് 212 കോടി

കുസാറ്റിന് 69 കോടി. മൂന്ന് സര്‍വകലാശലകളില്‍ മികവിന്റെ കേന്ദ്രം തുടങ്ങാന്‍ 25 കോടി

കൊച്ചി ബിനാലെയ്ക്ക് 7 കോടി.

സഞ്ചാരികള്‍ക്ക് കെ ഹോം പദ്ധതിക്ക് 5 കോടി.

കോവളം - ബേക്കല്‍ ജലഗതാഗതത്തിന് 500 കോടി.

കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും.

കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കുന്നതിന് 50 കോടി.

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യവസായ ഇടനാഴിക്ക് കിഫ്ബി വഴി 1000 കോടി.

വിദേശ വിദ്യാര്‍ഥികളെ കേരളത്തിലേക്കെത്തിക്കും.

100 പാലങ്ങള്‍ പൂര്‍ത്തിയായി. 150 പാലങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും

നിക്ഷേപകര്‍ക്ക് ഭൂമി ഉറപ്പാക്കും.

തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം ഉയര്‍ത്തി.

കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി.

ലൈഫ് പദ്ധതിക്ക് 1160 കോടി.

സാമ്പത്തിക വളര്‍ച്ച 10.5 ശതമാനമായി ഉയര്‍ന്നു.

തെക്കന്‍ കേരളത്തില്‍ കപ്പല്‍ നിര്‍മാണ ശാല.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയത് കേരളം.

വിഴിഞ്ഞം തുറമുഖം മൂന്ന് - നാല് ഘട്ടം 2028ല്‍ പൂര്‍ത്തിയാക്കും.

തനത് നികുതി- നികുതിയേതര വരുമാനം ഉയര്‍ന്നു. റവന്യൂകമ്മിയും ധനകമ്മിയും കുറയ്ക്കാന്‍ കഴിഞ്ഞു.

കൊച്ചി മെട്രോ വികസിപ്പിക്കും. തിരുവനന്തപുരം മെട്രോ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍.

പ്രവാസികള്‍ക്കായി വിദേശ രാജ്യങ്ങളില്‍ ലോക കേരളാ കേന്ദ്രം. ആദ്യ ഘട്ടമായി 5 കോടി.

എല്ലാ മേഖലയ്ക്കും പ്രാധാന്യം നല്‍കുന്ന ബജറ്റ്.

സര്‍വീസ് പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യാന്‍ 600 കോടി അനുവദിക്കും.

സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്.