- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാവൂ ആശ്വാസമായി! പത്തനംതിട്ട മല്ലപ്പുഴശേരി പഞ്ചായത്തിൽ സിറ്റിങ് സീറ്റ് ഒരു വോട്ടിന് സിപിഐ നിലനിർത്തി; അശ്വതി പി നായരുടെ വിജയം വാർഡ് മെമ്പർ വിദേശത്തേക്ക് പോയതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ
പത്തനംതിട്ട: വാർഡ് മെമ്പർ അവധിയെടുക്കാതെ വിദേശത്തേക്ക് പോയതിനെ തുടർന്ന് ഉണ്ടായ ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥി ഒരൊറ്റ വോട്ടിന് ജയിച്ചു. എൽഡിഎഫിനും സിപിഐക്കും ഒരു പോലെ ആശ്വാസമായി.
മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ അശ്വതി പി. നായരാണ് ഒരു വോട്ടിന്റെ
ഭൂരിപക്ഷത്തിൽ വിജയിച്ചത്. ആകെ പോൾ ചെയ്തതിൽ 201 വോട്ടാണ് സിപിഐ സ്ഥാനാർത്ഥി അശ്വതിക്ക് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി സുജാകുമാരി വേണാട്ട് വോട്ട് 200 നേടിയപ്പോൾ ബിജെപി സ്ഥാനാർത്ഥി വത്സല കുമാരി 106 വോട്ട് നേടി മികച്ച പ്രകടനം കാഴ്ച വച്ചു.
പഞ്ചായത്തിൽ അറിയിക്കാതെ വിദേശ ജോലിക്ക് പോയ ശേഷം അവധിക്ക് അപേക്ഷ നൽകിയ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീരേഖയുടെ ആവശ്യം ഭരണ സമിതി തള്ളിയതോടെ അയോഗ്യത വന്നതാണ് 12-ാം വാർഡിൽ ഉപ തെരഞ്ഞെടുപ്പിന് കളമൊരുക്കിയത്.
ഇടതു മുന്നണി ഭരണം നടത്തുന്ന പഞ്ചായത്തിലെ സിപിഐ അംഗമായിരുന്നു ശ്രീരേഖ. ഇവർ വിദേശത്തേക്ക് പോകുന്നതിന് മുൻപ് ഔദ്യോഗികമായി പഞ്ചായത്തിനെ അറിയിക്കേണ്ടിയിരുന്നു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്