- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടില്‍ രക്ഷാദൗത്യത്തിനിടെ ജനങ്ങളെ സര്‍ക്കാരിന് എതിരെ തിരിച്ചു; ഇടപെടലുകളില്‍ സംശയം; അജിത് കുമാറിനെതിരെ സിപിഐ ജില്ലാ സെക്രട്ടറി
വയനാട്: പി വി അന്‍വര്‍ എംഎല്‍എക്ക് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി വയനാട് സിപിഐ ജില്ലാ സെക്രട്ടറി. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്ന് ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആരോപിച്ചു. നല്ല രീതിയില്‍ പോയ രക്ഷാപ്രവര്‍ത്തനത്തില്‍ അനാവശ്യ വിവാദം ഉണ്ടാക്കിയത് അജിത് കുമാര്‍ ആണെന്നാണ് ആരോപണം. എഡിജിപിയുടെ പല ഇടപെടലിലും സംശയമുണ്ടായിരുന്നെന്നും സിപിഐ ജില്ലാ സ്രെക്രട്ടറി ഇജെ ബാബു പറഞ്ഞു. 'വയനാട്ടിലെ ദുരന്തമുണ്ടായപ്പോള്‍ നാലുമന്ത്രിമാര്‍ […]
വയനാട്: പി വി അന്‍വര്‍ എംഎല്‍എക്ക് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി വയനാട് സിപിഐ ജില്ലാ സെക്രട്ടറി. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്ന് ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആരോപിച്ചു. നല്ല രീതിയില്‍ പോയ രക്ഷാപ്രവര്‍ത്തനത്തില്‍ അനാവശ്യ വിവാദം ഉണ്ടാക്കിയത് അജിത് കുമാര്‍ ആണെന്നാണ് ആരോപണം.
എഡിജിപിയുടെ പല ഇടപെടലിലും സംശയമുണ്ടായിരുന്നെന്നും സിപിഐ ജില്ലാ സ്രെക്രട്ടറി ഇജെ ബാബു പറഞ്ഞു. 'വയനാട്ടിലെ ദുരന്തമുണ്ടായപ്പോള്‍ നാലുമന്ത്രിമാര്‍ സ്ഥലത്തെത്തി പ്രതിപക്ഷ എംഎല്‍എമാര്‍ക്കുപോലും ആക്ഷേപമില്ലാത്ത വിധത്തിലായിരുന്നു പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. റവന്യൂമന്ത്രി കെ രാജന്‍ അവിടെ നിന്ന് ഒരു ദിവസം മാറിയപ്പോഴാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ എഡിജിപി പ്രവര്‍ത്തിച്ചത്. സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെ നല്‍കുന്ന ഭക്ഷണവിതരണം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കുകയെന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമായിരുന്നു. പിറ്റദിവസം ഇക്കാര്യം റവന്യൂമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് ഭക്ഷണവിതരണം പഴയപോലെയായത്' ഇജെ ബാബു പറഞ്ഞു.
സന്നദ്ധ പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്ന ഭക്ഷണം നിര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാരോ, മന്ത്രിമാരോ തീരുമാനമെടുത്തുന്നിരുന്നില്ല. പൊടുന്നനെ എഡിജിപി തീരുമാനമെടുക്കുകയായിരുന്നു. അന്ന് രാത്രി തന്നെ അത് നടപ്പിലാക്കി. അത് പിന്നീട് വലിയ വിവാദത്തിന് കാരണമായെന്നും സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു.
സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിപ്പിക്കുകയായിരുന്നു ഉദ്ദേശം. എല്ലാ സംഘടനകളും ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് വിവാദം ഉണ്ടാക്കിയത്. ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിന് ഒരു തടസ്സമുണ്ടായിരുന്നില്ല. ഭക്ഷണത്തിന് വിലക്കപ്പെടുത്തുന്നത് എന്ത് കാര്യത്തിനാണ്. അജിത് കുമാറിന്റെ പല ഇടപെടലുകളിലും തങ്ങള്‍ക്ക് സംശയം ഉണ്ടായിരുന്നു എന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.