- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്‌പി-കോൺഗ്രസ് കൂട്ടുകെട്ട് പൊലിച്ചപ്പോൾ യുപിയിൽ എൻഡിഎ പ്രഭാവം മങ്ങി
ന്യൂഡൽഹി: യുപിയിലെ 80 സീറ്റിൽ 2019 ൽ ബിജെപി നേടിയത് 62 സീറ്റായിരുന്നു. ഇത്തവണ അത് 50 ആയി കുറയാം എന്നായിരുന്നു സെഫോളജിസ്റ്റ് യോഗേന്ദ്ര .യാദവ് തിരഞ്ഞെടുപ്പിന് മുമ്പ് പ്രവചിച്ചത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, യുപിയിലെ എൻഡിഎ പ്രഭാവം മങ്ങിയെന്ന ൂചനയാണ് കിട്ടുന്നത്. ഇന്ത്യ സഖ്യം കടുത്ത വെല്ലുവിളിയാണ് എൻഡിഎക്ക് ഉയർത്തുന്നത്. എൻഡിഎ 35 സീറ്റിൽ ലീഡ് ചെയ്യുമ്പോൾ എസ്‌പി-കോൺഗ്രസ കൂട്ടുകെട്ട്് അടങ്ങിയ ഇന്ത്യ സഖ്യം 44 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
2014 ൽ ബിജെപി 71 സീറ്റിൽ ജയിച്ചിരുന്നത് കൂട്ി കണക്കിലെടുക്കുമ്പോൾ,എൻജിഎക്ക് ഇത് കനത്ത തിരിച്ചടിയാണ്. നിരവധി റൗണ്ടുകൾ എണ്ണാനിരിക്കെ അന്തിമ ചിത്രം ഇതുവരെ തെളിഞ്ഞിട്ടില്ല.
റായ്ബറേലിയിൽ സോണിയ ഗാന്ധിക്ക് പകരം മത്സരിക്കുന്ന രാഹുൽ ഗാന്ധി വൻഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ പരാജയപ്പെട്ട അമേഠിയിൽ ബിജെപിയുടെ സ്മൃതി ഇറാനി പിന്നിലാണ്. കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലും ബിജെപി സ്ഥാനാർത്ഥി പിന്നിലാണ്.
തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനത്ത് യുവാക്കളുടെ വോട്ട് ബിജെപിക്ക് ഗണ്യമായി കുറഞ്ഞതായാണ് സൂചന. സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളും ഭരണവിരുദ്ധ വികാരം സൃഷ്ടിച്ചു. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ഒരുമിച്ചു മത്സരിക്കാനുള്ള സമാജ്വാദി, കോൺഗ്രസ് പാർട്ടികളുടെ തീരുമാനവും ഉത്തർപ്രദേശിലെ വിധിയെഴുത്തിൽ നിർണായകമായി.
രാമക്ഷേത്രം ബിജെപിയെ സഹായിച്ചോ?
1980 കൾ മുതൽ ബിജെപി മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനമായ രാമക്ഷേത്രം സാക്ഷാത്കരിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നായിരുന്നു ബിജെപി നേതാക്കളുടെ വിശ്വാസം. എന്നാൽ, അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിൽ പോലും രാമക്ഷേത്രം നിർണായക ഘടകമായില്ല. എസ്‌പിയുടെ അവധേശ് പ്രസാദാണ് ബിജെപിയുടെ ലല്ലു സിങ്ങിന് എതിരെ ലീഡ് ചെയ്യുന്നത്.
ഫൈസോബാദിനോട് അതിർത്തി പങ്കിടുന്ന ഏഴു മണ്ഡലങ്ങളിൽ രണ്ടിൽ ബിജെപി ലീഡ് ചെയ്യുന്നു-ഗോണ്ടയിലും, കൈസർഗഞ്ചും. മറ്റ് അഞ്ച് എണ്ണത്തിൽ, കോൺഗ്രസ് അമേഠിയിലും ബാരാബങ്കിയിലും, എസ്‌പി മൂന്നിലും-സുൽത്താൻപൂർ, അംബേദ്‌നഗർ, ബസ്തി എന്നിവയിലും മുന്നിട്ട് നിൽക്കുന്നു.
യുപി കി ലഡ്‌കേ ക്ലിക്കായി
2017 ലെ യുപി തിരഞ്ഞെടുപ്പിൽ, അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും ഒന്നിച്ച് പ്രചാരണം നയിച്ചെങ്കിലും, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കോൺഗ്രസ്-എസ്‌പി സഖ്യത്തിന് വെറും 47 സീറ്റ് മാത്രമായിരുന്നു. ഏഴുവർഷത്തിന് ശേഷം, രണ്ടുനേതാക്കളും ഇന്ത്യ സഖ്യത്തിന് വേണ്ടി ഒന്നിച്ചപ്പോൾ, ചിത്രം മാറിയിരിക്കുകയാണ്.
മായാവതി അപ്രസക്തയായി
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ,ത ബിഎസ്‌പി യുപിയിൽ പിന്നോക്കം പോയെങ്കിലും, 2019 ൽ 10 സീറ്റോടെ ശക്തമായി തിരിച്ചുവന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, എസ്‌പിയുമായി കൈകോർത്താണ് മത്സരിച്ചത്. ഇത്തവണ ബിഎസ്‌പി ഒറ്റയ്ക്ക് മത്സരിക്കുകയും, എസ്‌പി കോൺഗ്രസിന് കൈ കൊടുക്കുകയും ചെയ്തു.
ഇതുവരെയുള്ള ട്രെൻഡ് പ്രകാരം, ബിഎസ്‌പി തിരഞ്ഞെടുപ്പിൽ, നല്ല വാർത്തയല്ല കേൾക്കുന്നത്. നാഗിന സീറ്റിൽ, ദളിത് നേതാവ് ചന്ദ്രശേഖർ ആസാദ് പോരാട്ടത്തിൽ മുന്നിൽ നിൽക്കുമ്പോൾ ബിഎസ്‌പി നാലാം സ്ഥാനത്താണ്.
സംവരണ മണ്ഡലത്തിൽ, ബിഎസ്‌പി പരാജയപ്പെടുകയെന്നാൽ, അതിനർഥം ദളിത് വോട്ടർമാർ പുതിയ നേതാക്കളെ കണ്ടെത്തിയിരിക്കുന്നു എന്നാണ്.