- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർ താങ്ങുവിലയിൽ ബാലാഗോൽ കൂട്ടുന്നത് പത്ത് രൂപ; 170നെ 180 രൂപയാക്കിയിട്ട് കാര്യമെന്തെന്ന് ബജറ്റ് അവതരണത്തിനിടെ ചോദിച്ച മോൻസ് ജോസഫ്; റബ്ബറിനെ പുനരുജ്ജീവിപ്പിക്കാൻ കേരള ബജറ്റിലും മാന്ത്രിക വടിയില്ല; താങ്ങുവില കൂട്ടാത്തതിന് കാരണം സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി
തിരുവനന്തപുരം: റബ്ബറിന്റെ താങ്ങുവിലയിൽ പത്തു രൂപ കൂട്ടി കേരള ബജറ്റ്. താങ്ങുവില വർധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചെങ്കിലും പിന്തുണയുണ്ടായില്ലെന്നും ധനമന്തരി കെഎൻ ബാലഗോപാൽ അറിയിച്ചു. എങ്കിലും സാമ്പത്തിക പ്രതിസന്ധിക്കിടയിലും താങ്ങുവില 180 രൂപയായി വർധിപ്പിക്കുകയാണെന്ന് ധനമന്ത്രി. റബ്ബറിന്റെ താങ്ങുവില 170ൽനിന്ന് 180 ആയി വർധിപ്പിച്ചു. ക്രൈസ്തവ സഭകളുടെ ആവശ്യം പരോക്ഷമായി അംഗീകരിക്കുകയാണ് സംസ്ഥാന സർക്കാർ. താങ്ങുവില 350 ആക്കണമെന്നതാണ് ക്രൈസ്തവ സഭകളുടെ നിർദ്ദേശം.
അതിനിടെ ഈ പ്രഖ്യാപനം നിയമസഭയിലും ചർച്ചയായി. 10 രൂപ കൂട്ടിയിട്ട് കാര്യമെന്തെന്ന് യുഡിഎഫ് എംഎൽഎയായ മോൻസ് ജോഫസ് ചോദിച്ചു. ഈ ചോദ്യം സഭയെ അൽപ്പസമയം നിശബ്ദമാക്കുകയും ചെയ്തു. എന്നാൽ മന്ത്രി വിവാദത്തിന് മറുപടി നൽകില്ല. റബ്ബർ കർഷകർ എങ്ങനെ ഇതിനോട് പ്രതികരിക്കുമെന്നത് നിർണ്ണായകമാണ്. കേന്ദ്ര ബജറ്റിലും റബ്ബർ കർഷകരെ കണ്ടില്ലെന്ന് നടിച്ചിരുന്നു. ഇതൊഴിവാക്കാനാണ് കേരള ബജറ്റിൽ 10 രൂപ നൽകുന്നത്.
സംസ്ഥാനത്ത് കാർഷികമേഖല കനത്ത തിരിച്ചടിയാണു നേരിടുന്നത്. പ്രത്യേകിച്ച് റബ്ബർ മേഖല. ഉത്പാദനം പകുതിയോളമായി കുറഞ്ഞതോടെ വ്യാപാരികളായ ഞങ്ങളുടെ ജീവിതത്തിനും പ്രതിസന്ധിയാണ്. വ്യാപാരവും പകുതിയോളമായി കുറഞ്ഞു. സർക്കാരിന്റെ വിലസ്ഥിരതാ ഫണ്ട് നിലനിൽക്കുന്നുണ്ടെങ്കിലും റബ്ബറിന്റെ വിപണി വിലയാണ് ആദ്യം ലഭിക്കുക. സർക്കാരിന്റെ കൈയിൽ പണമില്ലാത്തതിനാൽ സബ്സിഡി വില ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്നുണ്ട്. ഇതിനൊന്നും ബജറ്റിൽ പരിഹാരമില്ലെന്നതാണ് വസ്തുത.
ഐബിഎമ്മുമായി ചേർന്ന് കേരളത്തിൽ എഐ കോൺക്ലേവ് സംങഘടിപ്പിക്കും. 2024ജൂലൈയിലായിരിക്കും കോൺക്ലേവ്. കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി -പാലക്കാട് റീച്ച് നിർമ്മാണത്തിന് 200 കോടി വകയിരുത്തി. തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്കിന് 35 കോടിയും അനുവദിച്ചു. കൈത്തറി ഗ്രാമങ്ങൾ രൂപവത്കരിക്കാൻ നാലുകോടി. സ്പിന്നിങ് മില്ലുകൾക്കുള്ള ഒറ്റത്തവണ സഹായത്തിന് തുക വകയിരുത്തി.
കയർ ഉൽപന്ന മേഖലയ്ക്ക് 107.64 കോടി. ഖാദി വ്യവസായത്തിന് 14.8 കോടി. കെഎസ്ഐഡിസിക്ക് 127.5 കോടി. കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് 30 കോടി. കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണത്തിന് രണ്ടു കോടി. കൈത്തറി മേഖലയ്ക്ക് 51.8 കോടിയും അനുവദിച്ചു. തുറമുഖ വികസനത്തിനും, കപ്പൽ ഗതാഗതത്തിന് 74.7 കോടി. കൊല്ലം തുറമുഖ വികസനത്തിന് തുക വകയിരുത്തി. ചെറുകിട തുറമുഖങ്ങൾക്ക് അഞ്ച് കോടി.
ഒറ്റപ്പാലത്ത് ഗ്രഫീൻ ഉൽപാദന കേന്ദ്രവും പ്രഖ്യാപിച്ചു. കേരള സ്റ്റാർട്ട് അപ്പ് മിഷൻ പ്രവർത്തനങ്ങൾക്കായി 90.52 കോടി. സ്റ്റാർട്ട് അപ്പ് സ്ഥാപനങ്ങളിൽ ഓഹരി നിക്ഷേപം നടത്തുന്നത് പരിഗണിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ