- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് ടിക്കറ്റിൽ മിന്നും ജയം; ഡൽഹി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആകെ കിട്ടിയ ഒമ്പതിൽ ഒന്ന്; അബുൾ ഫസൽ എൻക്ലേവ് വാർഡിന്റെ ജനപ്രതിനിധിയായി ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരപുത്രി
ന്യൂഡൽഹി:കോൺഗ്രസിന് ആശ്വസിക്കാൻ തക്കതായുള്ള എണ്ണം പോലും ലഭിക്കാത്ത തിരഞ്ഞെടുപ്പ് ഫലമായിരുന്നു രാജ്യ തലസ്ഥാനത്തെ കോർപ്പറേഷൻ വിധിയെഴുത്ത്.250 സീറ്റുകളിൽ കേവലം ഒമ്പത് സീറ്റുകളിലാണ് കോൺഗ്രസിന് ജയം നേടാനായത്.രണ്ടക്കം കടക്കാൻ പോലുമായില്ലെന്ന ഞെട്ടലിൽ നിക്കുമ്പോൾ ആശ്വസിക്കാൻ വലുതായൊന്നുമില്ല.പക്ഷേ ആ ഒമ്പതിൽ ഒന്ന് ശരിക്കും മിന്നുന്ന ഒരു വിജയം തന്നെയാണ്.അബുൾ ഫസൽ എൻക്ലേവ് വാർഡിൽ നിന്നാണ് കോൺഗ്രസിന് അൽപ്പം ആശ്വാസമേകിയൊരു വാർത്തയെത്തിയത്.കോൺഗ്രസിനൊപ്പം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കുടുംബത്തിനും ആ വിജയത്തിൽ സന്തോഷത്തിന് വകയുണ്ട്.
അബുൾ ഫസൽ എൻക്ലേവ് വാർഡിൽ നിന്നും മിന്നും ജയം നേടിയത് ആരിഫ് മുഹമ്മദ് ഖാന്റെ സഹോദര പുത്രിയാണ്.കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ആരിബ ഖാൻ എ എ പി സ്ഥാനാർത്ഥിയെയാണ് പരാജയപ്പെടുത്തിയത്.1479 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിക്കെതിരെ അരിബ നേടിയത്.ആരിബയുടെ പിതാവായ ആസിഫ് ഖാൻ സ്ഥലത്തെ മുൻ കോൺഗ്രസ് എം എൽ എ ആയിരുന്നു.ഡൽഹിയിലെ ഓഖ്ല നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന വാർഡാണ് അബുൾ ഫസൽ എൻക്ലേവ്.കോൺഗ്രസിനായി ആരിബ ഖാൻ പോരിനിറങ്ങിയപ്പോൾ ആം ആദ്മി പാർട്ടിക്ക് വേണ്ടി വാജിദ് ഖാനും ബിജെപിക്ക് വേണ്ടി ചരൺ സിംഗുമാണ് കളത്തിലെത്തിയത്.
മൊത്തം ഏഴ് സ്ഥാനാർത്ഥികളാണ് വാർഡിൽ ഏറ്റുമുട്ടിയത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആരിബ ഖാന് മിന്നും ജയമാണ് അബുൾ ഫസൽ എൻക്ലേവ് വാർഡിലെ ജനങ്ങൾ സമ്മാനിച്ചത്.അതേസമയം തെരഞ്ഞെടുപ്പിലെ മറ്റൊരു സവിശേഷത ചരിത്രത്തിലാധ്യമായി ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥി ഡൽഹി കോർപ്പറേഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ്. ബോബി സുൽത്താൻപുരി ജനതയാണ് ബോബി കിനാറിന് ഗംഭീര വിജയം സമ്മാനിച്ച് ചരിത്രമെഴുതിയത്. എ എ പിയുടെ സ്ഥാനാർത്ഥിയായെത്തിയ ബോബി, കോൺഗ്രസ് സ്ഥാനാർത്ഥിയായ വരുണ ധാക്കയെ 6714 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഡൽഹി മുനിസിപ്പിൽ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായാണ് ട്രാൻസ്‌ജെൻഡർ സ്ഥാനാത്ഥി വിജയിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ