'എല്ലാ സുരക്ഷയോടും കൂടി മുകളിലെ കസേരയിൽ ഇരുന്ന് നിയന്ത്രിച്ചപോലെ ഇനി നടക്കില്ല; സ്പീക്കർ കസേരയിൽ ഇരുന്നതുപോലെ താഴെയിറങ്ങി മന്ത്രിയായിട്ടിരുന്നു എന്നെ നിയന്ത്രിക്കാൻ വരണ്ട'; സഭയിൽ എം.ബി രാജേഷിനോട് കയർത്ത് വി.ഡി സതീശൻ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം:സ്പീക്കറായിരുന്ന സമയത്ത് മുകളിലിരുന്ന് നിയന്ത്രിച്ചതുപോലെ മന്ത്രിയായിരുന്നുകൊണ്ട് തന്നെ നിയന്ത്രിക്കാൻ ശ്രമിക്കണ്ടെന്ന് മന്ത്രി എം.ബി രാജേഷിനോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബിൽ ചർച്ചയ്‌ക്കെടുപ്പോഴായിരുന്നു.ഇരുവർക്കുമിടയിൽ നിയമസഭയിൽ വെച്ച് വാക്പോര് നടന്നത്.
ചർച്ചയ്ക്കിടെ തടസ്സവാദം ഉന്നയിച്ചപ്പോൾ മന്ത്രി എം.ബി രാജേഷ് സംസാരിച്ചതാണ് പ്രതിപക്ഷനേതാവിനെ പ്രകോപിപ്പിച്ചത്.എന്നാൽ താൻ കാര്യങ്ങൾ ചെയറിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ശ്രമിച്ചതെന്നും പ്രതിപക്ഷനേതാവിനെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടില്ലെന്നും എം.ബി രാജേഷ് പറഞ്ഞു.
അതിനിടെ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി നിയമമന്ത്രി പി. രാജീവാണ് ബിൽ അവതരിപ്പിച്ചത്. അതേസമയം തട്ടിക്കൂട്ടിയ ബില്ലാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.എന്നാൽ ബിൽ യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ വിമർശിച്ചത്.
മറുനാടന് മലയാളി ബ്യൂറോ