- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകേഷിന്റെ രാജിക്കായി പ്രക്ഷോഭത്തിന് തീ പിടിക്കുമ്പോഴും വിഷയം ചര്‍ച്ച ചെയ്യാതെ സിപിഎം; നാളെ സംസ്ഥാന സമിതി പരിഗണിക്കും; മുകേഷിനെയും കേള്‍ക്കും
തിരുവനന്തപുരം: ലൈംഗിക പീഡനാരോപണത്തെ നേരിടുന്ന കൊല്ലം എംഎല്‍എ മുകേഷിന്റെ രാജിക്കായി സമ്മര്‍ദ്ദം മുറുകുമ്പോഴും ഈ വിഷയം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായില്ല. വിഷയം നാളെ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേള്‍ക്കും. രാജി ആവശ്യം അംഗീകരിക്കാന്‍ ഇടയില്ലെന്നാണ് സൂചന. മുകേഷിന് പറയാനുള്ളതും പാര്‍ട്ടി പരിഗണിക്കും. ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചത്. അതേസമയം എംഎല്‍എ സ്ഥാനത്ത് നിന്ന് മുകേഷ് മാറി നില്‍ക്കണമെന്ന ആവശ്യമാണ് സിപിഐ ഉന്നയിക്കുന്നത്. ഇക്കാര്യം […]
തിരുവനന്തപുരം: ലൈംഗിക പീഡനാരോപണത്തെ നേരിടുന്ന കൊല്ലം എംഎല്‍എ മുകേഷിന്റെ രാജിക്കായി സമ്മര്‍ദ്ദം മുറുകുമ്പോഴും ഈ വിഷയം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായില്ല. വിഷയം നാളെ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേള്‍ക്കും. രാജി ആവശ്യം അംഗീകരിക്കാന്‍ ഇടയില്ലെന്നാണ് സൂചന. മുകേഷിന് പറയാനുള്ളതും പാര്‍ട്ടി പരിഗണിക്കും.
ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചത്. അതേസമയം എംഎല്‍എ സ്ഥാനത്ത് നിന്ന് മുകേഷ് മാറി നില്‍ക്കണമെന്ന ആവശ്യമാണ് സിപിഐ ഉന്നയിക്കുന്നത്. ഇക്കാര്യം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനിടെ, ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി മുകേഷ് കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത് അതീവ രഹസ്യമായാണ് മുകേഷ് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയത്. പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. കൊച്ചിയിലുള്ള സ്വന്തം ഫ്ളാറ്റിലും മുകേഷ് പോയില്ല. അഭിഭാഷകന്‍ ജിയോ പോളിനെയാണ് മുകേഷ് കണ്ടത്. കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യത്തിനായി മുകേഷിന് വേണ്ടി ഹാജരായതും ജിയോ പോളാണ്.
മുകേഷിനെതിരെ ആരോപണം ഉന്നയിച്ച നടി ബ്ലാക്ക്മെയില്‍ ചെയ്തിരുന്നുവെന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും എംഎല്‍എ മുമ്പ് പറഞ്ഞിരുന്നു. ആരോപണം ഉന്നയിച്ചിരിക്കുന്ന നടി പണം ആവശ്യപ്പെട്ടു കൊണ്ട് ഭീഷണിപ്പെടുത്തി വാട്സ് ആപ്പില്‍ മെസേജ് അയച്ചുവെന്നും ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മുകേഷ് അവകാശപ്പെട്ടിരുന്നു. പണം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിലെ പ്രതികാരമാണ് ആരോപണത്തിന് പിന്നിലെന്നാണ് മുകേഷ് മുമ്പ് പ്രതികരിച്ചത്.
മുകേഷ് ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാനും പൂര്‍ണമായും തയ്യാറാണ്. നാളെ വേണമെങ്കില്‍ നാളെത്തന്നെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും മൊഴി നല്‍കാനും, ചോദ്യം ചെയ്യലിന് ഹാജരാകാനും മുകേഷ് തയ്യാറാണെന്നും നേരത്തെ മുകേഷിന്റെ അഭിഭാഷകന്‍ ജിയോ പോള്‍ പറഞ്ഞിരുന്നു. പൊലീസ് ബലാത്സംഗ കേസ് എടുത്തതോടെ മുകേഷ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തുണ്ട്.