ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ എന്‍ഡിഎ വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് സൂചന. വോട്ട്‌ചോരി അടക്കമുള്ള ആരോപണങ്ങള്‍ ഇന്നയിച്ചെങ്കിലും ബിഹാറി ജനതയുടെ മനസ് കവരാന്‍ മഹാഗഡ്ബന്ധന് കഴിഞ്ഞില്ല എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

മാട്രിസ്-എന്‍ഡിഎ-147-167 മഹാഗഡ്ബന്ധന്‍-70-90 ജന്‍സുരാജ്-0-2 മറ്റുളളവര്‍-2-8

ജെവിസി പോള്‍- എന്‍ഡിഎ-135-150 എംജിബി-88-103 ജന്‍സുരാജ്-0-1 മറ്റുള്ളവര്‍-3-6

പീപ്പിള്‍സ് ഇന്‍സൈറ്റ്-എന്‍ഡിഎ-133-148 എംജിബി-87-102 ജന്‍സുരാജ്-0-2 മറ്റുളളവര്‍-3-6

പീപ്പിള്‍സ് പള്‍സ്-എന്‍ഡിഎ-133-159 എംജിബി-75-101 ജന്‍സുരാജ്-0-5 മറ്റുള്ളവര്‍-2-8

ദൈനിക് ഭാസ്‌കര്‍- എന്‍ഡിഎ-145-160 എംജിബി-73-91 ജന്‍സുരാജ്-0-3 മറ്റുളളവര്‍-5-7

ചാണക്യ സ്ട്രാറ്റജീസ്-എന്‍ഡിഎ-130-138 എംജിബി-100-108 ജന്‍സുരാജ്-0 മറ്റുളളവര്‍-0-5

ഡിവി റിസര്‍ച്ച്- എന്‍ഡിഎ-137-52 എം ജി ബി-83-98 ജന്‍സുരാജ്-2-4 മറ്റുളളവര്‍-൦


പി മാര്‍ക്-142-162 എംജിബി-80-98 ജന്‍സുരാജ്-1-4 മറ്റുള്ളവര്‍-0-3

എന്‍ഡി ടിവിയുടെ പോള്‍ ഓഫ് പോള്‍സില്‍ എന്‍ഡിഎയ്ക്ക് 152 സീറ്റും, മഹാഗഡ്ബന്ധന് 84 സീറ്റും ജന്‍സുരാജ് പാര്‍ട്ടിക്ക് 2 സീറ്റും മറ്റുള്ളവര്‍ക്ക് 5 സീറ്റും കണക്കുകൂട്ടുന്നു.

2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിക്ക എക്‌സിറ്റ് പോളുകളും ആര്‍ജെഡി നേതൃത്വത്തിലുളള മഹാഗഡ്ബന്ധന് നേരിയ വിജയമാണ് പ്രവചിച്ചിരുന്നത്. സഖ്യത്തിന് 125 സീറ്റുകളും എന്‍ഡിഎയ്ക്ക് 108 സീറ്റുകളുമായിരുന്നു എക്‌സിറ്റ് പോളുകളുടെ പ്രവചനം. എന്നാല്‍, അന്തിമ ഫലം വന്നപ്പോള്‍ നേരേ വിപരീതമായിരുന്നു. എന്‍ഡിഎ 125 സീറ്റും, മഹാഗഡ്ബന്ധന്‍ 110 സീറ്റും നേടി.

2015 ലെ തിരഞ്ഞെടുപ്പിലാകട്ടെ ജെഡിയു, ആര്‍ജെഡി എന്നീ കക്ഷികള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന മഹാഗഡ്ബന്ധന്‍ രൂപീകരിച്ചു. എന്‍ഡിഎയുമായി ഒപ്പത്തിനൊപ്പമുളള പോരാട്ടമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. മഹാഗഡ്ബന്ധന് 123 സീറ്റും, എന്‍ഡിഎക്ക് 114 ഉം. അന്തിമഫലം വന്നപ്പോള്‍ 178 സീറ്റുമായി മഹാഗഡ്ബന്ധന്‍ തൂത്തുവാരുന്നതാണ് കണ്ടത്. എന്‍ഡിഎയ്ക്ക് 54 സീറ്റാണ് കിട്ടിയത്. 2017 ല്‍ ആര്‍ജെഡിയുമായി ജെഡിയു വേര്‍പിരിഞ്ഞതോടെ മഹാഗഡ്ബന്ധന്‍ വിട്ടു.