- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചു, യുഡിഎഫിന്റെ 'ഇന്ദിരാ ഗാരന്റി' തട്ടിപ്പ്; വിഡിയോ പ്രചരിപ്പിച്ച കാലിക്കറ്റ് സർവകലാശാല ജീവനക്കാരന് സസ്പെൻഷൻ

തേഞ്ഞിപ്പലം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയ കാലിക്കറ്റ് സർവകലാശാല താൽക്കാലിക ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. പബ്ലിക് റിലേഷൻസ് വകുപ്പിലെ വിഡിയോഗ്രഫർ റിസ്വാൻ അമീറിനെതിരെയാണ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നടപടിയെടുത്തത്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. സംഭവത്തിൽ റിസ്വാന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
വയനാട് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചുവെന്നും, യുഡിഎഫിന്റെ 'ഇന്ദിരാ ഗാരന്റി' പദ്ധതി തട്ടിപ്പാണെന്നും ആരോപിക്കുന്ന വീഡിയോ റിസ്വാൻ തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണ് നടപടിക്ക് ആധാരം. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്.
സർവകലാശാല ജീവനക്കാരൻ പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ വിദ്വേഷം പടർത്തുന്ന വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് 'സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ' കമ്മിറ്റി വൈസ് ചാൻസലർക്ക് നിവേദനം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, ഒരു രാഷ്ട്രീയ മുന്നണിയെ ലക്ഷ്യം വെച്ച് വീഡിയോ നിർമ്മിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തത് ചട്ടലംഘനമാണെന്ന് വിസി വിലയിരുത്തി. തുടർന്നായിരുന്നു അടിയന്തര നടപടി.


