തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാനായി. എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുമ്പുള്ള സ്ഥിതി. യുഡിഎഫ് സീറ്റ് പിടിച്ചെടുത്തതോടെ തൃശൂര്‍ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണവും നഷ്ടമാകും. ജില്ല തിരിച്ചുള്ള ഫലം ചുവടെ

തിരുവനന്തപുരം

1-തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാമന്‍കോഡ് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. ബിജെപിയിലെ അഖില മനോജ് 130 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

കൊല്ലം

2-വെസ്റ്റ് കല്ലട പഞ്ചായത്തിലെ നടുവിലക്കര വാര്‍ഡ് കോണ്‍ഗ്രസില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ സിന്ധു 92 വോട്ടുകള്‍ക്ക് ഇവിടെനിന്ന് വിജയിച്ചു. ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നാമതായി.

3-കുന്നത്തൂര്‍ പഞ്ചായത്തിലെ തെറ്റിമുറി വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എന്‍ഡിഎ സിറ്റിങ് സീറ്റ് സീറ്റായിരുന്നു ഇത്. സിപിഎം സ്ഥാനാര്‍ഥി എന്‍.തുളസി 164 വോട്ടുകള്‍ക്ക് വിജയിച്ചു. സിറ്റിങ് സീറ്റില്‍ ബിജെപി മൂന്നാം സ്ഥാനത്തായി. കോണ്‍ഗ്രസാണ് രണ്ടാമത്.

4-ഏരൂര്‍ പഞ്ചായത്തിലെ ആലഞ്ചേരി വാര്‍ഡ് സിപിഎം നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി മഞ്ജു 87 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപിയുടെ ഷൈനി രണ്ടാമതായി.

5-തേവലക്കര പഞ്ചായത്തിലെ കോയിവിള തെക്ക് യുഡിഎഫ് സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു.സിപിഎമ്മിലെ അജിത 108 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ സാന്ദ്രയെ തോല്‍പ്പിച്ചു

6-തേവലക്കര പഞ്ചായത്തിലെ പാലക്കല്‍ വടക്ക് എല്‍ഡിഎഫ് സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ബിസ്മി അനസ് 148 വോട്ടുകള്‍ക്ക് സിപിഎമ്മിലെ സുബിനയെ ആണ് തോല്‍പ്പിച്ചത്

7-ചടയമംഗലം പഞ്ചായത്തിലെ പൂങ്കോട് സിപിഎം സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ അഡ്വ.ഉഷാ ബോസ് 43 വോട്ടിന് സിപിഎം സ്ഥാനാര്‍ഥി ഗ്രീഷ്മാ ചൂഡനെ തോല്‍പ്പിച്ചു

പത്തനംതിട്ട

8- കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂര്‍ ഡിവിഷനില്‍ യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോളി ഡാനിയല്‍ 1209 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

9- പന്തളം ബ്ലോക്ക്പഞ്ചായത്തിലെ വല്ലന വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ശരത് മോഹന്‍ 245 വോട്ടുകള്‍ക്ക് വിജയിച്ചു

10-നിരണം പഞ്ചായത്തിലെ കിഴക്കുംമുറി എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ മാത്യു ബേബി 214 വോട്ടുകള്‍ക്ക് വിജയിച്ചു. എല്‍ഡിഎഫ് 28 വര്‍ഷമായി ജയിക്കുന്ന സീറ്റാണിത്.

11-എഴുമറ്റൂര്‍ പഞ്ചായത്തിലെ ഇരുമ്പുകുഴി വാര്‍ഡില്‍ ബിജെപിക്ക് വിജയം. യുഡിഎഫ് സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. ബിജെപിയിലെ റാണി 48 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

12-അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി വാര്‍ഡ് സിപിഎം നിലനിര്‍ത്തി. സിപിഎമ്മിലെ മിനി രാജീവ് 106 വോട്ടുകള്‍ക്ക് ആര്‍എസ്പിയുടെ മായയെയാണ് തോല്‍പ്പിച്ചത്.

ആലപ്പുഴ

13- ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് വാര്‍ഡില്‍ സിപിഎം വിജയിച്ചു. സിപിഎം സിറ്റിങ് സീറ്റാണിത്. സിപിഎമ്മിലെ അരുണ്‍ദേവ് 1911 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

14-പത്തിയൂര്‍ പഞ്ചായത്തിലെ എരുവ വാര്‍ഡ് സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ദീപക് 99 വോട്ടുകള്‍ക്ക് സിപിഎമ്മിലെ ശിവശങ്കരപ്പിള്ളയെ തോല്‍പ്പിച്ചു.

സിപിഎം വിട്ട് ബിജെപിയിലേക്ക് പോയ ജില്ലാ പഞ്ചായത്ത് അംഗം ബിബിന്‍ സി.ബാബുവിന്റെ നാടാണ് പത്തിയൂര്‍

കോട്ടയം

15- ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി റുബീന നാസര്‍ 100 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എസ്ഡിപിഐ ആണ് രണ്ടാം സ്ഥാനത്ത്.

16- അതിരമ്പുഴ പഞ്ചായത്തിലെ ഐടിഐ വാര്‍ഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് എമ്മിലെ മാത്യു ടി.ഡി 216 വോട്ടുകള്‍ക്ക് വിജയിച്ചു.

ഇടുക്കി

17-ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സാന്ദ്രമോള്‍ ജിന്നി 753 വോട്ടുകള്‍ക്ക് വിജയിച്ചു

18- ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തിലെ പന്നൂര്‍ വാര്‍ഡ് എല്‍ ഡി എഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ദിലീപ്കുമാര്‍ 177 വോട്ടുകള്‍ സിപിഎം സ്ഥാനാര്‍ഥി ജെയിനിനെ തോല്‍പ്പിച്ചു.

തൃശൂര്‍

19- കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ചേരമാന്‍ ജുമാ മസജിദ് വാര്‍ഡില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി ഗീതാ റാണി വിജയിച്ചു. 66 വോട്ടുകള്‍ക്ക് ബി.ജെ.പി. സീറ്റ് നിലനിര്‍ത്തുകയായിരുന്നു.

20- ചൊവ്വന്നൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്-പൂശപ്പിള്ളി ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിജയിച്ചു. 25 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ സെബി വിജയിച്ചത്.

21-നാട്ടിക പഞ്ചായത്തിലെ ഗോഖലെ വാര്‍ഡ് സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.വിനു 115 വോട്ടുകള്‍ക്ക് സിപിഎമ്മിലെ വി.ശ്രീകുമാറിനെയാണ് തോല്‍പ്പിച്ചത്

പാലക്കാട്

22- ചാലിശ്ശേരി പഞ്ചായത്തിലെ ചാലിശ്ശേരി മെയിന്‍ റോഡ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ സുജിത 104 വോട്ടുകള്‍ക്ക് വിജയിച്ചു

23- തച്ചമ്പാറ പഞ്ചായത്തിലെ കോഴിയോട് എല്‍ഡിഎഫ് സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ അലി തേക്കത്ത് 28 വോട്ടുകള്‍ക്കാണ് സീറ്റ് പിടിച്ചെടുത്തത്.

24- കൊടുവായൂര്‍ പഞ്ചായത്തിലെ കോളോട് സിപിഎം സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിലെ എ.മുരളീധരന്‍ 108 വോട്ടുകള്‍ക്ക് വിജയിച്ചു

മലപ്പുറം

25- മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

26- മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം ഡിവിഷന്‍ സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫൈസല്‍ മോന്‍ 43 വോട്ടുകള്‍ക്ക് സിപിഎമ്മിലെ വിബിനെ പരാജയപ്പെടുത്തി

27- തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണി വാര്‍ഡ് സിപിഎമ്മില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 550 വോട്ടിന്റെ ഭൂരിപക്ഷത്തിന് ലീഗിലെ ലൈല ജലീല്‍ വിജയിച്ചു.

28- ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് വാര്‍ഡ് യുഡിഎഫില്‍നിന്ന് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിലെ അബ്ദുറു 410 വോട്ടിനാണ് കോണ്‍ഗ്രസിലെ അലിയെ തോല്‍പ്പിച്ചത്.

കോഴിക്കോട്

29-കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാര്‍ഡ് കോണ്‍ഗ്രസ്സ് സിറ്റിങ് നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ കൃഷ്ണദാസന്‍ കുന്നുമ്മല്‍ 234 വോട്ടുകള്‍ക്ക് വിജയിച്ചു.

കണ്ണൂര്‍

30- മാടായി പഞ്ചായത്തിലെ മാടായി -എല്‍ഡിഎഫ് സിറ്റിങ് നിലനിര്‍ത്തി.സിപിഎം സ്ഥാനാര്‍ഥി മണി പവിത്രന്‍ 234 വോട്ടുകള്‍ക്ക് വിജയിച്ചു.

31- കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോം എല്‍ഡിഎഫ് സിറ്റിങ് നിലനിര്‍ത്തി. ചെങ്ങോം വാര്‍ഡില്‍ സിപിഎമ്മിലെ രതീഷ് 199 വോട്ടുകള്‍ക്കും വിജയിച്ചു